World Languages, asked by shivass, 11 months ago

ഭൂമിയുടെ സ്വപ്നം എന്ന കഥയിലെ ഉണ്ണിയുടെയും അമ്മയുടെയും കുടുംബപശ്ചാത്തലം​

Attachments:

Answers

Answered by SteffiPaul
0

ഭൂമിയുടെ സ്വപ്നം എന്ന കഥയിലെ ഉണ്ണിയുടെയും അമ്മയുടെയും കുടുംബ പശ്ചാത്തലം

  • ഡോ. ജോർജ് ഓണക്കൂറിൻ്റെ  "പ്രണയ താഴ്വരയിലെ ദേവതാരു" എന്ന നോവലിലെ ആദ്യ അദ്ധ്യായം ആണ് പാഠഭാഗം.
  • ജനിച്ച നാടിന് വേണ്ടി മകനെ സമർപ്പിക്കുന്ന ഒരമ്മയെയാണ് ഇവിടെ നമ്മൾക്ക് കാണാൻ കഴിയുന്നത്.
  • ഭർത്താവിൻ്റെ മരണശേഷം തളർന്നിരിക്കാതെ മുമ്പ് പഠിച്ച നൃത്തച്ചുവടുകൾ തൻ്റെ ശക്തിയാക്കി മകനായ ഉണ്ണിക്ക് വേണ്ടി ജീവിച്ച അമ്മയുടെ കഥയാണ് ഇത്.
  • അമ്മയാണ് ഉണ്ണിക്ക് എല്ലാം . മകനെ രാജ്യസ്നേഹിയും ശാസ്ത്രജ്ഞനുമാക്കി രാജ്യത്തിനു വേണ്ടി സമർപ്പിക്കുകയാണ് അമ്മ.
  • ഇറ്റലിയിൽ വച്ച് പരിചയപ്പെട്ട സൈറ എന്ന ഇസ്രയേൽ പെൺകുട്ടിയോട് ഉണ്ണിക്ക് പ്രണയം തോന്നുകയും ആ പ്രണയം പിന്നീട് ഭാരതത്തിൽ വച്ച് ആ പ്രണയം സഫലമാകുന്നതുമാണ് ഈ നോവലിൻ്റെ ഇതിവൃത്തം
  • അച്ഛൻ്റെ മരണത്തോടെ അ ഉണ്ണിയും അമ്മയും അനാഥരായി, എന്നാൽ ജീവിതത്തിനു മുന്നിൽ തോറ്റു കൊടുക്കാതെ ആ അമ്മ മുൻപു പഠിച്ച് വച്ച നൃത്തച്ചുവടുകൾ ജീവിതമാർഗ്ഗമാക്കി മാറ്റി.
  • അമ്മയുടെ നെറ്റിയിലെ ചുവന്ന പൊട്ടും, കൈയിലെ ഓട്ടു വളയും അമ്മയുടെ മടിയിൽ മുഖം വച്ചു കിടക്കുന്ന വൈകുന്നേരങ്ങളുമാണ് ഉണ്ണിക്ക് ആശ്വാസം നൽകിയിരുന്ന കാര്യങ്ങൾ.
  • ഉണ്ണിക്ക് അമ്മയായിരുന്നു എല്ലാം. കാവിലെ ദേവിയും, കുരിശു പള്ളിയിലെ മാതാവും, എല്ലാം ഉണ്ണിക്ക് അമ്മ തന്നെ ആയിരുന്നു.
  • ജീവിതത്തിലെ ബുദ്ധിമുട്ടുകളൊന്നും അമ്മ ഉണ്ണിയെ അറിയിച്ചിട്ടില്ല.
  • തൻ്റെ വൈധവ്യത്തെ അവർ സാധാരണ മട്ടിൽ നേരിട്ടു.
  • ഒരു ഗ്രാമത്തിൻ്റെ ഐശ്വര്യമായി അവർ ആദരിക്കപ്പെട്ടു.
  • അമ്മയുടെ സ്നേഹത്തിന് ഉണ്ണി തിരികെ നൽകിയത് പഠനത്തിലെ മികവും , നല്ല പെരുമാറ്റവുമാണ്.

#SPJ1

Similar questions