India Languages, asked by vermamohit439, 1 year ago

ലക്ഷ്മണ സാന്ത്വനം

അധ്യാത്മരാമായണം' കിളിപ്പാട്ട്
( എഴുത്തചഛൻ

Answers

Answered by rohaneliasambat
27

Answer:

ലക്ഷ്മണ സാന്ത്വനം

അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് അയോധ്യാകാണ്ഡത്തിൽ 'വിച്ഛിന്നാഭിഷേകം 'എന്ന ഭാഗത്തെ ലക്ഷ്മണോപദേശമാണ് ലക്ഷ്മണ സാന്ത്വനം .പ്രപഞ്ചത്തെയാകെ ഹനിക്കാനുള്ള കോപാവേശമാണ് വിച്ഛിന്നാഭിഷേകത്തിലെ ലക്ഷ്മണനിൽ കാണുന്നത് .രാമന് അർഹമായിരുന്ന രാജ്യാധികാരം തട്ടിയെടുക്കുകയും രാമന്റെ വനവാസത്തിനു കാരണക്കാരിയാകുകയും ചെയ്ത കൈകേയിയുടെ പുത്രൻ ഭരതൻ രാമനെ മടക്കി രാജകൊട്ടാരത്തിലേക്കു കൊണ്ടുപോകാൻ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞു കോപാകുലനായി സഹോദരഘാതകനാകാൻ ഉറച്ചു നിൽക്കുന്ന ലക്ഷ്മണനെ രാമൻ സമാശ്വസിപ്പിക്കുന്നതാണ് ഈ കാവ്യഭാഗത്തിൽ .ഇവിടെ രാമനിൽ നിന്നുതിരുന്ന വാക്കുകൾ ലഷ്മണനോട് മാത്രമല്ല ....ചിന്താശേഷി നഷ്ടപ്പെട്ടു എന്തും തകർത്തെറിഞ്ഞു ലോകത്തെ സംഹരിക്കാൻ നടക്കുന്ന വർത്തമാന കല ജനങ്ങളോടുമുള്ള ഉപദേശമാണ് .

ലക്ഷ്മണ സാന്ത്വനത്തിൽ രാമന്റെ വാക്കുകളുടെ പ്രത്യേകത

കോപിച്ചു നിൽക്കുന്ന ഒരു വ്യക്തിയോട് തിരിച്ചു കയർത്താൽ കോപം വർധിക്കുകയും സംയമനം നഷ്ടപ്പെടുകയും പരസ്പരം പറയുന്ന കാര്യങ്ങൾ മുറിപ്പെടുത്തുകയും ചെയ്യും .ഇത് മനസിലാക്കിയ രാമൻ ലക്ഷ്മണന്റെ പരുഷമായ വാക്കുകൾ ആദ്യം ശ്രദ്ധാപൂർവം കേൾക്കുന്നു .(കേൾവിക്കാരില്ലാത്തതാണ് ഇന്നത്തെ ലോകത്തിന്റെ വലിയ പ്രശ്നം ).പിന്നീട് ലക്ഷ്മണനെ നിറഞ്ഞ വാത്സല്യത്തോടെ ആലിംഗനം ചെയ്യുന്നു.മൃദുവായ ഭാഷയിൽ സംബോധന ചെയ്യുകയും ലക്ഷ്മണന്റെ കഴിവുകളെ അഭിനന്ദിക്കുകയും ചെയ്യുന്നു. അതിനു ശേഷം ലക്ഷമണൻ ഉന്നയിച്ച വാദഗതികൾ അംഗീകരിക്കുകയും ഉദാഹരണങ്ങളിലൂടെ അവയെ മറ്റൊരു തരത്തിൽ വിശദീകരിക്കുകയും പ്രശ്‌നപരിഹാരത്തിന് നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. വാസ്തവത്തിൽ അതീവ ബുദ്ധിശാലിയായ ഒരു മനഃശാസ്ത്രജ്ഞന്റെ കുശലതയാണ് എഴുത്തച്ഛൻ ലക്ഷമണ സാന്ത്വനത്തിൽ സ്വീകരിച്ചിരിക്കുന്നത്

Explanation:

Similar questions