Psychology, asked by khansarazoya08, 1 year ago

അഞ്ചാക്ഷരം ഉള്ള മലയാളം വാക്ക്. ഒന്നും രണ്ടും ചേർന്നാൽ കേരളത്തിലെ ഒരു ജില്ലാ. മൂന്നും നാലും അഞ്ചും ചേർന്നാൽ ഒരു സസ്യം. അഞ്ചു അക്ഷരവും ഒന്നിച്ചാൽ സിനിമാനടന്റെ പേര്

Answers

Answered by vishnu9455
5

Answer:

ഉത്തരം കൊല്ലം തുളസി

mark brainliest

Answered by ArunSivaPrakash
0

ശരിയുത്തരം "കൊല്ലം തുളസി".

  • "കൊല്ലം തുളസി" എന്ന മലയാളം വാക്കിൽ "കൊ, ല്ലം, തു, ള, സി" എന്നീ അഞ്ച് അക്ഷരങ്ങളാണുള്ളത്. അതിനാൽ അഞ്ചക്ഷരങ്ങൾ ഉള്ള മലയാളം വാക്കാണ് ഉത്തരം എന്ന ആദ്യ വ്യവസ്ഥ ശരിയായി.
  • ഉത്തരത്തിന്റെ ഒന്നും രണ്ടും അക്ഷരങ്ങളായ "കൊ, ല്ലം" എന്നിവ ചേർന്നാൽ കേരളത്തിന്റെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജില്ലയായ "കൊല്ലം" എന്ന സ്ഥലനാമം ലഭിക്കുന്നു.
  • "കശുവണ്ടിവ്യവസായത്തിന്റെ ഈറ്റില്ലം" എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊല്ലം ജില്ല പണ്ടു കാലത്ത് അറിയപ്പെട്ടിരുന്നത് ക്വയ്‌ലോൺ, ദേശിങ്ങനാട് എന്നീ പേരുകളിലാണ്.
  • ഉത്തരത്തിന്റെ മൂന്നും നാലും അഞ്ചും അക്ഷരങ്ങളായ "തു, ള, സി" എന്നിവ ചേർന്നാൽ ലഭിക്കുന്ന "തുളസി" എന്ന വാക്ക് ഒരു സസ്യത്തിന്റെ നാമമാണ്.
  • "ഒസിമം സാങ്റ്റം" എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഔഷധ സസ്യമാണ് തുളസി.
  • ഉത്തരത്തിലെ അഞ്ച് അക്ഷരവും ഒന്നിക്കുമ്പോൾ കിട്ടുന്ന "കൊല്ലം തുളസി" എന്ന വാക്കുകൾ, മലയാള സിനിമാ ശാഖയിലെ പ്രശസ്തനായ ഒരു നടന്റെ പേരായി മാറുന്നു.
  • ഒരു സാഹിത്യകാരൻ കൂടിയായ കൊല്ലം തുളസിയുടെ യഥാർത്ഥ പേര് എസ്.തുളസീധരൻ നായർ എന്നാണ്.

#SPJ2

Similar questions