India Languages, asked by akash9397, 8 months ago

കവി പശ്ചിമാംബരത്തെ പനിനീർ തോട്ടമായി സങ്കല്പിച്ചത് എന്തുകൊണ്ട്?

Answers

Answered by Anonymous
0

Answer:

മദ്ഹുര്‍റസൂല്‍' എന്ന പേരിലറിയപ്പെടുന്ന നബി കീര്‍ത്തനം അറബി ഭാഷയില്‍ പ്രവാചകന്റെ കാലശേഷം പ്രത്യേക കാവ്യ ശാഖയായി തന്നെ വികസിക്കുകയുണ്ടായി. പിതൃവ്യന്മാരായ അബ്ബാസ് ബ്‌നു അബ്ദില്‍ മുത്വലിബ് മുതല്‍ ഹസ്സാനുബ്‌നു സാബിത്, അബ്ദുല്ലാഹ്ബ്‌നു റവാഹ, കഅ്ബു ബ്‌നു സുഹൈര്‍ എന്നിവരൊക്കെ പ്രവാചകന്റെ ജീവിത കാലത്ത് തന്നെ അദ്ദേഹത്തിന്റെ മഹത്വങ്ങള്‍ വര്‍ണിക്കുന്ന കവിതകള്‍ പാടിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഹസ്സാനുബ്‌നു സാബിത് പ്രവാചകന്റെ സ്വന്തം കവിയായി തന്നെയാണ് അറിയപ്പെടുന്നത്. ഇക്കൂട്ടത്തില്‍ കഅ്ബ് ബ്‌നു സുഹൈറിന്റെ 'ബുര്‍ദ' എന്ന പേരിലറിയപ്പെടുന്ന കീര്‍ത്തനമാണ് ഏറ്റവും പ്രസിദ്ധം. മക്ക വിജയകാലത്ത് യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട കഅ്ബ് പ്രവാചകന്റെ തിരുമുമ്പില്‍ ആഗതനായി ഈ കവിത ചൊല്ലിക്കൊണ്ടാണ് മാപ്പും സമ്മാനമായി 'ബുര്‍ദ'(ഷാള്‍)യും പ്രവാചകനില്‍ നിന്ന് നേടിയെടുക്കുന്നത്. സുആദ് എന്ന കാമുകിയുടെ വിരഹ വേദനയില്‍ നിന്ന് തുടങ്ങുന്ന ഈ കവിത കാല്‍പനികമാധുര്യത്താല്‍ വേറിട്ട് നില്‍ക്കുന്നത് കൂടിയാണ്. ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം ബൂസ്വീരിയുടേതാണ് ഇത് പോലെ ജനപ്രിയം നേടിയ മറ്റൊരു നബി കീര്‍ത്തനം. അതും ബുര്‍ദ എന്ന പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. അല്‍ കവാകിബുദ്ദുര്‍രിയ്യ ഫീ മദ്ഹി ഖൈരില്‍ ബരിയ്യ' (സര്‍വ ലോക ശ്രേഷ്ഠന് കീര്‍ത്തന വെള്ളിനക്ഷത്രങ്ങള്‍) എന്നും അതിനൊരു പേരുണ്ട്. ഇന്നും കേരളത്തിലെ വഅ്‌ള് (മതോപദേശ) വേദികളില്‍ ഒരു പുണ്യഗീതം എന്നോണം ഈ രണ്ട് അറബി കീര്‍ത്തനങ്ങളും ആലപിച്ചു പോരുന്നുണ്ട്.

ഉമവീ കാലഘട്ടത്തില്‍ ജീവിച്ച ഫറസ്ദഖ് മുതല്‍ ഇരുപതാം നൂറ്റാണ്ടിലെ യൂസുഫ് നബ്ഹാനി, അഹ്മദ് ശൗഖി എന്തിനധികം രതിവര്‍ണനകള്‍ കൊണ്ട് മതവൃത്തങ്ങളുടെ നെറ്റി ചുളിപ്പിച്ച നിസാര്‍ ഖബ്ബാനി വരെ അറബിയില്‍ ഈ കാവ്യ ശാഖയെ പരിപോഷിപ്പിച്ചവരാണ്. 'മൗസൂഅത്തുല്‍ മദാഇഹിന്നബവിയ്യ' എന്ന ശീര്‍ഷകത്തില്‍ അബ്ദുല്‍ ഖാദിര്‍ അശ്ശൈഖ് അലി അബുല്‍ മകാരിം, പലരുടെയും നബി കീര്‍ത്തനങ്ങളുടെ ഒരു ബൃഹദ് കോശം തന്നെ രചിക്കുകയുണ്ടായി.

അറബിയിലെന്ന പോലെ ഇതര ഭാഷകളിലും നബി കീര്‍ത്തനങ്ങള്‍ പ്രത്യേക സാഹിത്യ ശാഖയായി വളര്‍ന്ന് വികസിക്കുകയുണ്ടായി. ഉര്‍ദു-പേര്‍ഷ്യന്‍ ഭാഷകളായിരിക്കും ഒരു പക്ഷേ ഈ വിഷയത്തില്‍ ഏറ്റവും സമ്പന്നം. നഅത്ത് എന്നാണ് ഉര്‍ദു-പേര്‍ഷ്യന്‍ ഭാഷകളില്‍ ഈ കാവ്യശാഖ അറിയപ്പെടുന്നത്. യഥാര്‍ഥത്തില്‍ അറബിയില്‍ നിന്ന് കുടിയേറിയ പദമാണ് നഅത്ത്. വര്‍ണന, വിശേഷണം എന്നൊക്കെയാണ് നഅത്തിന്റെ ഭാഷാര്‍ഥം. ഒരാളുടെ അതിയായ രൂപഭംഗിയെ സംബന്ധിച്ച വര്‍ണന എന്നാണ് ഇബ്‌നു അസീര്‍ നഅത്തിനെ നിര്‍വചിക്കുന്നത് (അന്നിഹായ ഫീ ഗരീബില്‍ ഹദീസ്). നബിയുടെ വര്‍ണനയെ കുറിച്ചല്ലാതെ മുമ്പോ പിമ്പോ ഈ പദം പ്രയോഗിച്ചതായി താന്‍ കണ്ടിട്ടില്ലെന്നും ഇബ്‌നു അസീര്‍ (ഹി 544-604) എഴുതിയിട്ടുണ്ട്.

നബി കീര്‍ത്തനങ്ങളുടെ പദ്യ-കാവ്യാവിഷ്‌കാരത്തിനാണ് ഉര്‍ദു ഭാഷയില്‍ നഅത്ത് എന്ന് പറയുന്നതെന്ന് മീര്‍സാ മഖ്ബൂല്‍ ബേഗിന്റെ 'ഉര്‍ദുലുഗഃ' എന്ന കൃതിയില്‍ (പേജ് 437) വായിക്കാം. നബി കീര്‍ത്തനങ്ങളില്‍ ഏറ്റവും സമ്പന്നമായ ഭാഷ ഫാര്‍സിയും തൊട്ടടുത്ത് ഉര്‍ദുവുമാണെന്ന് മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി 'അത്വരീഖു ഇലല്‍ മദീന' (മദീനയിലേക്കുള്ള പാത) എന്ന കൃതിയില്‍ എഴുതിയതായി കാണാം. നബി കീര്‍ത്തന സാഹിത്യത്തില്‍ ഏറ്റവും ഭാവനാ സമ്പന്നവും ഹൃദയാവര്‍ജകവും ആശയ സമ്പുഷ്ടവുമാണ് ഉര്‍ദു-ഫാര്‍സി 'നഅത്തു'കളെന്നാണ് നദ്‌വിയുടെ അഭിപ്രായം. ഇന്തോ-പേര്‍ഷ്യന്‍ ജനതയുടെ പ്രകൃതത്തില്‍ അലിഞ്ഞു ചേര്‍ന്ന പ്രണയാഭിനിവേശവും അതിന്റെ പ്രതിഫലനമായി വികസിച്ചു വന്ന ഗസലുകളുമാണ് ഇതിന്റെ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മറ്റൊരു കാരണം സൂഫി ആധ്യാത്മികതയോടുള്ള ആഭിമുഖ്യമാണ്. ആത്മീയാനുരാഗത്തിന്റെ തരളവികാരങ്ങള്‍ പേര്‍ഷ്യന്‍ കവിതയുടെ സവിശേഷ ചാരുതയായി എന്നും നിലനിന്ന് പോന്നിട്ടുണ്ട്. തരളിത കവി ഹൃദയങ്ങളില്‍ നിന്ന് നിര്‍ഗളിക്കുന്ന പ്രേമ തല്ലജങ്ങള്‍ നബി കീര്‍ത്തനങ്ങളിലും മുത്തമിടുന്നത് സ്വാഭാവികം.

പ്രേമചഷകം മോന്തുന്ന പ്രേമി അതിന്റെ ഉന്മാദ ലഹരിയില്‍ സീമകള്‍ ലംഘിച്ചുപോകും. കാവ്യാനുഭൂതിയുടെ ഉന്മത്ത ലഹരിയില്‍ വര്‍ണനകള്‍ അനഭികാമ്യമാം വിധം അതിര് വിടുന്ന 'നഅത്തു'കളും ഉര്‍ദുവില്‍ കാണാവുന്നതാണ്. ഇത്തരം കവിതകളില്‍ ദിവ്യത്വവും പ്രവാചകത്വവും തമ്മിലുള്ള വേര്‍തിരിവുകള്‍ മാഞ്ഞുപോകുന്നു. അല്ലാഹുവിന്റെ സവിശേഷഗുണങ്ങള്‍ പ്രവാചകനായ മുഹമ്മദില്‍ ചാര്‍ത്തപ്പെടുന്നു. വാക്കുകളുടെ കേളിയില്‍ അങ്ങനെ മുഹമ്മദിന്റെ അപരനാമമായ അഹ്മദിന് 'മീം' എന്ന അക്ഷരം നഷ്ടപ്പെട്ട് 'അഹദും' (ഏകദൈവം) 'അറബ്' എന്ന പദത്തിലെ ആദ്യാക്ഷരമായ 'അ' നഷ്ടപ്പെട്ട് 'റബ്ബു' (ലോകനാഥന്‍) മായി മാറുന്നു.

മറ്റൊരു കവി അവിടെയും നില്‍ക്കാതെ പ്രവാചകനെ പിന്നെയും പൊക്കുന്നത് ഇങ്ങനെ:

''വഹീ ജോ മുസ്തവ അര്‍ശ് ഹെ ഖുദാ ഹോകര്‍

ഉതര്‍ പഡാ ഹെ മദീനമെ മുസ്തഫാ ഹോകര്‍''

(ദൈവമായി പ്രപഞ്ച സിംഹാസനത്തില്‍ ഉപവിഷ്ടനായവന്‍ തന്നെയാണ് മദീനയില്‍ മുസ്ത്വഫയായി ഇറങ്ങിയത്.)

ജൂത-ക്രൈസ്തവര്‍ തങ്ങളുടെ പ്രവാചകന്മാരെ അതിര് കവിഞ്ഞ് വാഴ്ത്തിയ പോലെ നിങ്ങള്‍ എന്നെ അതിര് കവിഞ്ഞ് വാഴ്ത്തരുതെന്ന് പ്രവാചകന്‍ മുമ്പേ സമുദായത്തെ ഉപദേശിച്ചത് പ്രേമോന്മാദികളായ ഈ കവികളെ മനസ്സില്‍ കണ്ടുകൊണ്ടായിരിക്കാം

പേര്‍ഷ്യന്‍-ഉര്‍ദു ഭാഷകളിലെ 'നഅത്ത്' കവികളില്‍ ഭൂരിപക്ഷവും മുസ്‌ലിംകളായിരുന്നു. എന്നാല്‍ ഈ കാവ്യശാഖയുടെ പരിപോഷണത്തില്‍ ഹിന്ദു കവികളുടെ സംഭാവനയും ഒട്ടും ചെറുതല്ല. 1857-ലെ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരത്തിന് ശേഷമാണ് ഹിന്ദു കവികളുടെ നബി കീര്‍ത്തനങ്ങള്‍ എഴുതപ്പെടാന്‍ തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. 1857-ലെ സ്വാതന്ത്ര്യ സമരം അവസാനത്തെ മുഗള സാമ്രാട്ട് ബഹാദുര്‍ഷായും ഝാന്‍സി റാണിയും താന്തിയാ തോപ്പിയുമൊക്കെ കൂട്ടായി നയിച്ച പ്രസ്ഥാനമായിരുന്നുവല്ലോ. ആ ഒരു മൈത്രിയുടെ അന്തരീക്ഷത്തില്‍ നിന്ന് കിളിര്‍ത്ത് വന്നതാകാം ഈ കീര്‍ത്തനങ്ങള്‍.

Answered by Anonymous
3

പ്രപഞ്ച സൗന്ദര്യത്തെ മനോഹരമായി വർണ്ണിച്ചുകൊണ്ട് കവി ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച കവിതയാണ് സൗന്ദര്യലഹരി. കൃത്യമായ നിർവചനങ്ങൾക് വഴങ്ങാത്ത അലൗകികമായ ചൈതന്യമാണ് സൗന്ദര്യം എന്ന് കവി പറയുന്നു .

ആകാശത്തെ പച്ചിലച്ചാർത്തിനിടയിൽ കൂടി കാണുന്ന കാഴ്ചയാണ് പനിനീർ പൂന്തോട്ടമായി കാണുന്നത്. പടിഞ്ഞാറൻ ആകാശത്തെ കാണുമ്പോൾ കവിയുടെ ഭാവന ചിറകുവിരിയുന്നു. . പശ്ചിമാംബരത്തിലെ ഇളം ചുവപ്പ് നിറം, മേഘങ്ങൾ എന്നിവ അതിമനോഹര ദൃശ്യങ്ങൾ ഒരുക്കുകയാണ്. അതുകൊണ്ടാണ് ആകാശച്ചെരുവു പനിനീർ പൂന്തോട്ടം എന്നതിന് പകരം പൂന്തോട്ടങ്ങൾ എന്ന് വർണ്ണിച്ചത്. കാരണം ഇലച്ചാർത്തുകൾക്ക് ഇടയിലൂടെയും വ്യത്യസ്ത രീതിയിൽ ഉള്ള പൂക്കൾ ദൃശ്യം ആകുന്നു. ഇത്തരത്തിലുള്ള കാഴ്ചകൾ ഒക്കെ കവി പനിനീർ പൂന്തോട്ടങ്ങൾ എന്ന് വിശേഷിപ്പിക്കുന്നു. കൂടാതെ അസ്തമയ പ്രഭയാർന്ന പൂന്തോട്ടത്തിന്റെ മനോഹാരിത കൂടി കവി ഇവിടെ വര്ണിച്ചിരിക്കുന്നു

Similar questions