കത്ത് എഴുതുക. കൊറോണ വൈറസ് ബാധ സാമ്പത്തിക രംഗത്ത് വരുത്തിയ പ്രശ്നങ്ങൾ സംബന്ധിച്ച് ഒരു പത്രവാർത്ത തയ്യാറാക്കുക.
Answers
Answer:
കഴിഞ്ഞ കുറച്ചു നാളുകളായി കൊറോണ വൈറസ് ലോകത്തെ മുഴുവൻ ഭീതിയിലാക്കിയിരിക്കുകയാണ്. തൊണ്ണൂറുകളുടെ മദ്ധ്യം മുതല് കൊറോണ വൈറസിനെ ലോകത്തിന് പരിചയമുണ്ടെങ്കിലും ചൈനയിലെ ഗുഹാൻ പ്രവിശ്യയില് നിന്നു ഡിസംബർ അവസാനത്തോടെ റിപ്പോർട്ട് ചെയ്യപ്പെട്ടതും ഇപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നതും നേരത്തെ തന്നെ ശാസ്ത്രലോകത്തിന് അറിവുള്ള കൊറോണ വൈറസിന്റെ പുതിയ ഒരു വകഭേദമാണ്. നോവൽ കൊറോണ വൈറസ് എന്നറിയപ്പെടുന്ന ഈ വൈറസിന്റെ പകർച്ച നിരക്ക് സാധാരണ കൊറോണ വൈറസിനെക്കാൾ വളരെ കൂടുതൽ ആണ് എന്നതാണ് ഈ വൈറസിനെ അത്യന്തം അപകടകാരി ആക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തി ആണു ചൈന. ഈ വൈറസ് ബാധയേറ്റവരെ മാത്രം ചികിത്സിക്കാൻ ഒൻപത് ദിവസം കൊണ്ട് ചൈന കെട്ടിപ്പൊക്കിയ കൂറ്റൻ ആശുപത്രി കഴിഞ്ഞ ദിവസങ്ങളിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. ചൈന മാത്രമല്ല, വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്ന് ലോക രാജ്യങ്ങള്‍ എല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നത് കേരളത്തിൽ നിന്നായതുകൊണ്ടു വൈറസ് ബാധയുള്ള ആളുകളുമായി കൂടുതല്‍ സമ്പർക്കത്തിൽ വരാൻ സാധ്യതയുള്ള സംസ്ഥാനം കേരളം തന്നെ. ഇന്ത്യയിൽ ഇതു വരെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് കേരളത്തിൽ നിന്നാണ് എന്നതിൽ വലിയ ആശ്ചര്യമില്ല. ലോകത്തെ തന്നെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഈ വൈറസ് ഉയർത്തുന്ന ഭീഷണിയെ ചെറുക്കാൻ കേരള സർക്കാരും ആരോഗ്യ വകുപ്പും നടത്തുന്ന പ്രവർത്തനങ്ങൾ ഇത്തരം മാരക അണുബാധകൾ ഉയർത്തുന്ന വെല്ലുവിളികളെ ചെറുക്കാൻ പരിശ്രമിക്കുന്ന ലോകത്തെവിടെയും ഉള്ള ഏതൊരു ഭരണ സംവിധാനത്തിനും ഉദാത്തമായ ഒരു മാതൃക തന്നെയാണ്. സകല പഴുതുകളും അടച്ചു കൊണ്ടുള്ള വളരെ ഫലവത്തായ റിസ്ക് മാനേജ്മെന്റ് സംവിധാനങ്ങളാണ് ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം നിപ്പാവൈറസ് റിപോർട്ട് ചെയ്യപ്പെട്ടപ്പോഴും ഈ കാര്യക്ഷമത നമ്മൾ അനുഭവിച്ചു അറിഞ്ഞതാണ് . ഇത്തരം മഹാമാരികൾ പൊട്ടിപ്പുറപ്പെട്ട് കഴിഞ്ഞാൽ, അതിനെ നേരിടുന്നത് വളരെ ദുഷ്കരമായ ജോലി ആണു. കേരള സംസ്ഥാനവും ഇവിടുത്തെ ആരോഗ്യ വകുപ്പും ലോകത്തിന്റെ കയ്യടി നേടുന്നത് ചിട്ടയായ ശാസ്ത്രീയ രീതികള് അവലംബിച്ച് കൊണ്ട് ഇത്തരം ബാധകളെ ചെറുത്തു തോൽപ്പിക്കുന്നത് കൊണ്ടാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാന് ഞങ്ങൾ എന്താണ് ചെയ്യേണ്ടത് ചോദിച്ചു വിളിക്കുന്ന മറ്റു സംസ്ഥാനനങ്ങളോട് കേന്ദ്ര ആരോഗ്യ വകുപ്പിന് “കേരളം ചെയ്യുന്നതു എന്താണോ , അതങ്ങ് ആവർത്തിച്ചോളൂ” എന്ന ഒറ്റ വാക്യത്തിലൊതുങ്ങുന്ന മറുപടിയെ ആവശ്യമുള്ളൂ. അത്ര ഫൂൾ പ്രൂഫ് ആയിട്ടുള്ള സംവിധാനങ്ങളും പ്രവർത്തനങ്ങളുമാണ് കേരള സര്ക്കാരിന്റെ ഭാഗത്ത് നിന്നു നിപ്പ വന്നപ്പോൾ നടന്നതും ഇപ്പോൾ കൊറോണയുടെ കാര്യത്തിൽ നടന്നു കൊണ്ടിരിക്കുന്നതും.
Explanation:
i think this will help you