എങ്ങനെ പക്ഷി നിരീക്ഷണ കുറിപ്പ് തയ്യാറാക്കും? പറഞ്ഞു തരുമോ പ്ലീസ്
Answers
പക്ഷിനിരീക്ഷണം അഥവാ Birdwatching / Birding എന്നാൽ നഗ്നനേത്രങ്ങളുപയോഗിച്ചോ ബൈനോക്കുലറോ ദൂരദർശിനിയോ ഉപയോഗിച്ചോ വിവിധതരം പക്ഷികളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന കലയാണ്. ഇതിൽ പക്ഷികൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളെ തിരിച്ചറിയലും ഉൾപ്പെടുന്നു. ആഹ്ലാദകരവും വിജ്ഞാനപ്രദവുമായ ഒരു ഹോബി എന്നതിലുപരി പ്രകൃതിയിലെ ജൈവവ്യവസ്ഥയെ കുറിച്ച് സൂക്ഷ്മമായി മനസ്സിലാക്കാനും പക്ഷിനിരീക്ഷണം സഹായിക്കുന്നു.
ഏതൊരാൾക്കും ഏതു വയസ്സിലും എവിടെ എങ്ങനെ ജീവിച്ചാലും കൊണ്ടുനടക്കാൻ സാധിക്കുന്ന വിനോദമാണ് പക്ഷി നിരീക്ഷണം. നമ്മുടെ ചുറ്റുപാടും നിത്യവും നാം ധാരാളം പക്ഷികളെ കാണാറുണ്ട്. ഇവയുടെ പേരുകൾ പഠിക്കുക എന്നതാണ് പക്ഷി നിരീക്ഷണത്തിന്റെ തുടക്കം. കാലക്രമേണ അറുപതോ എഴുപതോ ജാതി പക്ഷികളെ തെറ്റാതെ തിരിച്ചറിയാൻ പഠിക്കുന്നതോടൊപ്പം തന്നെ അവയുടെ സവിശേഷതകളിലും നിങ്ങളുടെ ശ്രദ്ധ പതിഞ്ഞുതുടങ്ങും. പക്ഷികളുടെ പേരുകൾ പഠിക്കുമ്പോൾ ഇംഗ്ളീഷ് പേരു കൂടി പഠിക്കാൻ ശ്രമിക്കണം. പക്ഷികളെപ്പറ്റിയുള്ള നിരവധി ഇംഗ്ളീഷ് പുസ്തകങ്ങൾ രസിച്ചുവായിക്കാൻ കഴിയുമെന്നതാണ് ഇതിൻെറ ഗുണം