നിങ്ങളുടെ നാട്ടിലെ ഗതാഗത പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാകളക്ടർക്ക് ഒരു കത്ത് തയാറാക്കുക
Answers
Answer:
റോഡപകടങ്ങള്‍
മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങള്‍ ശക്തമായി നടപ്പാക്കിയിട്ടും പോലീസ്, റോഡ് അച്ചടക്കം പാലിച്ചിട്ടും റോഡപകടങ്ങള്‍ വര്‍ദ്ധിച്ച് വരുന്നു. വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നു. 1980-81 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ റോഡപകടങ്ങള്‍ ക്രമമായി വര്‍ദ്ധിച്ചു വരുന്ന രീതിയാണുള്ളത്. 1980-81 ല്‍ 7064 ആയിരുന്നത് 1990-91 ല്‍ 20,900 ആയും 2000-01 ല്‍ 34,387 ആയും, 2010-11 ല്‍ 35,282 ആയും, 2015-16 ല്‍ 39,137 ആയും വര്‍ദ്ധിച്ചു. വലിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കേരളത്തെ അപേക്ഷിച്ച് അപകടങ്ങള്‍ കുറവാണ്. കേരളത്തിലെ റോഡപകടങ്ങള്‍ ജില്ല തിരിച്ചും അപകടത്തില്‍പെടുന്ന വാഹനങ്ങളുടെ ഇനം തിരിച്ചുമുള്ള വിവരങ്ങള്‍ യഥാക്രമം അനുബന്ധം 5.11, അനുബന്ധം 5.12 എന്നിവയില്‍ ചേര്‍ത്തിരിക്കുന്നു.
കേരളത്തില്‍ 2015-16 ല്‍ 39,137 (പ്രതിദിനം 107) വാഹനാപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കെ.എസ്. ആര്‍. ടി .സി മുഖേന ഉണ്ടായ അപകടങ്ങള്‍ 1330 (ദിനംപ്രതി 4) എണ്ണവും, സ്വകാര്യ ബസ്സുകള്‍ മുഖേന 3303 (പ്രതിദിനം 9) അപകടങ്ങളും ആണ്. 2015 ല്‍ 58.29 ലക്ഷം ഇരുചക്ര വാഹനങ്ങളുണ്ടായിരുന്നത് 2016 ല്‍ 64.72 ലക്ഷമായി വര്‍ദ്ധിച്ചു. പ്രതി വര്‍ഷ വളര്‍ച്ചാനിരക്ക് 11 ശതമാനമാണ്. അതുപോലെ ഇരുചക്ര വാഹനങ്ങള്‍ മുഖേന ഉണ്ടാകുന്ന അപകടങ്ങള്‍ 2015 ല്‍ 29,963 (പ്രതിദിനം 82) ആയിരുന്നത് 2016 ല്‍ 31595 (പ്രതിദിനം 87 ആയി ) വര്‍ദ്ധിച്ചു. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള റോഡപകടങ്ങളില്‍ ഏകദേശം 52 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ മുഖേനയാണ് സംഭവിക്കുന്നത്. കേരളത്തിലെ മോട്ടോര്‍ വാഹന അപകടങ്ങളുടെ പ്രവണത ചിത്രം 5.3 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
റോഡപകടങ്ങള്‍ സംഭവിക്കുന്നത് വ്യത്യസ്ഥ കാലയളവുകളില്‍ വ്യത്യസ്ഥ രീതികളില്‍ ആയതിനാല്‍ പ്രത്യേകമായി ഒരു പ്രവണത മനസ്സിലാക്കാന്‍ കഴിയുകയില്ല. ട്രാഫിക് പോലീസ് റെക്കോര്‍ഡുകള്‍ അനുസരിച്ച്, ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലമാണ് മിക്കവാറും റോഡപകടങ്ങളും സംഭവിക്കുന്നത് മോട്ടോര്‍ വാഹനങ്ങള്‍ക്ക് പുറമെ റോഡ് ഡിസൈനിംഗിലുള്ള പോരായ്മ, റോഡുകളുടെ മോശപ്പെട്ട അവസ്ഥ, വഴിയാത്രക്കാരുടെ അശ്രദ്ധ എന്നീ വിവിധ കാരണങ്ങളാലാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. റോഡുപയോഗിക്കുന്ന വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് റോഡു സുരക്ഷാപരിശീലനം, റോഡു ഡിസൈനിംഗിലുള്ള പോരായ്മകള്‍ പരിഹരിക്കല്‍, റോഡു നിര്‍മ്മാണ പ്രാഥമിക ഘട്ടത്തില്‍ റോഡു സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍ എന്നിവയിലൂടെ റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനു സാധിക്കും. 2015-16 ല്‍ കേരളത്തിലുണ്ടായ റോഡപകടങ്ങളുടെ ശതമാനം വഹനങ്ങളുടെ ഇനം തിരിച്ച് ചിത്രം 5.4 ല്‍ കൊടുത്തിരിക്കുന്നു.
കേരള സംസ്ഥാന റോഡു ഗതാഗത കോര്‍പ്പറേഷന്‍
സംസ്ഥാനത്തെ ഗതാഗത മേഖലയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് കേരള സംസ്ഥാന റോഡ് ഗതാഗത കോര്‍പ്പറേഷന്‍ . കെ.എസ്.ആര്‍.ടി.സി യുടെ 2015-16 ലെ മൊത്തം വരുമാനം 2165.16 കോടി രൂപയാണ്. മൊത്തം റവന്യൂ ചെലവ് 2778.30 കോടി രൂപയും പ്രവര്‍ത്തന നഷ്ടം (-) 613.14 കോടി രൂപയുമാണ്.
കെ.എസ്.ആര്‍.ടി.സി യിലെ ആകെയുള്ള 5686 ബസ്സുകളില്‍ 1095 (19%) ബസ്സുകള്‍ 10 വര്‍ഷമോ അതിലധികമോ പഴക്കമുള്ളതാണ്. കെ.എസ്.ആര്‍.ടി സി ബസ്സുകളുടെ കാലപ്പഴക്കം സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 5.13 ല്‍ രേഖപ്പെടുത്തിരിക്കുന്നു. 2014-15 ല്‍ കോര്‍പ്പറേഷന്റെ ശരാശരി പ്രതിദിനം വരുമാനം 10928 രൂപയായിരുന്നത് 2015-16 ല്‍ 11191 രൂപയായി വര്‍ദ്ധിച്ചു. ഈ കാലയളവില്‍ 609 പുതിയ ബസ്സുകള്‍ നിരത്തിലിറക്കുകയും 579 ബസ്സുകള്‍ നിരത്തില്‍ നിന്നും മാറ്റുകയും ചെയ്തു. കോര്‍പ്പറേഷന്റെ ബസ്സുകള്‍ 5870.11 ലക്ഷം കി.മീറ്റര്‍ ഓടുകയും 10137.76 ലക്ഷം ആളുകള്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ യാത്ര ചെയ്യുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി / കെ.യു.ആര്‍.ടി.സി എന്നിവയുടെ പ്രവര്‍ത്തന കണക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 5.14, അനുബന്ധം 5.15 ല്‍ രേഖപ്പെടുത്തുന്നു.
കെ.എസ്.ആര്‍.ടി.സിയുടെ നിരക്കുകളില്‍ 2015-16 ല്‍ മാറ്റമുണ്ടായില്ല. കോര്‍പ്പറേഷന്റെ ഓര്‍ഡിനറി, സിറ്റി ബസ്സുകളുടെ യാത്രാ നിരക്ക് കീ.മീറ്ററിന് 64 പൈസയായിരുന്നു. സൂപ്പര്‍ഫാസറ്റ് ബസ്സുകള്‍ക്ക് കി.മീറ്ററിന് 72 പൈസയും, സൂപ്പര്‍ ഡീലക്സ് ബസ്സുകള്‍ക്ക് 90 പൈസയും, എ. സി എയര്‍ ബസ്സുകള്‍ക്ക് 110 പൈസയും, ഹൈടെക് വോൾവോ ബസ്സുകള്‍ക്ക് 130 പൈസയുമാണ്. കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ യാത്രനിരക്ക് ഘടന സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 5.16 ല്‍ കൊടുത്തിരിക്കുന്നു.
കെ.എസ്.ആര്‍.ടി.സി യൂണിറ്റുകളുടെ പ്രവര്‍ത്തനം വിശകലനം ചെയ്യുമ്പോള്‍ 30 ശതമാനത്തോളം യൂണിറ്റുകളുടെ പ്രവര്‍ത്തനം മോശമാണ്. (അനുബന്ധം 5.17) വര്‍ദ്ധിച്ച പ്രവര്‍ത്തന ചെലവ്, ഉയര്‍ന്ന പെന്‍ഷന്‍ ബാധ്യത, പലിശ തിരച്ചടവ് വര്‍ദ്ധന, ലാഭകരമല്ലാത്ത റൂട്ടുകളിലുള്ള യാത്ര, സൗജന്യ യാത്രകള്‍ അനുവദിക്കുന്നത് തുടങ്ങിയവയാണ് കെ.എസ്.ആര്‍.ടി.സി യുടെ പ്രവര്‍ത്തനം മോശമാക്കുന്നത്.