CBSE BOARD X, asked by rnatasha43951, 10 months ago

അറ്റ കൈക്ക് ഉപ്പ് തേക്കാത്തവൻ എന്ന പഴചൊല്ലിനെ അടിസ്ഥാനമാക്കി ചെമ്പ് മത്തായിയുടെ സ്വഭാവനിരുപണം നടത്തുക.

Answers

Answered by KarthikNairR
1

Answer:

ജീവിതം പണമുണ്ടാക്കാനുള്ളതാണെന്നു വിശ്വസിക്കുന്ന ചെമ്പുമത്തായി ഇ സന്തോഷ് കുമാറിന്റെ പണയം എന്ന ചെറുകഥയിലെ മനുഷ്യത്വം ഇല്ലാത്ത ഒരുകഥാപാത്രമാണ്.

ജീവിതം പണമുണ്ടാക്കാനുള്ളതാണെന്നു വിശ്വസിക്കുന്ന ചെമ്പുമത്തായി ഇ സന്തോഷ് കുമാറിന്റെ പണയം എന്ന ചെറുകഥയിലെ മനുഷ്യത്വം ഇല്ലാത്ത ഒരുകഥാപാത്രമാണ്.ധനസമ്പാദനമാണ് ജീവിതത്തിന്റെ ലക്ഷ്യമെന്ന് കരുതുന്ന ആളാണ് ചെമ്പുമത്തായി. ഈ ഏകലക്ഷ്യം മുമ്പിലുള്ളതുകൊണ്ട് അയാൾ മറ്റെല്ലാം മറക്കുന്നു. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങളൊന്നും പിതാവിൽനിന്ന് പഠിക്കാൻ കഴിഞ്ഞിട്ടില്ലാത്ത അയാൾ മക്കള സ്നേഹിക്കാനും മറന്നുപോകുന്നു. കുടുംബസ്നേഹവും കലാബോധവും ഉള്ള ചാക്കുണ്ണിയെ മനസ്സിലാക്കാൻ മത്തായിക്ക് സാധിക്കാത്തയും അതുകൊണ്ടാണ്. റേഡിയോ പരിപാടികൾ കേട്ട് നേരം കളയാതെ പണം സമ്പാദിക്കാൻ നോക്കണമെന്നാണ് ചാക്കുണ്ണിക്ക് അയാൾ നൽകുന്ന ഉപദേശം. റേഡിയോ പണയം വച്ച് വാങ്ങിയ കാശിന്റെ പലിശ അടയ്ക്കാതിരുന്നാൽ റേഡിയോ വിൽക്കുമെന്നും അയാൾ ചാക്കുണ്ണിക്ക് താക്കീത് നൽകുന്നുണ്ട്. കലയെയും മൂല്യങ്ങളെയും കച്ചവടവസ്തുവാക്കുന്നവരുടെ പ്രതീകം കൂടിയാണ് ചെമ്പുമത്തായി. രോഗം ബാധിച്ച ഇളയമകന്റെ ചികിത്സയ്ക്കായി തന്റെ ജീവിതത്തിന്റെ തന്നെയായ റേഡിയോ പണയം വയ്ക്കുന്ന ചാക്കുണ്ണിയുടെ മാനസികാവസ്ഥ പരിഗണിക്കാനോ കരുണകാണിക്കാനോ കൂട്ടാക്കാതിരിക്കുന്ന ചെമ്പുമത്തായി "അറ്റകൈക്ക് ഉപ്പുതേക്കാത്തവൻ" തന്നെയാണെന്ന് പറയാം. മത്തായിക്ക് വിശ്വാസം പോലും പ്രകടനം മാത്രമാണ്.

Similar questions