ലിപി എന്നാൽ എന്താണ്?
Answers
Answered by
1
Answer:
ഭാഷയുടെ ഘടകങ്ങളേയോ വാക്യങ്ങളേയോ വിനിമയസാധ്യമാക്കുന്ന രീതിയിൽ ചിഹ്നങ്ങൾ ഉപയോഗിച്ച് രേഖപ്പെടുത്തുന്ന സമ്പ്രദായത്തെയാണ് ലിപി എന്നു പറയുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സംസാരഭാഷ രേഖപ്പെടുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന വരമൊഴി രൂപമാണ് ലിപി. എന്നിരുന്നാലും വ്യക്തിമായി ലിപിയുടെ ഉത്ഭവം ക്രി.മു. 1000 നും 4000 നും ഇടയിൽ ലിപിയുടെ നിർമ്മാണത്തിന് തുടക്കം കുറിച്ചിരുന്നതായി കാണാം . അത് ചിത്രലിപി, സൂത്രലിപി, പ്രതീകലിപി, ഭാവാത്മകലിപി, ഭാവധ്വനിലിപി, ധ്വനിമൂലലിപി, വർണാത്മകലിപി, എന്നിങ്ങനെ തരം തിരിക്കാം . അവയും അവയുടെ പിരവുകളിൽ നിന്നും ആണ് ഇന്ന് കാണുന്നതരത്തിൽ ലിപികൾ ഉണ്ടായത്.അക്ഷരങ്ങൾ എന്ന രൂപങ്ങളിലൂടെയാണ് സാധ്യമാക്കുന്നത്. മലയാളം അക്ഷരമാലയിലെ സ്വരങ്ങൾ, വ്യഞ്ജനങ്ങൾ, ചില്ലുകൾ, അനുസ്വാരം, വിസർഗ്ഗം, ചിഹ്നം എന്നിവ ചേരുന്നതാണ് മലയാളം ലിപി.
Similar questions