World Languages, asked by satheeshunni, 7 months ago

ഓണവും പൂവും മറന്ന മലയാള നാടിങ്ങു ഖിന്ന ഞാൻ നോക്കിനിൽപ്പൂ "കവിയത്രിയെ ദുഃഖിപ്പിക്കുന്നത് എന്തെല്ലാമാണ്? ​

Answers

Answered by Qwmumbai
0

ശ്രീമതി വിജയലക്ഷ്മിയുടെ പുതുവർഷം എന്ന കവിതയുടെ ഭാഗമാണിത്.

  • മാതൃത്വത്തിന്റെ സ്നേഹവും കരുതലും വാത്സല്യവുമെല്ലാം ഓർമ്മകളിലൂടെ അവതരിപ്പിക്കുകയാണ് ശ്രീമതി വിജയലക്ഷ്മി.
  • ബാല്യം, കൗമാരം, യൗവ്വനം എന്നീ ഘട്ടങ്ങളെ ഈ കവിതയിൽ അവതരിപ്പിച്ചിരിക്കുന്നു.
  • ഓണത്തെയും പൂക്കളെയും മറന്ന കൈരളിയെയും കവയിത്രി വേദനയോടെ ഓർക്കുന്നു.
  • മനുഷ്യജീവിതം ബാല്യം, കൗമാരം, യൗവ്വനം എന്നീ അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് വളരെ ഭംഗിയായി കവിതയിൽ വിവരിച്ചിരിക്കുന്നു.
  • ബാല്യകാലത്ത് താനനുഭവിച്ച ഓണത്തിന്റെ സന്തുഷ്ടി നിറഞ്ഞ ഓർമ്മകൾ കവയിത്രിയുടെ മനസ്സിലേക്ക് ഓടിയെത്തുന്നു.
  • ബാല്യത്തിന്റെ നിഷ്കളങ്കതയെക്കുറിച്ചും ആരോടും ഒത്തുപോകാനാകാത്ത കൗമാരത്തെക്കുറിച്ചും എത്രകിട്ടിയാലും മതിവരാത്ത യൗവ്വനത്തെക്കുറിച്ചും കവയിത്രി വാചാലയാകുന്നു.
  • മാറിമറിഞ്ഞ മലയാളി സംസ്ക്കാരത്തെക്കുറിച്ചുള്ള ആകുലതകളും ദുഃഖങ്ങളും പങ്കുവെയ്ക്കുന്നു.
  • കവിതയിലൂടെ ഫ്ളാറ്റു സംസ്ക്കാരത്തെ കുറിച്ച്

        വേവലാതിപ്പെടുമ്പോൾ താഴെ ഇത്തിരി മണ്ണിൽ              തുമ്പയെ കാണുമ്പോൾ അമ്മയെ ഓർക്കുന്നു.

  • അമ്മ നൽകിയ സ്നേഹവും പരിലാളനയും അവർ ഓർക്കുന്നു. എല്ലാറ്റിനും മീതെ അമ്മ സ്നേഹജ്വാലയായി തിളങ്ങി നിൽക്കുന്നു.
  • ജീവിതത്തിലെ എല്ലാ കൂരിരുട്ടിനെയും അകറ്റാൻ അമ്മയെന്ന സ്നേഹജ്വാലയ്ക്ക് കഴിയുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു.
  • അമ്മ പറഞ്ഞതിനപ്പുറം മറ്റൊന്നുമില്ലാത്ത ബാല്യകാലത്തെ അയവിറക്കിക്കൊണ്ടാണ് കവിത ആരംഭിക്കുന്നത്.
  • മാവേലി മന്നൻ നാടുവാണ ഐതിഹ്യം പാടിപ്പറഞ്ഞുകൊണ്ട് പൂനുള്ളി നടന്ന കുട്ടിക്കാലത്തെ പൊന്നോണം ദേവിയുടെ കോവിലിലേക്ക് നടയെണ്ണി കയറുന്ന നേരത്ത് ദേവിയെ കൈകൂപ്പിയാൽ കൈയിലെ കരിവള കാപ്പാകുമെന്ന് അമ്മ പറഞ്ഞത് വിശ്വസിച്ചു. പുസ്തകസഞ്ചിയിൽ പച്ചപ്പുളിയും നെല്ലിക്കയും ഒളിച്ചുവെച്ചു.
  • അമ്മയോടൊപ്പം ഓണപ്പൂക്കളം തീർത്തതും ആരോടും പിണക്കമില്ലാതെ കൂട്ടുകൂടിയും ഉല്ലസിച്ചു നടന്നതും ഇന്നലെയെന്ന പോലെ കവയിത്രിയുടെ മനസ്സിൽ തെളിയുന്നു.
  • ഓണപ്പൂക്കളിലെ തുമ്പപ്പൂപോലെ ശോഭിക്കുന്ന അമ്മയുടെ മുഖം മറക്കാനാവില്ല.
  • കൗമാരകാലത്ത് ആരോടും ഒത്തുപോകാനാവാതെ തിളയ്ക്കുന്ന സ്നേഹവും തീയിട്ട് എരിച്ച മനസ്സുമായി നടന്നു.വൈദ്യുതിപോലെ ആപത്തായി മാറുന്ന കാലമാണ് കൗമാരകാലം.
  • ജീവിതസൗഭാഗ്യങ്ങൾ എത്രതന്നെ കുമിഞ്ഞുകൂടിയാലും പോരാ പോരാ എന്നട്ടഹസിക്കുന്ന മനസ്സുമായി നടക്കുന്ന യൗവ്വനകാലവും വിസ്മരിക്കാൻ കഴിയുന്നതല്ല. മാറിമറിഞ്ഞ സാമൂഹിക വ്യവസ്ഥിതിയെ കുറിച്ചും കവിതയിൽ പ്രതിപാദിക്കുന്നുണ്ട്.
  • ഓണപ്പൂക്കളും ആർപ്പുവിളിയും മറന്ന കൈരളി കവയിത്രിയുടെ മനസ്സിൽ തീരാനോവായി 'നിലകൊള്ളുന്നു
  • . ഒരുപിടി മണ്ണ് സ്വന്തമായില്ലാത്തവരോട് പൂവിനെക്കുറിച്ച് പറഞ്ഞിട്ടെന്തുകാര്യം? ഫ്ളാറ്റു സംസ്ക്കാരം പടർന്നു പിടിച്ച ഇക്കാലത്ത് മണ്ണെവിടെ പൂവിളിയെവിടെ? ഫ്ളാറ്റ് ജീവിതം മനുഷ്യനെ പ്രകൃതിയിൽ നിന്ന് അകറ്റുന്നു.
  • താഴെയുള്ള ഇത്തിരി മണ്ണിൽ നിൽക്കുന്ന തുമ്പയെ കാണുമ്പോൾ അമ്മയുടെ നിഷളങ്കമായ മുഖം ഓർമ്മയിൽ ഓടിയെത്തുന്നു.
  • വരും കൊല്ലം ഓണത്തിന് വർത്തമാനകാലത്തിന്റെ കൂരിരുൾ നീക്കി അമ്മവീടിനകത്ത് വന്നുദിക്കുമെന്ന് കവയിത്രി പ്രത്യാശിക്കുന്നു.
  • സർവ്വദുഃഖങ്ങളും അതോടെ അസ്തമിക്കുമെന്നും അവർ വിശ്വസിക്കുന്നു.

#SPJ3

Similar questions