India Languages, asked by IzzaLamya, 9 months ago

അമ്മമ്മ എന്ന കഥക്ക് ഒരു ആസ്വാധനം തയ്യാറാക്കുക ​

Answers

Answered by Janulingu
16

Answer:

Prepare an enjoyment for the story of Ammamma

Explanation:

Life story of Mrs T Savitri Devi, freedom fighter, with an extraordinary display of spirit, a great teacher and above all, a great human being and mother. Though it is the story of one person, it is also to salute the spirit of quite a few of that generation, who were ordinary people but did extraordinary things and also shaped our lives because they thought differently

സ്വാതന്ത്ര്യസമരസേനാനിയായ ശ്രീമതി ടി സാവിത്രി ദേവിയുടെ ജീവിത കഥ, അസാധാരണമായ ചൈതന്യം, മികച്ച അധ്യാപകൻ, എല്ലാറ്റിനുമുപരിയായി, ഒരു മികച്ച മനുഷ്യനും അമ്മയും. ഇത് ഒരു വ്യക്തിയുടെ കഥയാണെങ്കിലും, സാധാരണക്കാരായിരുന്നുവെങ്കിലും അസാധാരണമായ കാര്യങ്ങൾ ചെയ്യുകയും നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുകയും ചെയ്ത ആ തലമുറയിലെ ചുരുക്കം ചിലരുടെ ആത്മാവിനെ അഭിവാദ്യം ചെയ്യുകയാണ് അവർ.

Answered by nehanoel8
14

Answer:

PLEASE MARK ME AS BRILLIANT...........

Explanation:

മലയാളം ക്ളാസുകളിലൊക്കെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമാണ്` കഥാപാത്രനിരൂപണം . കഥ / കവിത / നോവൽഭാഗം എന്നിവിടങ്ങളിലൊക്കെ കഥാപാത്രങ്ങളെ ക്കുറിച്ച് വിശദമായി പഠിക്കുന്നതിലൂടെ ആസ്വാദനത്തിന്റെ ഉയർന്ന മേഖലകളിലേക്ക് കുട്ടിക്ക് കടന്നു ചെല്ലാൻ കഴിയുന്നു. അത് സാധ്യമാക്കലാണ്` അദ്ധ്യാപകൻ നിർവഹിക്കുന്നത് . പി. സുരേന്ദ്രന്റെ 'അമ്മമ്മ' എന്ന മനോഹരമായ കഥയിലെ അമ്മമ്മ എന്ന കഥാപാത്രത്തെക്കുറിച്ച് ആവട്ടെ ഇപ്രാവശ്യം. 

            കഥാപാത്രനിരൂപണം എന്നത് കഥാപാത്രസ്വഭാവം മനസ്സിലാക്കലാണല്ലോ. കഥാപാത്രം ഒരു വ്യക്തിയാണ്`. അതുകൊണ്ട് ബാഹ്യമായും ആന്തരികമായും സ്വഭവങ്ങളുണ്ട്. വ്യക്തിയുടെ ബാഹ്യവും ആന്തരികവും ആയ സ്വഭാവങ്ങൾ മിക്കവാറും പരസ്പരം പൂരിപ്പിക്കുന്നതായിരിക്കും. എന്നാൽ ചിലപ്പോൾ പൂരകമെന്നതിനേക്കാൾ വിരുദ്ധമായും വരാം. നമുക്കു ചുറ്റുമുള്ള ആളുകളെത്തന്നെ നോക്കൂ. നല്ല വേഷഭൂഷാദികൾ ഒക്കെ ആണെങ്കിലും സ്വഭാവം , ചിന്തകൾ, പെരുമാറ്റം ഒക്കെ മോശമായ ആളുകൾ ഇല്ലേ? തിരിച്ചും. അപ്പോൾ സ്വഭാവം മനസ്സിലാക്കുക എന്നാൽ ഈ രണ്ടും [ ബാഹ്യവും ആന്തരികവും ] പരിശോധിക്കണം . സാധാരണജീവിതത്തിൽ മനുഷ്യരുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടാവും. ഇന്നു കണ്ട സ്വഭാവമാവില്ല നാളെ. എന്നാൽ പലർക്കും ഈ മാറ്റം ഉണ്ടാവില്ല. കഴിഞ്ഞകൊല്ലം , അല്ലെങ്കിൽ പത്തുകൊല്ലം മുൻപ് കണ്ട അതേ സ്വഭാവം തന്നെയായിരിക്കും ഇപ്പൊഴും. സ്വഭാവമാറ്റത്തിന്ന് / മാറ്റമില്ലാതിരിക്കുന്നതിന്ന് പിന്നിൽ പല കാരണങ്ങളുമുണ്ടാവും. കാരണങ്ങൾ ജീവിതാനുഭവങ്ങളായിരിക്കുകയും ചെയ്യും.

കഥകളിൽ ആവിഷ്കരിക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവം മാറുന്നില്ല. കഥ ജീവിതത്തിന്റെ ഒരു സന്ദർഭത്തെ / ഒരു നിമിഷത്തെയാണല്ലോ ആവിഷകരിക്കുന്നത്. അത് കഥാകൃത്ത് എഴുതിവെക്കുകയാണ്`. എഴുതിവെച്ചത് മാറില്ല. ജീവിതത്തെയാണ്` എഴുതിവെക്കുന്നത്. അതു പിന്തുടരുമ്പോഴാണ്` നമുക്ക് കഥാപാത്രത്തെ മനസ്സിലാകുന്നത്. കഥാപാത്രത്തെക്കുറിച്ച് എഴുത്തുകാരൻ നൽകുന്ന സൂചനകളിലൂടെയാണ്` നമുക്ക് കഥാപാത്രത്തെക്കുറിച്ച് അറിയാറാവുന്നത്. അതും സാധാരണ സംഗതികളിലല്ല. സവിശേഷ സൂചനകളിലൂടെ.ഈ കഥയിൽ അമ്മമ്മയെക്കുറിച്ച് പറയുന്നതെന്തെല്ലാമെന്ന് നോക്കൂ. അതിലൂടെ ആ കഥാപാത്രത്തെ നമുക്ക് മനസ്സിലാക്കാം .

ഈ പതിനേഴും കഥാകാരൻ അമ്മമ്മയെ കുറിച്ച് നടത്തുന്ന പ്രസ്താവനകളോ എഴുതുന്ന സൂചനകളോ ആണ്` . ഇതൊടൊപ്പം ഈ സൂചനകളെ / പ്രസ്താവനകളെ ക്കുറിച്ചുള്ള കഥാകാരന്റെ ചിന്തകളുണ്ട്. നോക്കൂ: 

 

മൂന്നുകുട്ടികളേയും ഹോസ്റ്റലിൽ കൊണ്ടുവന്നു വിട്ടതോടെ അമ്മമ്മ വല്ലാതായിട്ടുണ്ട് . 

 

ഈ പ്രസ്താവനക്കു ശേഷം കഥാകൃത്ത് ഇതുമായി ബന്ധപ്പെട്ട തന്റെ ചില ചിന്തകൾ പങ്കുവെക്കുകയാണ്`. 

 

മക്കളുടെ ചൂടില്ലാത്ത വീട്ടിൽ ............................................................ മാത്രമാണ്` അവരെ ഹോസ്റ്റലിൽ വിട്ടത് . എന്നുവരെയുള്ള ഭാഗം .

കഥാപാത്രത്തിന്റെ പ്രവൃത്തികൾ കഥാകാരൻ കാണുന്നു. തുടർന്നത് വിശദീകരിക്കുന്നു. അത്രയുമായാൽ കഥയായി. അതാണ്` കഥ . നല്ല കഥ.

സ്വഭാവം എന്ത്?

ഒരു കഥാപാത്രത്തെ [ വ്യക്തിയെ] മനസ്സിലാക്കുന്നത് / അവരുടെ സ്വഭാവം മനസ്സിലാക്കുന്നത് പ്രധാനമായും അവരുടെ പ്രവൃത്തികളെ പരിശോധിച്ചാണല്ലോ. അമ്മ കുഞ്ഞിനെ ഉമ്മ വെക്കുന്നത് - പ്രവൃത്തി - കാണുന്ന നമുക്ക് അമ്മക്ക് കുഞ്ഞിനെ ഇഷ്ടമാണെന്ന് മനസ്സിലാവും. കുഞ്ഞിനെ ഇഷ്ടപ്പെടുന്ന അമ്മ - സ്വഭാവം മനസ്സിലാവും. ഇതു തന്നെയാണ്` കഥയിലേയും കഥാപാത്ര സ്വഭാവം മനസ്സിലാക്കാനുള്ള വഴി. 

 

മറ്റൊരു വഴി ആ കഥാപാത്രത്തെ - വ്യക്തി യെ കുറിച്ച് കഥാകാരൻ നേരിട്ട് പറയുന്ന സംഗതികളാണ്`. ' അവർ [ വ്യക്തി] നന്നായി ചിന്തിക്കുന്നവളാണ്`' എന്നമട്ടിൽ കഥാകാരൻ നേരിട്ടെഴുതിയിരിക്കും സ്വഭവം . എന്നാൽ അത് ശരിയായ സ്വഭാവസർട്ടിഫിക്കറ്റാണെന്ന് തെളിയാൻ [ കഥയിൽ] അവരുടെ പ്രവൃത്തികൾ ഓരോന്നും നന്നായി ചിന്തിച്ച് എടുത്തിട്ടുള്ളവയാണെന്ന് കാണുകയും വേണം. വെറുതെ പറഞ്ഞാൽ പോര. പ്രവൃത്തിയിൽ കാണണം എന്നർഥം. 

Similar questions