നവ മാധ്യമങ്ങളും യുവാക്കളും
Answers
Hey mate
ask your questions in English
so that ,we can answer them easily
Answer:
വിവരസാങ്കേതികരംഗത്ത് കേരളം വലിയ നേട്ടം തന്നെ കൈവരിച്ചിട്ടുണ്ട്. കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇന്റര്‍നെറ്റ് സാക്ഷരതയിലും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗത്തിലും കേരളം ഏറെ മുന്നിലാണെന്നാണ്. ആകെ 3.3 കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് മൂന്നുകോടി മൊബൈല്‍ കണക്ഷനാണുള്ളത്. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഇതില്‍ വലിയൊരുവിഭാഗം ആളുകള്‍, പ്രത്യേകിച്ചും ചെറുപ്പക്കാര്‍, ംവമെേമുു, ളമരല യീീസ തുടങ്ങിയ സാമൂഹ്യമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാണ്.
സമൂഹത്തിലെ മറ്റുമേഖലകളെ പോലെ തന്നെ രാഷ്ട്രീയരംഗത്തും ഇന്ന് സോഷ്യല്‍ മീഡിയ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇന്ത്യയിലെ ചില സംഘടനകള്‍ നടത്തിയ പഠനത്തില്‍ പറയുന്നത്, രാജ്യത്തെ 150 ലോക്‌സഭാ മണ്ഡലങ്ങളില്‍ നവമാധ്യമത്തിന് തിരഞ്ഞെടുപ്പുവിധിയെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ്. ഇതില്‍ കേരളത്തിലെ പത്തു ലോക്‌സഭാമണ്ഡലങ്ങളും ഉള്‍പ്പെടും. പത്തുശതമാനത്തിലധികം വോട്ടര്‍മാര്‍ ളമരലയീീസ അടക്കമുള്ള സാമൂഹ്യമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നവരായുള്ള മണ്ഡലങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പതിനാല് ജില്ലകളിലും സാമൂഹ്യമാദ്ധ്യമങ്ങള്‍ക്കു വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിനപ്പുറത്ത് ദൈന്യംദിന സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് സാമൂഹ്യമാദ്ധ്യമങ്ങള്‍ കാര്യമായി തന്നെ ഉപയോഗിക്കപ്പെടുന്നുണ്ട്.
പോസ്റ്റുകളിലൂടെ ആശയപ്രചരണത്തിനായുള്ള ഇടപെടലുകള്‍, കമന്റുകളിലൂടെ അഭിപ്രായരൂപീകരണത്തിനുള്ള ശ്രമം, ഇവന്റുകള്‍ ക്രമീകരിച്ച് ഓഫ് ലൈന്‍ പരിപാടികള്‍ക്ക് ഓണ്‍ലൈനായി വ്യക്തികളെ ക്ഷണിക്കാനും പങ്കാളിത്തം ഉറപ്പാക്കാനുമുള്ള വഴികള്‍ തുടങ്ങിയ രീതികള്‍ക്കപ്പുറത്ത് ട്രോളുകളും ഓഡിയോ വീഡിയോ ക്ലിപ്പുകളും അടക്കമുള്ള വൈവിദ്ധ്യപൂര്‍ണ്ണമായ രീതികളാണ് ഇന്ന് സാമൂഹ്യമാദ്ധ്യമങ്ങളില്‍ വ്യാപകമായി കണ്ടുവരുന്നത്. ആനുകാലിക സംഭവങ്ങളോട് ക്രിയാത്മകമായും സര്‍ഗാത്മകമായും പ്രതികരിക്കാനുള്ള ഇടമായും ഇതിനെ നിലനിര്‍ത്താനാകുമെന്നാണ് ചിലര്‍ കണക്കു കൂട്ടുന്നത്. സ്വാഭാവികമായും ചെറുപ്പക്കാരാണ്, ഇതിന്റെ സാധ്യതയെ വലിയതോതില്‍ ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയ രാഷ്ട്രീയ ഇടപെടലുകള്‍ക്കുള്ള ജനകീയ മാദ്ധ്യമം എന്ന നിലയില്‍ ഉപയോഗിക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ സജീവമാണ്. എന്നാല്‍ അതിന്റെ സാധ്യതകളെ പൂര്‍ണമായി ഉപയോഗിക്കാന്‍ നമുക്കു സാധിക്കുന്നുണ്ടോ എന്നുള്ളത് സംശയമാണ്.
ജനകീയ ബദലിന്റെ പ്രസക്തി
മറ്റെല്ലാ ജനകീയ ഇടങ്ങളിലെയും പോലെ കോര്‍പറേറ്റ് മൂലധനശക്തികളുടെ താത്പര്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലും പ്രാമുഖ്യം ലഭിക്കുന്നുണ്ട്. സൗജന്യമായി ലഭിക്കുന്നതൊന്നും പൂര്‍ണമായും സൗജന്യമല്ലെന്നും ഒട്ടും സ്വതന്ത്രമാവണമെന്നില്ലെന്നും അവ ആരൊക്കെ കാണുമെന്ന് നിശ്ചയിക്കുന്നത് ഉപയോക്താവല്ലെന്നും സാമൂഹ്യമാദ്ധ്യമങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാക്കാനാവുന്ന കാര്യമാണ്. മുമ്പ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുന്ന ഒരു സ്റ്റാറ്റസ്, സൗഹൃദവലയത്തിനാകെ കാണാന്‍ സാധിക്കുമായിരുന്നെങ്കില്‍ നിലവില്‍ ഫ്രണ്ട് സര്‍ക്കിളിലെ ഏഴുശതമാനം പേരുടെ സ്ട്രീമിലേക്കു മാത്രമാണ്, ഒരു പോസ്റ്റ് സ്വാഭാവികമായി കടന്നുചെല്ലുക. ഇത് ഈ വ്യക്തിയുടെ ഇമ്മീഡിയറ്റ് ബബിള്‍ ആണ്. ചെറുസോപ്പുകുമിളകള്‍ ഒരുമിച്ചു ചേര്‍ന്ന് വലിയ കുമിളകള്‍ക്കു രൂപം നല്‍കുന്നതുപോലെ അവയില്‍ വീഴുന്ന ലൈക്കിലൂടെയും ഷെയറിലൂടെയും മാത്രമേ കൂടുതല്‍ പേരിലേക്കു പ്രസ്തുത പോസ്റ്റ് എത്തുന്നുള്ളൂ. അതായത്, ആ ബബിള്‍ വലുതാവണം. സ്‌പോണ്‍സേര്‍ഡ് പോസ്റ്റുകള്‍ക്ക് കൂടുതല്‍ വിസിബിലിറ്റി ലഭിക്കും വിധമാണ് ഫേസ്ബുക്ക്, തങ്ങളുടെ ആല്‍ഗോരിതം സെറ്റ് ചെയ്തിരിക്കുന്നത്. അതായത് ഫേസ്ബുക്കിനു പണം കൊടുത്താല്‍ ഈ സ്വാഭാവികവൃത്തം തനിയെ വലുതാകും.
വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളും വാര്‍ത്തകളും മറ്റും നേരത്തെ വായനക്കാരിലെത്താന്‍ ആര്‍എസ്എസ് ഫീഡുകളും അവ പുള്‍ ചെയ്ത് ദിവസവും ഡെസ്‌ക്ടോപ്പിലെത്തിക്കുന്ന റീഡറുകളും ഉണ്ടായിരുന്നു. ധഞശരവ ടശലേ ടൗാാമൃ്യ/ ഞലമഹഹ്യ ടശാുഹല ട്യിറശരമശേീി എന്നതിന്റെ ചുരുക്കെഴുത്താണ്, ഇവിടെ ഞടടപ ഫെയ്‌സ്ബുക്കിന്റെ അപ്രമാദിത്വം ആദ്യം കൊന്നത് ആരോണ്‍ ഷ്വാര്‍ട്‌സ് എന്ന അറിവിന്റെ രക്തസാക്ഷി പടുത്തുയര്‍ത്തിയ ആര്‍എസ്എസ് ഫീഡുകളെയായിരുന്നു. ഗൂഗിള്‍ പോലും അവരുടെ റീഡര്‍ പിന്‍വലിച്ചതോടെ ഇവ ഷെയര്‍ ചെയ്യുന്നതിന് സാമൂഹ്യമാദ്ധ്യമങ്ങളെ ആശ്രയിക്കണം എന്നായി. ആദ്യമാദ്യം ഫെയ്‌സ്ബുക്കില്‍ എത്തുന്ന ലിങ്കില്‍ ക്ലിക് ചെയ്ത് അതാതു വെബ്‌സൈറ്റുകളിലേക്കു പോകാമായിരുന്നു എങ്കില്‍ ഇപ്പോള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും മറ്റും അതാത് ആപ്ലിക്കേഷനുകള്‍ക്കുള്ളില്‍ തന്നെ ബ്രൗസര്‍ എംബഡ് ചെയ്ത് അവിടേക്കു പേജ് വലിച്ചുകാട്ടുകയാണ്. അങ്ങനെ വല്ലവരും ഉത്പാദിപ്പിക്കുന്ന വാര്‍ത്തയുടെയും ലേഖനത്തിന്റെയും പോലും വിതരണവും അതുവഴിയുണ്ടാകുന്ന വരുമാനവും ഇത്തരം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ നടത്തിപ്പുകാര്‍ക്കാണ് ലഭ്യമാവുക. തങ്ങള്‍ക്ക് അഹിതമായ ഉള്ളടക്കം ചിത്രങ്ങളും ടെക്സ്റ്റും അടക്കം മറയ്ക്കാനും അവര്‍ക്കു കഴിയുന്നു. രാഷ്ട്രീയസംവാദങ്ങളെ പോലും ഫേസ്ബുക്കിലേക്കെത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുളള ഫേസ്ബുക്ക് സംവാദം പോലും ഫലത്തില്‍ ഫേസ്ബുക്കിലേക്കു കൂടുതല്‍ ആളെയെത്തിക്കാനും അതുവഴി തങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ഫേസ്ബുക്ക് ഉടമകളെ സഹായിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയാത്തവണ്ണം വോട്ടര്‍മാരില്‍ ഗണ്യമായ വിഭാഗം ഇപ്പോള്‍ത്തന്നെ ഇതില്‍ സജീവമാണുതാനും. ഇവിടെയാണ് ജനകീയബദലിനെക്കുറിച്ചുള്ള അന്വേഷണം പ്രസക്തമാകുന്നത്.
Explanation: