എന്റെ ആശയ്ക്ക് ഒരു താങ്ങലും കൂടി ആയി" ഈ വാക്യത്തിൻ്റെ സന്ദർഭം വിവരിച്ച് ആശയം വ്യക്തമാക്കുക?
Answers
Answer:
ആ..ആ..ആ.ആ
ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം (2)
ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൗനം മൗനം (ഒരു നറുപുഷ്പമായ്..)
മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം
മധുരമായാർദ്രമായ് പാടി (2)
അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ
പ്രണയത്തിൻ സംഗീതം പോലെ
പുഴ പാടി തീരത്തെ
മുള പാടി പൂവള്ളിക്കുടിലിലെ
കുയിലുകൾ പാടി (ഒരു നറുപുഷ്പമായ്..)
ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ
വീണുരുകും ത്രിസന്ധ്യയും മാഞ്ഞു (2)
നിറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
യമുനയിൽ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നൂ
ശരപഞ്ജരത്തിലെ പക്ഷി (ഒരു നറുപുഷ്പമായ്..)
---------------------------------------------------------
Explanation:
"എന്റെ ആശയ്ക്ക് ഒരു താങ്ങലും കൂടി ആയി" എന്ന വാക്യത്തിൻ്റെ സന്ദർഭവിവരണവും ആശയവും ചുവടെ നൽകിയിരിക്കുന്നു.
- എ.ആർ.രാജരാജവർമ്മയുടെ "മലയാളശാകുന്തളം - ഏഴാം അങ്ക"ത്തിലെ ഒരു ഭാഗമായ "ഋതുയോഗം" എന്ന പാഠഭാഗത്തെ വരിയാണ് ചോദ്യത്തിൽ നൽകിയിരിക്കുന്നത്.
- ദേവാസുര യുദ്ധം കഴിഞ്ഞ് മടങ്ങും വഴി കാശ്യപാശ്രമത്തിലെത്തുന്ന ദുഷ്യന്തന്, സർവ്വദമനൻ തൻ്റെ മകൻ ആണോ എന്ന സംശയം ഉണ്ടാകുന്നു.
- അപ്സരസംബന്ധം കൊണ്ട് മാതാവ് കാശ്യപാശ്രമത്തിൽ സർവ്വദമനന് ജന്മം നൽകി എന്ന് താപസി അറിയിക്കുമ്പോഴുള്ള ദുഷ്യന്തൻ്റെ മനോവിചാരമാണ് തന്നിരിക്കുന്ന വാക്യം.
- ആദ്യ കൂടിക്കാഴ്ച്ചയിൽ തന്നെ ദുഷ്യന്തന് സർവ്വദമനനോട് പുത്രസമാനമായ വാത്സല്യം അനുഭവപ്പെടുന്നു. എങ്കിലും ഇത് പുത്രനില്ലായ്മ കൊണ്ടാകാമെന്ന് ദുഷ്യന്തൻ കരുതുന്നു.
- സർവ്വദമനൻ്റെ കയ്യിലെ ചക്രവർത്തി ലക്ഷണവും, ദുഷ്യന്തനും സർവ്വദമനനും തമ്മിലുള്ള മുഖസാമ്യത്തെപ്പറ്റിയുള്ള താപസിയുടെ വാക്കുകളും സർവ്വദമനൻ തൻ്റെ പുത്രനായിരിക്കുമോ എന്ന സംശയം ദുഷ്യന്തനിൽ ഉളവാക്കുന്നു.
- സർവ്വദമനൻ മഹർഷിബാലനല്ല പുരു വംശജനാണ് എന്ന താപസിയുടെ വെളിപ്പെടുത്തൽ, ദുഷ്യന്തൻ്റെ സന്ദേഹത്തെ സർവ്വദമനൻ തൻ്റെ പുത്രനായിരുന്നെങ്കിൽ എന്ന ആശയാക്കി വളർത്തുന്നു.
- അപ്സരസംബന്ധം കൊണ്ട് മാതാവ് കാശ്യപാശ്രമത്തിൽ സർവ്വദമനന് ജന്മം നൽകി എന്ന അറിവ് തൻ്റെ ആശ സത്യമാണെന്ന തോന്നൽ ദുഷ്യന്തനിലുണ്ടാക്കുന്നു.
- ദുഷ്യന്തനാൽ പരിത്യക്തയായ ശകുന്തളയെ കൊട്ടാരത്തിൽ നിന്നും കൂട്ടിക്കൊണ്ടു പോയത് ശകുന്തളയുടെ മാതാവും അപ്സരസുമായ മേനകയാണ് എന്നതു കൊണ്ടാണ് താപസിയുടെ ഈ വാക്കുകൾ ദുഷ്യന്തൻ്റെ ആശയ്ക്ക് താങ്ങാകുന്നത്.
- പിന്നീട് സർവ്വദമനൻ തൻ്റെ പുത്രനാണെന്ന് ദുഷ്യന്തൻ തിരിച്ചറിയുകയും, ശകുന്തളയുമായി പുന:സമാഗമിക്കുകയും ചെയ്യുന്നു.
# SPJ3