'സാന്ദ്ര സൗഹൃദം' എന്ന പ്രയോഗം നൽകുന്ന അർഥസാധ്യതകൾ എന്തെല്ലാം
Answers
Answer:
രാമപുരത്ത് വാര്യർ രചിച്ച കവിതയാണ് സാന്ദ്രസൗഹൃദം.
സാന്ദീപനീഗൃഹേ പണ്ടു സാഹസാൽ കഴിഞ്ഞതും നാം
സാദരം വേദശാസ്ത്രങ്ങളഭ്യസിച്ചതും
സാന്ദ്ര സൗഹൃദ സംബന്ധം നമ്മിലുണ്ടായതും സഖേ
സാരനായ ഭവാനൊന്നും മറന്നില്ലല്ലീ ?
ഗുരുപത്നീനീനിയോഗേന കദാചന നാമെല്ലാരും
ഒരുമിച്ചു വിറകില്ലാഞ്ഞിട്ടു പോയതും
പെരുങ്കാട്ടിൽ പുക്കിന്ധനമൊടിച്ചുകെട്ടിവച്ച്തും
അരുണനസ്തമിച്ചതും മറന്നിനില്ലല്ലീ ?
കൂരിരുട്ടുമാകസ്മികമായൊരു മഹാ മഴയും
കൂടിവന്നു കൊടുങ്കാറ്റും കൂടിട്ടസ്മാകം
മോഹമേറെ വളർത്തതു മുഷപ്പോളം തകർത്തതും
ഊഹിച്ചടുത്തു നാമെല്ലാമൊരുമിച്ചതും
പാർത്തിരിയാതെ പറന്നു പോമിക്കാറ്റത്തെ ന്നുൾക്കാാമ്പി -
ലോർത്തൊരു തുരപ്പിനുള്ളിലൊളിച്ച ന്യോന്യം
കോർത്തു കൈകൾ പിടിച്ചതും പിന്നെപ്പേടി തീരുംവണ്ണം
മാർത്താണ്ഡനുമുദിച്ചതും മറന്നില്ലല്ലീ ?
താപസനന്തിക്കു നമ്മേക്കാണാഞ്ഞിട്ടു പത്നിയോടു
കോപിച്ചതും പുലർകാലേ തിരഞ്ഞു കാണ്മൻ
താപം പൂണ്ടു താനേ പുറപ്പെട്ട നേരം കുളുർന്നു നാം
പേടിച്ചു വിറകും കൊണ്ടരികിൽ ചെന്നതും
ചെമ്മേ വീണു നമസ്കരിച്ചതും മഹാമുനി മോദാൽ
നമ്മെയെല്ലാമനുഗ്രഹിച്ചതും തോന്നുന്നോ ?
നന്മ നമുക്കുതേയുള്ളു ഗുരുകടാക്ഷം കൂടാതെ
ജന്മസാഫല്യം വരുമോ ജനിച്ചാലാർക്കും
കുചേലവൃത്തം വഞ്ചിപ്പാട്ടിലെ ഒരു ഭാഗം .വള്ളംകളിയുമായി ബന്ധപ്പെട്ട ഗാനകാവ്യ മാണ് വഞ്ചിപ്പാട്ട് .നതോന്നത വൃത്തത്തിൽ രചിക്കപ്പെട്ടു. കൃഷ്ണൻ്റെയും കുചേലൻ്റെയും സൗഹൃദത്തിതിൻ്റെ കഥയാണിത് .രാജകുമാരനെയും ദരിദ്ര
ബ്രാഹ്മണനെയും വിറക് ശേഖരിക്കാൻ ഒരുമിച്ച് കാട്ടിലേക്ക് പറഞ്ഞയക്കുന്ന ഗുരുവിൻ്റെ സമഭാവനയും ഗുരു കടാക്ഷം തന്നെയാണ് ജീവിത വിജയം എന്ന ശിഷ്യരുടെ വിശ്വാസവും ,പ്രശ്നനങ്ങളെ കൈകോർത്ത് നേരിടുന്ന ശിഷ്യരുടെ ഐക്യബോധവും ,പ്രതിസന്ധികളിൽ ശിഷ്യരെ തേടിയെത്തുന്ന ഗുരുവിൻ്റെ കരുതലും കവിതയിൽ കാണാനാകുന്നു
Explanation:
സാന്ദ്ര സൗഹൃദത്തിന്റെ ദൃഢതയും അത് ജീവിതത്തിന് നൽകുന്ന നിറ വിനെയും കുറിക്കാൻ സാന്ദ്രസൗഹൃദം എന്ന പ്രയോഗത്തിന് കഴിയുന്നു കൃഷ്ണനും കുചേലനും തമ്മിലുള്ള സൗഹൃദത്തിന്റെ ദൃഢത യാണ് അർത്ഥം ജീവിതത്തിന്റെ വിപരീത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും അവർക്കിടയിൽ സൗഹൃദത്തിന്റെ തെളിമ നിറഞ്ഞുനിൽക്കുന്നു പരസ്പരം സ്നേഹത്താൽ നിസ്വാർത്ഥമായ സ്നേഹം ആണ് അവരുടേത് അവിടെ ശ്രീകൃഷ്ണൻ ദ്വാരകയുടെ അധിപനോ കുജേലൻ ദരിദ്രനോ അല്ല ഉപാധികളില്ലാതെ വേദഭാഗങ്ങൾ ഇല്ലാതെ സ്നേഹിക്കുന്ന സുഹൃത്തുക്കൾ മാത്രം