അധ്വാനവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ .
Answers
Answered by
13
കർമം ഉണ്ടെങ്കിലേ കാശു കിട്ടു
Answered by
5
അധ്വാനവുമായി ബന്ധപെട്ടു ധാരാളം പഴഞ്ചൊല്ലുകൾ നമ്മുക് പരിചിതമാണ് അതിലെ ഏതാനും ചിലത് താഴെ കൊടുത്തിരിക്കുന്നു
- അനുസരണയുള്ള കുതിരക് ഭാരമുള്ള ചുമട്
എല്ലാം അനുസരിച്ചു നന്നായി പണിയെടുക്കുന്നവർക് പിന്നെയും പിന്നെയും പണി കിട്ടികൊണ്ടേ ഇരിക്കും
- എല്ലു മുറിയെ പണിതാൽ പല്ലു മുറിയെ തിന്നാം
നന്നായി പണിയെടുത്താൽ മാത്രമേ നന്നായി ഫലം കിട്ടുകയുള്ളു
- കാലേ തുഴഞ്ഞാൽ കരക്ക് അണയും
നേരത്തെ പണികൾ തുടങ്ങിയാൽ നേരത്തെ കഴിയും
- കൈ നനയാതെ മീൻ പിടിക്കാമോ ?
കഷ്ടപെടാതെ നേടിയെടുക്കാൻ സാധിക്കില്ല
- കർമമുണ്ടെങ്കിലേ കാശു കിട്ടു
കർമം ചെയ്താലേ പ്രതിഫലം ലഭിക്കു
- കയ്യിൽ തഴമ്പുള്ളവൻ കട്ട് തിന്നുമോ
അധ്വാനിക്കുന്നവൻ കാശു നേടാൻ ഒരിക്കലും എളുപ്പണികൾ നോക്കില്ല
- ചുമക്കുന്നവനെ ചുമടിന്റെ ഭാരമറിയു
പണിയെടുക്കുന്നവനെ അതിന്റെ ബുദ്ധിമുട്ട് അറിയൂ
- നട്ടാല്ലേ നേട്ടമുള്ളൂ
പണിയെടുത്താലേ നേട്ടം ലഭിക്കുകയുള്ളു
- വിയർത്തവന്റെ വിശപ്പിനു സുഖമുണ്ട്
അധ്വാനിച്ചാൽ മാത്രമേ അതിന്റെ ഫലം നേടാൻ സുഖമുണ്ടാവുകയുള്ളു
Similar questions
Social Sciences,
4 months ago
Music,
4 months ago
English,
4 months ago
Geography,
8 months ago
Math,
1 year ago