എഴുത്തച്ഛൻ്റെ കവിതയും
കാലവും എന്ന വിഷയത്തിൽ ഒരു ഉപന്യാസം
Answers
ആധുനികമലയാളത്തിന്റെ ആരംഭാവസ്ഥയിൽ ആവിർഭവിച്ച രണ്ടു മഹാകവികൾ "ചെറുശ്ശേരിയും" "എഴുത്തച്ഛ"നുമാണു്. ഇവരിൽ ചെറുശ്ശേരിയുടെ "കൃഷ്ണഗാഥ" കേരളസാഹിത്യഭണ്ഡാഗാരത്തിലേയ്ക്കു കിട്ടിയ ഒരനർഘരത്നം തന്നെയാണു്. ഇതിലെ ഭാഷാരീതി മദ്ധ്യമലയാളരീതിയിൽനിന്നു വളരെ വ്യ്ത്യാസപ്പെട്ടും ആധുനികമലയാളത്തോടേറ്റവും ചേർന്നും ഇരിയ്ക്കുന്നുണ്ടെങ്കിലും ഇതിൽ സാർവ്വത്രികമായി പഴയ ശൈലികളും, "കുഞ്ചൻ" "അങ്കി" "നണ്ണി" എന്നു തുടങ്ങിയുള്ള ലുപ്തപ്രചാരങ്ങളായ പ്രാചീന പദങ്ങളും സുലഭമായി കാണുന്നുണ്ട്. എന്നാൽ എഴുത്തച്ഛന്റെ [ 58 ]ഭാഷയ്ക്കാണു് അധുനാതനമലയാളത്തിന്റെ മാതൃകാഭൂതമായിത്തീരുവാൻ ഭാഗ്യമുണ്ടായതു്. എഴുത്തച്ഛന്നു ശേഷം മലയാളഭാഷാസാഹിത്യത്തിന്നു പല പരിണാമങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും, ഇന്നും സർവ്വസമ്മതവും പ്രയോഗക്ഷമവും, മാതൃകാഭൂതവുമായിട്ടുള്ളതു് അദ്ദേഹത്തിന്റെ ഭാഷതന്നെയാണു്. പ്രസ്തുതകവിയുടെ കാലത്തു ചംബൂകാരന്മാരുടെ സംസ്കൃതപ്രചുരമായ ഒരു ഭാഷാരീതിയും, തമിഴിലേയ്ക്കു ചാഞ്ഞുനിന്നിരുന്ന മറ്റൊരു ഭാഷാരീതിയും ജാഗ്രത്തായുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഈ രീതിയെ ഒന്നിനേയും അനുകരിച്ചില്ല; പച്ചമലയാളത്തേയും സ്വീകരിച്ചില്ല; അദ്ദേഹം പ്രായോഗികവും, കേരളീയരുടെ അഭിരുചിയ്ക്കനുസരിച്ചതുമായ ഒരു പുതിയ പ്രസ്ഥാനം ഏർപ്പെടുത്തി. ആ രീതി ഇന്നും അനുകരണീയമായിത്തന്നെ പ്രോല്ലസിയ്ക്കുന്നു.
കൊല്ലവർഷം അഞ്ചാം നൂറ്റാണ്ടിന്നു "മണ്ടന്തിപാന്ഥനിവഹാഃ പടിബന്ധപേട്യാ" "താപ്പൂട്ടയന്തി തകരാഃകറികൊയ്തശേഷാഃ" എന്നിങ്ങിനെയുള്ള കോമാളിരൂപങ്ങൾ അക്കാലത്തെ കേരളസാഹിത്യലോകത്തിലെ "വികൃതസന്താനങ്ങ"ളാണു്.
ഇങ്ങിനെതന്നെ "മണിപ്രവാള"ത്തിന്നും ചില വൈലക്ഷണ്യങ്ങളുണ്ടായിരുന്നു. "ഭാഷാസംസ്കൃതയോഗൊ മണിപ്രവാളം" എന്ന ലീലാതിലകസൂത്രവ്യാഖ്യാനത്തിൽ നിന്നു്, ഇന്നത്തെ മാതിരി ദ്രാവിഡപ്രത്യയങ്ങളോടു ചേർന്ന സംസ്കൃതപദങ്ങളും, വെറും മലയാളപദങ്ങളും തമ്മിൽച്ചേർന്നുണ്ടാകുന്ന ഭാഷ "മണിപ്രവാള"മാകയില്ലെന്നും, സംസ്കൃതപ്രത്യയാന്തങ്ങളായ പദങ്ങളും മലയാളപദങ്ങളും കൂടിച്ചേരുന്ന ഭാഷയേ മണിപ്രവാളമായിരുന്നുള്ളൂവെന്നും മനസിലാക്കുവാൻ സാധിയ്ക്കുന്നുണ്ടു്. എഴുത്തച്ഛൻ ഈ രണ്ടു രീതിയും പ്രായോഗികവും, മലയാളശൈലിയ്ക്കനുയോജ്യവുമാണെന്നു തീർച്ചപ്പെടുത്തി ഉപേക്ഷിയ്ക്കുകയും പരിഷ്കൃതവും കാര്യ്യക്ഷമവുമായ ഒരു പുതിയ രീതി ഏർപ്പെടുത്തുകയും ചെയ്തു.
പുതിയ ഒരക്ഷരമാല നിർമ്മിച്ചതാണു ഭാഷാസംബന്ധമായദ്ദേഹം ചെയ്ത മറ്റൊരു പരിഷ്കാരം. അദ്ദേഹത്തിന്റെ കാലത്തു മലയാളം തമിഴിൽനിന്നു വളരെ അകന്നു പരിഷ്കൃതാവസ്ഥയിലെത്തിയിരുന്നുവെ [ 60 ]ങ്കിലും അക്ഷരമാല അന്നത്തെ ഭാഷയ്ക്കു വേണ്ടേടത്തോളം പർയ്യാപ്തമായിരുന്നില്ല. തമിഴക്ഷരങ്ങളിൽനിന്ന് അധികം വ്യത്യാസമില്ലാത്ത "വട്ടെഴുത്തു്" "കോലെഴുത്തു" എന്നീ അക്ഷരങ്ങളുപയോഗിച്ചായിരുന്നു അന്നെഴുതിവന്നതു്. "അതിഖരം" "ഘോഷം" തുടങ്ങിയുള്ള അക്ഷരങ്ങൾ സംസ്കൃതപദങ്ങളെ ധാരാളമായെടുപ്പാൻ തുടങ്ങിയപ്പോൾ മലയാളഭാഷയ്ക്കും ആവശ്യമായിവന്നു. പക്ഷെ അതിന്നുതക്ക അക്ഷരമാല ഇല്ലായിരുന്നുതാനും. ഈ ദുരവസ്ഥയുടെ പരിഹാരത്തിനായി എഴുത്തച്ഛൻ സംസ്കൃതാക്ഷരമാലയെ മുഴുവൻ സ്വീകരിയ്ക്കുകയും അവയെ എഴുതുവാൻ അന്നു നടപ്പുണ്ടായിരുന്ന ലിപികളെ പരിഷ്കരിച്ചു ഒരു പുതിയ തരം ലിപികൾ ഏർപ്പെടുത്തുകയും ചെയ്തു. നാമിന്നും എഴുതി വരുന്നതു് ആ ലിപികളിലത്രെ.
അദ്ദേഹം ചെയ്ത മറ്റൊരു പരിഷ്കാരം "കിളിപ്പാട്ടു" രീതിയെ നിർമ്മിച്ചതാണു്. ഇതിന്റെ ആഗമത്തെക്കുറിച്ചു ഭിന്നഭിന്നങ്ങളായുള്ള അഭിപ്രായങ്ങൾ അടുത്ത അദ്ധ്യായത്തിൽ വിവരിയ്ക്കുന്നുണ്ടു്. വിപുലവും, പരിഷ്കൃതവുമായ സംസ്കൃതസാഹിത്യത്തിൽ അദ്ദേഹത്തിനു് ഒന്നാന്തരം അവഗാഹമുണ്ടായിരുന്നു.
തർജ്ജമയുടെ മാതൃക നിർമ്മിച്ചതാണു് അദ്ദേഹത്തിന്റെ ഇനിയത്തെ പരിഷ്കാരം. ഇന്നത്തെ ഭാഷയുടെ സ്ഥിതിയ്ക്കുകൂടി കൈരളി ഭാഷാന്തരങ്ങൾക്കു സ്വാഗതം ചെയ്യേണ്ടതായിട്ടാണിരിയ്ക്കുന്നതു്. പിന്നെ എഴുത്തച്ഛന്റെ കാലത്തെ സ്ഥിതിയെപ്പറ്റി പറയേണ്ടതില്ലല്ലൊ. പരിഷ്കാരം ആവശ്യമുള്ള ഏതൊരു ഭാഷയ്ക്കും അന്യഭാഷകളുടെ ഹസ്താവലംബം ആവശ്യമാണു്. മിയ്ക്കമാറും പരിഷ്കൃതഭാഷകളുടെ ചരിത്രം പരിശോധിച്ചാൽ ഈ വാസ്തവം വെളിപ്പെടും; എന്നാൽ അന്യഭാഷകളുടെ സഹായം അനാശാസ്യമായ രീതിയിൽ അപേക്ഷിയ്ക്കുമ്പോഴാണു് ആഭാസമായിത്തീരുന്നതു്. പ്രസ്തുതകവി സ്വീകരിച്ചിട്ടുള്ള വിവർത്തനരീതി സർവ്വോപരി ശ്ലാഘ്യമായിട്ടുണ്ടു്. ഇതിനേക്കുറിച്ചും അടുത്തൊരദ്ധ്യായത്തിൽ വിവരിയ്ക്കുന്നതാകയാൽ ഇവിടെ വിസ്തരിയ്ക്കുന്നില്ല.[ 62 ]
ഭാരതീയർ പ്രകൃത്യാ ആദ്ധ്യാത്മികജീവിതത്തിലാണു് സംതൃപ്തിപ്പെടുന്നതു്. ശുഷ്കമായ ഭൗതികജീവിതത്തിൽ ഒരിയ്ക്കലും ഒരു ഹൈന്ദവഹൃദയത്തിന്നു സമാധാനം കിട്ടുന്നതല്ല. മതത്തിലാണു് ഒരു ഹിന്തുവിന്റെ സകലകൃത്യങ്ങളും പർയ്യവസാനിയ്ക്കുന്നതു്. മോക്ഷം അയാളുടെ സങ്കേതവും, കൃത്യങ്ങൾ അതിന്റെ സാധകോപായങ്ങളുമാണു് ഈ ഹൈന്ദവാദർശം എഴുത്തച്ഛന്റെ കവനകലയിൽ സർവ്വോപരി വിളങ്ങിക്കാണുന്നുണ്ടു്. കലാവിദ്യ പരിപൂർണ്ണമായില്ലെങ്കുലും, ആദർശശുദ്ധിയുണ്ടെങ്കിൽ ആ കവിതയെയായിരിയ്ക്കും ആദർശവിഹീനവും കലാപരിപൂർണ്ണവുമായ കവിതയേക്കാൾ ഒരു ഹിന്തുഹൃദയം ഇഷ്ടപ്പെടുന്നതു്. കവിതയുടെ ഉദ്ദേശ്യത്തെപ്പറ്റി കാവ്യമീംമാസകന്മാരുടെ ഇടയിൽ പ്രബലമായി രണ്ടു വിധം അഭിപ്രായക്കാരെയാണു് കണ്ടിട്ടുള്ളതു്. അതിൽ ഒരു തരക്കാർ കവിത കവിതയ്ക്കുവേണ്ടി മാത്രമുള്ളതാണെന്നും, അതു വേറൊരുദ്ദേശ്യത്തിനും കീഴടങ്ങേണ്ടതില്ലെന്നും സിദ്ധാന്തിക്കുന്നവരാണു്; മറ്റേ കക്ഷിക്കാരാകട്ടെ കേവലം രസപ്രദാനം മാത്രമാണു കവിതയുടെ ഉദ്ദേശ്യമെങ്കിൽ അതത്ര സുത്യർഹമായ ഒരു കലാവിദ്യതന്നെയല്ലെന്നും, മനുഷ്യനെ ഉൽകൃഷ്ടമാർഗ്ഗത്തിലേയ്ക്കു നയിയ്ക്കുന്നതിനുകൂടി അതിന്നു ശക്തിയുണ്ടായിരിയ്ക്കണമെന്നും വാദിയ്ക്കുന്നു. കാന്താസമാനം സരസമായി കൃത്യാകൃത്യോപദേശം ചെയ്യുന്ന കവിതയെത്തന്നെയായിരിയ്ക്കും എന്നെന്നും അത്യുൽക്കൃഷ്ടമായി ഗണിയ്ക്കുക.
r u in class 10 ?