എഴുത്തച്ഛൻ്റെ ഭാഷശൈലിക്കുറിച്ച് ഒരു ലഘു ഉപന്യാസം തയ്യാറാക്കുക
Answers
Answer:
Please mark me as brainliest
Explanation:
തുഞ്ചത്തെഴുത്തച്ഛൻ
ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭക്തകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ (About this sound ഉച്ചാരണം). അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായിരുന്നിരിക്കണം ജീവിച്ചിരുന്നത് എന്ന് വിശ്വസിച്ചു പോരുന്നു.[1] എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും കൃഷ്ണൻ എന്നും ചില വിദഗ്‌ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. എഴുത്തച്ഛന്റെ യഥാർത്ഥ നാമം 'തുഞ്ചൻ'(ഏറ്റവും ഇളയ ആൾ എന്ന അർത്ഥത്തിൽ) എന്നായിരുന്നു എന്ന് തുഞ്ചൻപറമ്പ് (തുഞ്ചൻ + പറമ്പ്) എന്ന സ്ഥലനാമത്തെ അടിസ്ഥാനമാക്കി കെ.ബാലകൃഷ്ണ കുറുപ്പ് നിരീക്ഷിക്കുന്നു.[2] ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃക്കണ്ഡിയൂർ ശിവക്ഷേത്രത്തിനടുത്തുളള, തുഞ്ചൻപറമ്പ് ആണ് കവിയുടെ ജന്മസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്നു.[1] എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണ്.
അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ എഴുത്തച്ഛൻ, നാനാദിക്കിലേക്കുള്ള ദേശാടനങ്ങൾക്കു ശേഷം ചിറ്റൂരിൽ താമസമാക്കി എന്നു കരുതപ്പെടുന്നു.[1] [3] സംസ്കൃതം, ജ്യോതിഷം എന്നിവയിൽ മികച്ച അറിവുണ്ടായിരുന്ന[4][5], അക്കാലത്തെ അബ്രാഹ്മണർക്കു വിദ്യാഭ്യാസം നൽകിയിരുന്ന അപൂർവ്വം ചില സമുദായങ്ങൾക്കൊപ്പം, എഴുത്തച്ഛൻ സമുദായത്തിലെ പലരും ഉണ്ടായിരുന്നു . അതിനാൽ അവരിലൊരാളായിരുന്നു അദ്ദേഹം എന്ന വാദത്തിനു ആധാരമുള്ളതായി കണക്കാക്കപ്പടുന്നു[6][7][8]
കവിയുടെ കുടുംബപരമ്പരയിൽ ചിലരാണ് പെരിങ്ങോടിനടുത്തെ ആമക്കാവ് ക്ഷേത്രപരിസരത്ത് വസിച്ചുപോരുന്നതെന്നും വിശ്വാസങ്ങളുണ്ട്. എന്നാൽ അതെ സമയം മറ്റൊരു കൂട്ടർ അദ്ദേഹം ഒരു അഖണ്ഡ ബ്രഹ്മചാരി ആയിരുന്നു എന്ന് വിശ്വസിക്കുന്നു.[9]
മറ്റ് ചരിത്ര ലേഖകർ, അദ്ദേഹത്തെ ജാതി പ്രകാരം, കണിയാർ ആയിട്ടാണ് കണക്കാക്കുന്നത്.[10][11][12][13] പഴയ കാലത്തു പ്രാദേശിക കരകളിലെ കളരികളുടെ (ആയോധനകലയുടെയും സാക്ഷരതയുടെയും) ഗുരുക്കന്മാരായിരുന്ന[14] പരമ്പരാഗത ജ്യോതിഷികളുടെ ഈ വിഭാഗം, സംസ്കൃതത്തിലും മലയാളത്തിലും പൊതുവെ നല്ല പാണ്ഡിത്യം ഉള്ളവരായിരുന്നു.[15][16]] ജ്യോതിഷം, ഗണിതം, പുരാണം, ആയുർവേദം എന്നിവയിൽ നല്ല അവഗാഹം ഉള്ളവരായിരുന്ന ഇവർ[17], എഴുത്തുകളരികൾ നടത്തിയിരുന്നതിനാൽ പൊതുവെ എഴുത്താശാൻ, ആശാൻ, പണിക്കർ എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകളിലായിരുന്നു മലയാള നാട്ടിൽ അറിയപ്പെട്ടിരുന്നത് .