India Languages, asked by indusvalue5472, 1 year ago

ഒരു ചോദ്യം കണ്ണ്കാണാത്ത ആളുടെ ഭാര്യയെ ചെവി കേൾക്കാത്ത ആൾ തട്ടിക്കൊണ്ടു പോയി ഇത് കണ്ടതൊരു ഊമ ഈ ഊമ എങ്ങിനെ ഇത് കണ്ണ് കാണാത്ത ആളിനോട് പറയും ??? അല്പം വിവരമുള്ളവർക്ക് പറയാം

Answers

Answered by GovindKrishnan
5
പ്രിയ മിത്രമേ,

വളരെ നല്ല ഒരു ചോദ്യം ആണ്. ഇതേ ചോദ്യത്തിന് പലരും ഇതൊരു കുസൃതി ചോദ്യം ആണെന്ന് കണക്കിലെടുക്കാതെ തെറ്റായ ഉത്തരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.

എന്റെ ഈ ഉത്തരത്താല്‍ അത്തരം തെറ്റുകള്‍ തിരുത്തപെടും എന്ന വിശ്വാസത്തോടെ, ഉത്തരം ഇതാ :
-----------------------------------------------------------------------------

ആദ്യം, നമ്മുക്ക് ഇതിലെ കഥാപാത്രങ്ങളെ ഒരിക്കല്‍ക്കൂടി പരിചയപ്പെടാം.

അന്ധന്‍ : കണ്ണ് കാണില്ല. ചെവി കേള്‍ക്കാം. സംസാരിക്കാം.

അന്ധന്റെ ഭാര്യ : കണ്ണ് കാണാം. ചെവി കേള്‍ക്കാം. സംസാരിക്കാം.

ബധിരന്‍ [തട്ടിക്കൊണ്ടുപോയ ആള്‍] : കണ്ണ് കാണാം. ചെവി കേള്‍ക്കില്ല. സംസാരിക്കാം.

ഊമ : കണ്ണ് കാണാം. ചെവി കേള്‍ക്കാം. സംസാരിക്കില്ല.
-------------------------------------------------------------------------------------

ഇനി നമ്മുടെ ചോദ്യത്തിലേക്ക് കടക്കാം...

ഊമക്ക് ഈ വിവരം അന്ധനെ അറിയിക്കാന്‍ ഒറ്റ വഴിയേ ഉള്ളൂ.

ബധിരന്റെ കണ്ണില്‍ പെടാതെ പിന്നിലൂടെ ചെന്ന് അയാളെ അടിച്ചു വീഴ്ത്തി അന്ധന്റെ ഭാര്യയെ മോചിപിക്കുക. ബാധിരനായതിനാല്‍ അയാള്‍ കാല് ചുവടുകളുടെ ശബ്ദം കേള്‍ക്കില്ല.

പിന്നീട് ഭാര്യ തന്നെ അന്ധനോട്‌ നടന്നതെല്ലാം വിവരിച്ചുകൊള്ളും.

അങ്ങനെ, 4 പേരില്‍ കൂടുതല്‍ ആളുകള്‍ ഇല്ലാതെ തന്നെ ഊമ അന്ധനെ വിവരം അറിയിക്കും. ☺
-------------------------------------------------------------------------------------

കുറുപ്പ് :

ഈ ചോദ്യം വായിക്കുമ്പോള്‍ നമ്മള്‍ ആദ്യം ചിന്തിക്കുക എങ്ങനെ ഊമ അന്ധനെ കണ്ടു കാര്യം പറയുമെന്നാണ്. ഇതിനു പലരും പലയിടത്തും കൊടുക്കുന്ന ഉത്തരം അവര്‍ ഭിന്നശേഷിക്കാരുടെ ഭാഷയില്‍ സംസാരിക്കും എന്നാണ്.

എന്നാല്‍, ഈ ചോദ്യം ഒരു കുസൃതി ചോദ്യം ആണെന്ന് അവര്‍ മറന്നു പോകുന്നു.

ഒരാളെ തട്ടികൊണ്ട് പോകുന്നത് കണ്ടാല്‍ ആദ്യം അവരെ രക്ഷിക്കാന്‍ ശ്രമിക്കുക എന്നതാണ് നമ്മളുടെ കടമ. ഭര്‍ത്താവിനെ കണ്ടുപിടിച്ചു വിവരം അറിയിക്കുന്നതിലും അത്യാവശ്യവും എളുപ്പവും അതാണ്.

-----------------------------------------------------------------------------------
എന്റെ ഉത്തരം സഹായിച്ചു എന്ന് വിചാരിക്കുന്നു. ☺♥
Attachments:
Similar questions