World Languages, asked by sreedevisanthosh916, 8 months ago


ഇന്ത്യയുടെ നാനാത്വം പ്രകടമാക്കുന്നതു് എതെല്ലാം കാര്യങ്ങളിലാണ്​

Answers

Answered by evelynmohangcr
2

Answer:

ദേശീയ ഐക്യത്തിനേയും ഐക്യത്തോടെ നിലനില്‍ക്കാനുള്ള നമ്മുടെ പ്രതിജ്ഞയേയൂം സഹായിക്കുന്ന ഇന്ത്യയുടെ സമ്പന്നമായ വൈവിദ്ധ്യത്തേയും ആയിരക്കണക്കിന് വര്‍ഷമായുള്ള സജീവമായ ജീവിതചര്യകളേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

ഗുജറാത്തിലെ കെവാഡിയയില്‍ സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മശതാബ്ദി ആഘോഷത്തെ അനുസ്മരിച്ചുകൊണ്ടുള്ള രാഷ്ട്രീയ ഏക്താ ദിവസ് വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''നമ്മുടെ നാനാത്വത്തിലെ ഏകത്വത്തില്‍ നാം അഭിമാനിക്കുന്നു. നമ്മുടെ ആദരവും, സ്വത്വവും ഇതില്‍ നിന്നാണ് നാം ഉത്ഭവിപ്പിക്കുന്നത്.'' അദ്ദേഹം പറഞ്ഞു.

'' നാം നമ്മുടെ നാനാത്വത്തില്‍ ഏകത്വം ആഘോഷിക്കുകയാണ്. നമ്മുടെ വൈവിദ്ധ്യത്തില്‍ ഒരു പരസ്പരവിരുദ്ധതയും നമുക്ക് കാണാന്‍ കഴിയുന്നില്ല, അതിനുപകരം അതില്‍ ഐക്യത്തിന്റെ ശക്തമായ ഒരു നൂലിഴയാണ് കാണാനാകുന്നത്.''

'' വൈവിദ്ധ്യത്തിന്റെ ആഘോഷം, വൈവിദ്ധ്യത്തിന്റെ ഉത്സവം ശരിക്കും നമ്മുടെ ഹൃദയത്തിലെ ഐക്യത്തിന്റെ തന്ത്രികളെയാണ് സ്പര്‍ശിക്കുന്നത്,'' അദ്ദേഹം പറഞ്ഞു.

'' നാം നമ്മുടെ വൈവിദ്ധ്യമാര്‍ന്ന ജീവിതരീതിയേയും പാരമ്പര്യത്തേയും എപ്പോഴാണോ ബഹുമാനിക്കുന്നത് അപ്പോള്‍ ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും വികാരം കൂടുതല്‍ വികസിക്കുകയും ചെയ്യും. അതുകൊണ്ട് ഓരോ നിമിഷവും നാം വൈവിദ്ധ്യത്തെ ആഘോഷിക്കണം, അതാണ് രാഷ്ട്ര നിര്‍മ്മാണം.''

'' ഈ വൈവിദ്ധ്യമാണ് ഇന്ത്യയുടെ അത്തരത്തിലുള്ള ഒരു ശക്തി, ഇത് ലോകത്ത് മറ്റൊരിടത്തും കാണാനാവില്ല. ദക്ഷിണേന്ത്യയില്‍ നിന്നും വന്ന ശങ്കരന്‍ വടക്ക് മഠങ്ങള്‍ സ്ഥാപിച്ചു, ബംഗാളില്‍ നിന്നും വന്ന സ്വാമി വിവേകാനന്ദന്‍ തെക്ക് കന്യാകുമാരിയില്‍ വച്ചാണ് ജ്ഞാനോദയം നേടിയത്.''അദ്ദേഹം പറഞ്ഞു.

''ഇവിടെ ഗുരുഗോബിന്ദ് സിംഗ് പാട്‌നയില്‍ ജനിക്കുകയും പഞ്ചാബില്‍ ഖല്‍സാപന്ത് സ്ഥാപിക്കുകയും ചെയ്തു. രാമേശ്വരത്ത് ജനിച്ച എ.പി.ജെ. അബ്ദുള്‍കലാം ഡല്‍ഹിയിലാണ് ഏറ്റവും ഉന്നത സ്ഥാനത്ത് എത്തിയത്.''

'' നാം ഇന്ത്യയിലെ ജനങ്ങള്‍'' എന്ന് തുടങ്ങുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആമുഖത്തെ പരാമര്‍ശിച്ചുകൊണ്ട് 'ഇത് ഭരണഘടനയുടെ ആമുഖത്തിലുള്ള കേവലം ഒരു ശൈലി മാത്രമല്ല, മറിച്ച് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഇന്ത്യയിലെ ജീവിതത്തിന്റെ ഇഴകളാണ്.'' അദ്ദേഹം പറഞ്ഞു.

'' സര്‍ദാര്‍ പട്ടേല്‍ 500 ലധികം വരുന്ന നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുകയെന്ന അത്യന്തം ദുഷ്‌കരമായ കര്‍ത്തവ്യം നടപ്പാക്കവേ ഈ കാന്തശക്തിയാണ് അവയില്‍ ഭൂരിഭാഗത്തേയും രാജ്യത്തിലേക്ക് ആകര്‍ഷിച്ചത്.''

ഇന്ന് ഇന്ത്യയുടെ സല്‍പ്പേരും, സ്വാധീനവും, രാജ്യങ്ങളുടെ ആദരവ് പിടിച്ചുപറ്റുന്നതും നമ്മുടെ ഐക്യം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.

''ഇന്ന് ലോകമാകെ ഇന്ത്യയെ ഗൗരവമായി എടുക്കുന്നത് നമ്മുടെ ദേശീയ ഐക്യം കൊണ്ടാണ്. ഇന്ത്യ ലോകത്തെ വലിയ സമ്പദ്ഘടനകളില്‍ ഒന്നായിരിക്കുന്നുവെങ്കില്‍ അത് നമ്മുടെ ദേശീയ ഐക്യം കൊണ്ടാണ്.'' അദ്ദേഹം പറഞ്ഞു.

'' നമ്മളുമായി യുദ്ധം ചെയ്ത് ജയിക്കാന്‍ കഴിയാത്തവര്‍ നമ്മുടെ ഐക്യത്തെ വെല്ലുവിളിക്കുകയാണ്. എന്നാല്‍ വര്‍ഷങ്ങളായി തീവ്രമായ അഭിലാഷമുണ്ടായിട്ടും നമുക്കുള്ളിലുള്ള ഐക്യത്തിന്റെ ആത്മാവിനെ തകര്‍ക്കാന്‍ കഴിയുന്നില്ലെന്ന് അവര്‍ മറന്നുപോകുന്നു.''

'' ഇത്തരം വിഘടനശക്തികളെ പരാജയപ്പെടുത്തുന്നതിനായി സര്‍ദാര്‍ പട്ടേലിന്റെ അനുഗ്രഹത്തോടെ രാജ്യം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒരു തീരുമാനം എടുത്തു, അതായത് ഭരണഘടനാ അനുച്‌ഛേദം 370 റദ്ദാക്കുക.''അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയിലെ അനുച്‌ഛേദം 370 ജമ്മുകാശ്മീരിന് വിഘടനവാദവും ഭീകരതയുമാണ് സംഭാവന ചെയ്തത്.

ഈ അനുച്‌ഛേദത്തിന്റെ സാന്നിദ്ധ്യം പതിറ്റാണ്ടുകളായി രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മതഭിന്നതയുടെ ഒരു കൃത്രിമ മതില്‍ തീര്‍ക്കുകമാത്രമായിരുന്നു.

അനുച്‌ഛേദം 370 വിഘടന മനോഭാവവും ഭീകരവാദവുമല്ലാതെ മറ്റൊന്നും സംഭാവന ചെയ്തിട്ടില്ല, ഈ കൃത്രിമ ഭിത്തിയുടെ മറുവശത്തുള്ള നമ്മുടെ സഹോദരീ സഹോദരന്മാര്‍ ആശയക്കുഴപ്പത്തിലാകുകയും ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു.

ഈ ഭിത്തി ഇന്ന് തകര്‍ക്കപ്പെട്ടിരിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

'' രാജ്യത്താകെ ജമ്മു കാശ്മീരില്‍ മാത്രമാണ് അനുച്‌ഛേദം 370 നിലനിന്നിരുന്നത്.'' അദ്ദേഹം ചൂണ്ടിക്കാട്ടി.

'' ഭീകരപ്രവര്‍ത്തനങ്ങള്‍ മൂലം കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി 40,000 ലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. നിരവധി അമ്മമാര്‍ക്ക് അവരുടെ മക്കളേയും സഹോദരിമാര്‍ക്ക് സഹോദരന്മാരേയും കുട്ടികള്‍ക്ക് രക്ഷിതാക്കളേയും നഷ്ടപ്പെട്ടു.'' അദ്ദേഹം പറഞ്ഞു.

'' ജമ്മു കാശ്മീര്‍ പ്രശ്‌നം എന്നെ ഏല്‍പ്പിക്കുകയാണെങ്കില്‍ അത് പരിഹരിക്കാന്‍ ദീര്‍ഘകാലം വേണ്ടിവരില്ലെന്ന് ഒരിക്കല്‍ സര്‍ദാര്‍ പട്ടേല്‍ പ്രസ്താവിച്ചിരുന്നു.'' പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

'' അനുച്‌ഛേദം 370 റദ്ദാക്കിയ തീരുമാനം ഈ ജന്മവാര്‍ഷികദിനത്തില്‍ ഞാന്‍ സര്‍ദാര്‍ വല്ലഭഭായി പട്ടേലിന് സമര്‍പ്പിക്കുകയാണ്.'' അദ്ദേഹം പറഞ്ഞു.

'' ഞങ്ങളുടെ ഈ തീരുമാനം ജമ്മു കാശ്മീരിനേയൂം ലഡാക്കിനേയും ശോഭനമായ ഭാവിയിലേക്കും പുരോഗതിയുടെ പാതയിലേക്കും നയിക്കുമെന്നതില്‍ ഞാന്‍ സന്തോഷവാനാണ്.''

അടുത്തിടെ നടന്ന ബ്ലോക്ക് വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളെ പരാമര്‍ശിക്കവെ, ''98% ലധികം വോട്ടര്‍മാരാണ് വോട്ടുചെയ്യാന്‍ എത്തിയത്. പഞ്ചായത്തംഗങ്ങളും, ഗ്രാമമുഖ്യന്മാരു മായ വോട്ടര്‍മാര്‍ വലിയതോതില്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുന്നതിന് എത്തിയിരുന്നു. ഇത് വലിയ ഒരു സന്ദേശമാണ് നല്‍കിയത്.'' പ്രധാനമന്ത്രി പറഞ്ഞു.

'' ജമ്മു കാശ്മീരില്‍ ഇപ്പോള്‍ രാഷ്ട്രീയ സ്ഥിരതയുടെ കാലം വന്നിരിക്കുന്നു. വ്യക്തികളുടെ സ്വാര്‍ത്ഥ കാരണങ്ങള്‍ക്ക് വേണ്ടി ഗവണ്‍മെന്റുകള്‍ രൂപീകരിക്കുന്ന കളികള്‍ അവസാനിക്കുകയും തദ്ദേശീയതയുടെ അടിസ്ഥാനത്തിലുള്ള വിവേചനവും ഇല്ലാതാകും.''പ്രധാനമന്ത്രി പറഞ്ഞു.

''ആ മേഖലയില്‍ പങ്കാളിത്ത സഹകരണത്തിന്റെ ശരിയായ പുതിയ യുഗം ആരംഭിക്കും. പുതിയ ഹൈവേകള്‍, പുതിയ റെയില്‍വേ പാതകള്‍, പുതിയ സ്‌കൂളുകള്‍, പുതിയ കോളജുകള്‍, പുതിയ ആശുപത്രികള്‍, എന്നിവ ജമ്മു കാശ്മീരിനെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും.''

'' ,

Explanation:

Bro plz mark as the brainliest al മലയാളി frm ആലപ്പുഴ ✌️ follow me

Similar questions