കൊച്ചനുജന് .. എന്ന കവിതയുടെ ആസ്വാദന കുറിപ്പ്
Answers
Explanation:
ചേച്ചിയും അനുജനും തമ്മിലുള്ള സ്നേഹബന്ധം
Answer:
കൊച്ചനുജന്
Explanation:
ചേച്ചിയും അനുജനും തമ്മിലുള്ള നിഷ്കളങ്കമായ സ്നേഹത്തെക്കുറിച്ച് വളരെ ലളിതമായി ആവിഷ്കരിച്ചിരി ക്കുകയാണ് ഇടശ്ശേരി ഗോവിന്ദൻ നായർ കൊച്ചനുജൻ എന്ന കവിതയിലൂടെ. കഥ പറഞ്ഞു കൊടുത്തും,പാട്ടുപാടി കൊടുത്തും, മടിയിൽ കിടത്തി ഉറക്കിയും കൂടെയുണ്ടായിരുന്ന ചേച്ചി, മറ്റെവിടെയോ പോവുകയാണെന്ന സത്യം അനിയൻറെ മനസ്സിൽ തേങ്ങൽ ഉണ്ടാകുന്ന ഈ ഒരു കവിത നമുക്ക് വളരെയധികം വേദനയുണ്ടാക്കുന്നു.അനുജന്റ ചിന്തകളിലൂടെയും വാക്കുകളിലൂടെയും ആണ് കവിത ഇതൾവിരിയുന്നത്. കൊച്ചനുജന്റേ ചേറു പുരണ്ട കൈകൾ കൊണ്ട് തൊട്ടാൽ ചീത്തയാകും എന്ന് പറഞ്ഞ് ജീവനെപോലെ കാത്തുസൂക്ഷിച്ച ഭംഗിയുള്ള പാവകളെ ഒരു ദിവസം ചേച്ചി അനുജന് കൊടുക്കുന്നതും, തൻറെ പുസ്തകത്താളുകളിൽ ഒളിപ്പിച്ചു വെച്ച മയിൽപ്പീലിയും തനിയെ കോർത്ത പളുങ്കു മാലയും എല്ലാം അനുജന് നൽകുന്നതും..ഈ കവിതയിലൂടെ ചേച്ചിക്ക് അനുജനോട് ഉള്ള അടങ്ങാത്ത ഇഷ്ടത്തെ എടുത്തുകാണിക്കുന്നു. ചേച്ചിയും അനുജനും തമ്മിലുള്ള ആത്മബന്ധം വളരെ ആഴമേറിയതാണ്.
#SPJ3