World Languages, asked by manjulamurukadasan, 7 months ago

നമ്മുടെ നാടോടി സംസ്ക്കാരത്തിൻ്റെയും പടയണി എന്ന അനുഷ്ടാന കലാരൂപത്തിൻ്റെയും അടിത്തറയിൽ കെട്ടിയുർത്തിയ കാവ്യശില്പമാണ് കിരാതവൃത്തം കവിത വിശകലനം ചെയ്ത് ഉപന്യാസം തയ്യാറാക്കുക
Plz help me

Answers

Answered by Anonymous
17

Explanation:

Kiratavrittam is a poetic sculpture based on our folk culture and the traditional art form of Padayani.

Answered by vbhogal5
4

Answer:

കടമ്മനിട്ടയുടെ കിരാതൻ

(മലയാളഐക്യവേദിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ നടത്തിയ ഹയർസെക്കന്ററി അധ്യപകർക്കായുള്ള ശിൽപ ശാലയിൽ കെ വി മണികണ്ഠദാസ് അവതരിപ്പിച്ച പ്രഭാഷണത്തിൽ നിന്ന്.) കടമ്മനിട്ടയുടെ കിരാതവൃത്തം ധ്യാനത്തിന്റെ കവിതയല്ല ഈറ്റു നോവിന്റെ കവിതയാണ്. ഇതിൽ പ്രത്യക്ഷപ്പെടുന്നകാട്ടാളൻ നമ്മുടെ പൊതുബോധത്തിലുള്ള കാട്ടാളനല്ല. നല്ലവനായ കാട്ടാളനാണ്. മാനിഷാദ പ്രതിഷ്ഠാം...അല്ലയോ കാട്ടാളാ നിനക്കു പ്രതിഷ്ഠ ലഭിക്കാതെ പോകട്ടെ. കാട്ടാളനിൽ നിന്നു കവിയുണ്ടായി. അതിനർഥം കാട്ടാളനിൽ കവിയില്ല. കാട്ടാളനിൽ നിന്നുള്ള വലിയൊരു പരിവർത്തനമാണ് കവി. കാട്ടാളനിൽ നിന്നു കവിയുണ്ടാക്കുക എന്നതിൽ കാട്ടാളനെ നിരസിക്കലുണ്ട്. കാട്ടാളത്തം മോശമാണെന്ന ധ്വനിയുണ്ട്. രാമായണത്തിലൂടെ സഞ്ചരിച്ചാൽ ഒരു കറുത്ത കഥാപാത്രം അംഗീകരിക്കപ്പെടുന്നത് വിഭീഷണനാണ്. എന്നാൽ അദ്ദേഹത്തെ രാവണന്റെ ഗോത്രത്തിൽ പെടുത്താനാവില്ല. കാട്ടാളരാജാവായ ഗുഹനുണ്ട്. കാട്ടാളരിൽ നല്ല കഥാപാത്രം. എന്നാൽ ഗുഹൻ നല്ല കഥാപാത്രമാവുന്നത് രാമന്റെ ആശ്രിതദാസനായി നിൽക്കുന്നതുകൊണ്ടാണ്. ഇങ്ങോട്ടു വന്നുകഴിഞ്ഞാൽ ഉണ്ണായി വാര്യരിൽ കറുത്ത കാട്ടാളനുണ്ട്. എങ്ങിനെ നോക്കിയാലും നമ്മുടെ കേരളീയ സാഹിത്യചരിത്രമെടുത്തു നോക്കിയാൽ ഈ കാട്ടാളൻ പുറത്തു നിൽക്കുകയായിരുന്നു. ഈ കാട്ടാളനെ അകത്തു കൊണ്ടു വരികയാണ് കടമ്മനിട്ട ചെയ്തത്. കടമ്മനിട്ടയുടെ കവിതയിൽ കാണുന്ന കാട്ടാളൻ നമ്മുടെ ഭാരതീയസാഹിത്യ പാരമ്പര്യത്തിന്റെയോ കേരളീയ പാരമ്പര്യത്തിലെയോ കാട്ടാളനല്ല.

കടമ്മനിട്ട പറഞ്ഞ ആശയങ്ങൾ മുമ്പും പലരും പറഞ്ഞിട്ടുണ്ട്. വാഴക്കുലയിൽ, രമണനിൽ ഒക്കെ സാമൂഹിക അവസ്ഥകളോടുള്ള ഈ പ്രതിഷേധം നാം കാണുന്നുണ്ട്. എന്നാൽ രമണൻ എന്ന പേരു കൊണ്ടു പോലും അവിടെ കാട്ടാളന്റെ വിപരീതഭാവമാണ് നമുക്ക് അനുഭവപ്പെടുന്നത്. കേരളീയമായ പൊതുകവിതാസംസ്കാരത്തിന്റെ ഭാഗമായല്ല ഈ കാട്ടാളൻ കടന്നു വരുന്നത് എന്നാണ് പറഞ്ഞു വരുന്നത്. പിന്നെ ഇതിനുള്ള ഒരു സാധ്യത കടമ്മനിട്ടയുടെ നാട്ടിലെ പടയണി പോലുള്ള കലാരൂപങ്ങളിൽ, നാടോടിക്കലാരൂപങ്ങളിൽ കാട്ടാളന്റെ പ്രാഗ്രൂപമെന്നു പറയാവുന്ന ചില കറുത്ത കഥാപാത്രങ്ങൾ വന്നു പോയിരുന്നു. അവർക്ക് നല്ല താളത്തിലുള്ള പാട്ടുകളുണ്ടായിരുന്നു. അത്തരം കഥാപാത്രങ്ങളുടെ സ്വാധീനം അന്നത്തെ സമൂഹത്തിൽ ഉണ്ടായിരുന്നിരിക്കണം. നമ്മുടെ തെയ്യങ്ങളിൽ ഇത്തരം കഥാപാത്രങ്ങളെ കാണാനാവും. എല്ലാ തെയ്യങ്ങളും വിഷ്ണുമൂർത്തികളല്ല. നമുക്ക് പറയാവുന്ന ഭാരതീയ പാരമ്പര്യത്തിലെ ഒരു കാട്ടാളൻ ശിവനാണ്. ഭാരതീയ പാരമ്പര്യത്തിൽ വന്ന വലിയൊരു തിരിവിന്റെ, വളവിന്റെ ഭാഗമായി ഈ ശിവൻ എന്ന കാട്ടാളൻ ആര്യവൽക്കരിക്കപ്പെട്ടു. ഈ ആര്യവൽക്കരണത്തോടെ അതിനു മുമ്പുണ്ടായിരുന്ന, കറുപ്പിനോടു ചാഞ്ഞു നിൽക്കുന്ന എല്ലാത്തിനെയും മാറ്റിയെടുക്കുന്നുണ്ട്. ശിവനെ ചുടല നർത്തകനായല്ല പിന്നെ നാംകാണുന്നത്. കറുപ്പു മോശമെന്ന ബോധം കൊണ്ടാവാം കൃഷ്ണനെ പിന്നീട് നീലക്കാർവർണ്ണനാക്കി മാറ്റുന്നുണ്ട്. ഇങ്ങനെ കറുപ്പിനെ മാറ്റിനിർത്തിയ ഒരു സംസ്കാരമാണ് ഭാരതീയ സംസ്കാരത്തിന്റെ പൊതു ധാര എന്നു പറയാം. അപ്പോൾ എവിടെ നിന്നാണ് കടമ്മനിട്ടയുടെ ഈ കാട്ടാളൻ വരുന്നത്? നാം നേരത്തേ പറഞ്ഞതു പോലെ നാടോടികലാരൂപങ്ങളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധവും അവഗാഹവും ഇത്തരം ബിംബങ്ങൾ സ്വീകരിക്കന്നതിനു കാരണമായിട്ടുണ്ടാവാം. എന്നാൽ എനിക്കു തോന്നുന്നു കടമ്മനിട്ടയുടെ കാട്ടാളൻ യഥാർഥത്തിൽ കേരളത്തിൽ നിന്നു സ്വീകരിച്ച ഒന്നല്ല. ആഫ്രിക്കൻ കവിതയിൽ നിന്നു സ്വീകരിച്ചതാണ്. ഇതൊരു മോശം അർഥത്തിൽ പറയുന്നതല്ല. മോഷ്ടിച്ചു കൊണ്ടു വന്നു എന്ന അർഥത്തിലുമല്ല. തനിക്കു പറയാനുള്ള ചില കാര്യങ്ങൾ പറയാൻ കടമ്മനിട്ടയ്ക്ക് കാട്ടാളനെ വേണ്ടി വന്നു. കാട്ടാളനിലൂടെ പറയിച്ചാൽ മാത്രമേ അത് ശരിയാവൂ എന്ന ഒരു ഘട്ടം വന്നു. അറുപതുകളുടെ അവസാനമാണ് കാട്ടാളനും കിരാതവൃത്തവും എഴുതുന്നത്.

1920 കളിൽ തുടങ്ങി 1960 വരെ പ്രബലമായിരുന്ന, നമ്മുടെ സാംസ്കാരികാന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ടിരുന്ന ഒരു വാക്കായിരുന്നു നെഗ്രിറ്റ്യൂഡ്. നീഗ്രോത്വം എന്നു സച്ചിദാനന്ദൻ വിവർത്തനം ചെയ്യുന്ന നെഗ്രിറ്റ്യൂഡ്എന്ന പ്രവണതയുടെ പ്രധാന വക്താവ് എയ്മേ സെസാർ ആണ്. ലോകത്തുണ്ടായ അംഗീകൃതമായ വർഗൈതിഹ്യങ്ങളൊക്കെ വെള്ളക്കാരന്റെയൊ സവർണ്ണന്റെയൊ ആയിരുന്നു. ഈ വർഗൈതിഹ്യങ്ങളിലൊക്കെ കറുത്തവൻ ശത്രുപക്ഷത്താണ്. എല്ലാ കഥകളിലും രാക്ഷസനെ കൊല്ലലാണ്

Similar questions