കാലാവസ്ഥ വ്യതിയാനം വരുത്തുന്ന വെല്ലുവിളികൾ
Answers
കാലാവസ്ഥ വ്യതിയാനം
നമുക്ക് വേനല്‍ക്കാലത്ത് ചൂടും ശീതകാലത്ത് തണുപ്പും അനുഭവപ്പെടുന്നു. ഈ രീതിയില്‍ നമുക്ക് വ്യത്യസ്ത കാലാവസ്ഥകള്‍ അനുഭവപ്പെടുന്നത്. ഒരു നിശ്ചിത കാലയളവില്‍ അനുഭവപ്പെടുന്ന ദൈനംദിന ശീതോഷ്ണത്തിന്‍റെ ശരാശരിയാണ്. ആ പ്രദേശത്തിന്‍റെ കാലാവസ്ഥ. വൃഷ്ടി, സൂര്യപ്രകാശം, കാറ്റ്, നീരാവി, ഊഷ്മാവ് എന്നീ ഘടകങ്ങളാണ് ഒരു പ്രദേശത്തിന്‍റെ കാലാവസ്ഥയെ നിര്‍ണ്ണയിക്കുന്നത്.
ഒരു ദിവസത്തിന്‍റെ ശീതോഷ്ണസ്ഥിതിയില്‍ പെട്ടെന്ന് പ്രകടമായ വ്യത്യാസങ്ങള്‍ ദൃശ്യമാകാം. എന്നാല്‍ ഒരു പ്രദേശത്തിന്‍റെ കാലാവസ്ഥയില്‍ മാറ്റുങ്ങളുണ്ടാകുന്നത് ക്രമേണയായിരിക്കും, വളരെ പ്രകടമായീരിക്കുകയും ഇല്ല. ഈ ഭൂമിയുടെ മൊത്തം കാലാവസ്ഥയില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്, സര്‍വ്വജീവജാലങ്ങളും അങ്ങനെയുള്ള മാറ്റങ്ങളോട് ഇണങ്ങി ചേരുന്നുണ്ട്.
കഴിഞ്ഞ 150-200 വര്‍ഷങ്ങളില്‍ അസാധാരണ വേഗതിയിലാണ് കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നത്. ചില ജന്തുവര്‍ഗ്ഗങ്ങള്‍ക്കും സസ്യവര്‍ഗ്ഗങ്ങള്‍ക്കും ഇതുമായി യോജിക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ട്. ഈ പ്രകടമായ ധ്രുതഗതിയിലുള്ള കാലാവസ്ഥ വ്യതിയാനത്തില്‍ കാരണം മനുഷ്യന്‍റെ പ്രകൃതിയിലുള്ള ഇടപെടലുകളാണ്.
കാലാവസ്ഥ വ്യതിയാനത്തിന്‍റെ കാരണങ്ങള്‍
കാലാവസ്ഥ വ്യതിയാനത്തിന് പ്രകൃതിയുമായ ബന്ധപ്പെട്ടത്, മനുഷ്യ നിര്‍മ്മിതം എന്നിങ്ങനെ രണ്ടായി തരംതിരിക്കാം.
പ്രകൃതി സംബന്ധ കാരണങ്ങള്‍
കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകു. പ്രകൃതിസംബന്ധമായ പല ഘടകങ്ങളുണ്ട്. ഭൂഖണ്ഡങ്ങളുടെ തള്ളല്‍/വലിവ് (continental drift) – ല്‍ ഉണ്ടാകുന്ന ചലനങ്ങള്‍, അഗ്നിപര്‍വ്വതങ്ങള്‍, സമുദ്രത്തിലെ ജല പ്രവാഹങ്ങള്‍, ഭൂമിയുടെ ചരിവ് തുടങ്ങിയവ ചില പ്രധാനഘടകങ്ങളാണ്
ഭൂഖണ്ഡങ്ങളുടെ സ്ഥാന ചലനം.
ഇന്ന് നാം കാണുന്ന ഭൂഖണ്ഡങ്ങള്‍ നിലവില്‍ വന്നത് ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂഭാഗങ്ങള്‍ മന്ദഗതിയില്‍ അടര്‍ന്നു മാറിയതു മൂലമാണ്. ഭൂഭാഗങ്ങളാല്‍ ആകൃതി വ്യത്യാസം സംഭവിക്കുമ്പോള്‍, സമുദ്രങ്ങളിലെ പ്രവാഹവും കാറ്റിന്‍റെ ഗതിയും അതനുസരിച്ച് മാറുന്നു. ഇത് കാലാവസ്ഥയെയും മാറ്റുന്നു. ഭൂഖണ്ഡങ്ങളുടെ സ്ഥാനമാറ്റം വളരെ മന്ദഗതിയിലാണെങ്കിലും തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുന്നു.
അഗ്നിപര്‍വതങ്ങള്‍
ഒരു അഗ്നിപര്‍വ്വതം പൊട്ടിതെറിക്കുമ്പോള്‍, വന്‍തോതില്‍ സള്‍ഫര്‍ ഡയോക്സൈഡ് വാതകം, ബാഷ്പം, പൊടിപടലങ്ങള്‍, ചാരം തുടങ്ങിയവ അന്തരീക്ഷത്തില്‍ വ്യപിക്കുന്നു. അഗ്നിപര്‍വ്വതം ഏതാനും ദിവസങ്ങള്‍ക്കകം കെട്ടടങ്ങിയേക്കാം. പക്ഷെ, അത് വമിച്ച വര്‍തോതിലുള്ള വാതകങ്ങളും ചാരവും കാലാവസ്ഥയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ദൂരവ്യാപാകമാകുന്നു. ഭൂമിയില്‍ പതിക്കുന്ന സൂര്യരശ്മിയെ ഭാഗീകമായി തടയുന്നതിനും അങ്ങനെ ഭൂമിയിലെ വേനലിനെയും ശൈത്യത്തേയും നിയന്ത്രക്കാന്‍ കഴിവുള്ളതും ആകുന്നു.
ഭൂമിയുടെ ചരിവ്
ഭൂമിയുടെ ഭ്രമണപഥത്തില്‍, ലംബാവസ്ഥയില്‍ നിന്നും 23.5o ചരിഞ്ഞ അവസ്ഥയിലാണ് ഭൂമി സ്ഥിതി ചെയ്യുന്നത്. ഭൂമിയില്‍ അനുഭവപ്പെടുന്ന ഋതുഭേദങ്ങളുടെ തീഷ്ണതക്ക് കാരണം ഇങ്ങനെയുള്ള ചരിവാണ്. ചരിവ് കൂടിയാല്‍ വേനലില്‍ ചൂട് വീണ്ടും കൂടുകയും ശൈത്യം കൂടുതല്‍ കഠിനമാവുകയും ചെയ്യും. ചരിവ് കുറഞ്ഞവര്‍ വിപരീത ഫലമായിരിക്കും.
സമുദ്രത്തിലെ ജലപ്രവാഹങ്ങള്‍
ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകം സമുദ്രത്തിലെ ജലപ്രവാഹങ്ങളാണ്. ഭൂമിയുടെ ഉപരിതലത്തില്‍ 71% സമുദ്രത്താല്‍ പൊതിയപ്പെട്ടിരിക്കുന്നു. സമുദ്രങ്ങളുടെ സൂര്യതാപത്തെ സാധാരണ ഭൂതലത്തെക്കാള്‍ രണ്ട് മടങ്ങ് കൂടുതല്‍ ആഗീരണം ചെയ്യുന്നു.
മനുഷ്യ നിര്‍മ്മിതമായ കാരണങ്ങള്‍
ഗ്രീന്‍ഹൗസ് പ്രതിഭാസം
ഭൂമിയില്‍ ഊര്‍ജ്ജം ലഭിക്കുന്നത് സൂര്യഗോളത്തില്‍ നിന്നാണ്. ഈ ഊര്‍ജ്ജം ഭൂമിയെ തപിപ്പിക്കുന്ന സൂര്യനില്‍ നിന്നും ഭൂമിയിലേക്ക് പ്രവഹിക്കുന്ന സൂര്യരശ്മികള്‍ 30% അന്തരീക്ഷത്തില്‍ തന്നെ ചിതറി ലയിക്കുന്നുണ്ട്. കുറെ ഊര്‍ജ്ജം സമുദ്രം ഉള്‍പ്പെടെയുള്ള ഭൂമിയുടെ പ്രതിഫലനത്തിന്‍റെ ഫലമായി വീണ്ടും അന്തരീക്ഷത്തിലെത്തുന്നു. എന്നാല്‍ കാര്‍ബണ്‍ ഡൈഓക്സൈഡ്, മീതേന്‍, നൈട്രൈഡ് ഓക്സൈഡ്, ബാഷ്പങ്ങള്‍ എന്നിവയുടെ സാന്നിദ്ധ്യം അന്തരീക്ഷത്തില്‍ ഒരു വിതാനം രൂപപ്പെടുത്തി, പ്രസ്തുത ഊര്‍ജ്ജത്തെ അന്തരീക്ഷത്തില്‍ തന്നെ തടഞ്ഞു നിറുത്തുന്നുണ്ട്. ഈ വാതകങ്ങളെ ഗ്രീന്‍ഹൗസ് വാതകങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നു. ഈ പ്രവര്‍ത്തനത്തിലൂടെ ഭൂമിയിലെ താപനിലയെ നിലനിര്‍ത്തുന്നതിനാല്‍ ഇതിനെ ഗ്രീന്‍ഹൗസ് എഫക്റ്റ് എന്ന് പറയുന്നു.
ഈ അനുഭവത്തെ ആദ്യമായി സാക്‌ഷ്യപ്പെടുത്തിയത് ജീന്‍-ബാപാടൈസ് ഫൂറിയര്‍ (Jean-Baptist Fourier) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ്. ഒരു സാധാരണ കൃഷിക്കാരന്‍റെ ഗ്രീന്‍ഹൗസ് പോലെ തന്നെ, അതിനോട് സാദൃശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ അന്തരീക്ഷത്തിലും നടക്കുന്നു എന്ന് ബോദ്ധ്യപ്പെടുത്തിയത് ഈ ശാസ്ത്രജ്ഞനാണ്. ഈ പ്രകൃതിദത്തമായ ഗ്രീന്‍ഹൗസ്- പുതപ്പ്, ഭൂമിയുടെ ആവിര്‍ഭാവം മുതല്‍ തന്നെ രൂപപ്പെട്ടിരുന്നു. എന്നാല്‍ കാലാകാലങ്ങളായി മനുഷ്യന്‍റെ പ്രകൃതിയിലുള്ള ഇടപെടലുകളുടെ ഫലമായി ഈ ആവരണത്തിന്‍റെ കാട്ടികൂട്ടുകയും, അതിന്‍റെ നല്ല ഫലങ്ങള്‍ നല്‍കാനുള്ള ശേഷി പ്രതികൂലമായി ബാധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കല്‍ക്കരി, എണ്ണകള്‍, പ്രകൃതിവാതകങ്ങള്‍ ഇവയെ ഇന്ധനങ്ങളായി ഉപയോഗിക്കുമ്പോള്‍, അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡൈഓക്സൈഡ് വമിക്കപ്പെടുന്നു. കാടുകള്‍ വെട്ടിതെളിക്കുമ്പോള്‍, വൃക്ഷങ്ങള്‍ അവയില്‍ ഉള്‍ക്കൊണ്ടിരുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ് അന്തരീക്ഷത്തില്‍ തിരിച്ചെത്തുന്നു
..
thank you ❤️
follow me I'll also follow you back...
inbox me if you need help....