എങ്ങനെ പക്ഷി നിരീക്ഷണ കുറിപ്പ് തയ്യാറാക്കും
Answers
നവംബര്‍ 12 ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു. പക്ഷി നിരീക്ഷണത്തിനായും ശാസ്ത്രീയ ഗവേഷണത്തിനായും ജീവിതം സമര്‍പ്പിച്ച ഡോ.സലീം അലിയുടെ ജന്മദിനമാണ് ഇന്ന്.
പക്ഷി വര്‍ഗ്ഗങ്ങള്‍ പലതും വംശനാശ ഭീഷണി നേരിടുകയാണ്. മുമ്പ് ഭൂലോകത്തുണ്ടായിരുന്ന പല പക്ഷികളും ഇന്നില്ല. നാം കണ്ടിരുന്ന പല പക്ഷികളേയും കാണാനില്ല. അതുപോലെ പല നാടുകളില്‍ നിന്നായി ദേശാടന പക്ഷികള്‍ നമ്മുടെ നാട്ടില്‍ വന്നുപോയിക്കൊണ്ടിരിക്കുന്നു.
ക്കെരളത്തില്‍ എത്രതര്‍ം പക്ഷികളുണ്ടെന്നതിനു കൃത്യമായ കണക്കില്ല. ഡോ സാലിം അലി തട്ടേക്കറ്റ് പക്ഷി സങ്കേതത്തില്‍ 167 തരം പക്ഷികളേ തിരിച്ചറിഞ്ഞു. മിംബൈ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി 253 തരം പക്ഷികളുണ്ടെന്നു കണ്ടെത്തി. കോഴിക്കോട്ടെ കടലുണ്ടിയില്‍ ദേശാടനപക്ഷികള്‍ വരാറുണ്ട്.
എറണാല്കുളം ജില്ലയിലെ തട്ടേക്കാട്, കോട്ടയം ജില്ലയിലെ കുമരകം,വയനാട്ജില്ലയിലെ തിരുനെല്ലിക്കടുത്തുള്ള പക്ഷി പാതാളം,കോഴിക്കൊട്ടെ കടലുണ്ടി അഴിമുഖം, മംഗളവനം എന്നിവയാണ് കേരളത്തിലെ പ്രധാന പഷി സങ്കേതങ്ങള്‍.
ജീവന്‍റെ ആദിമ ഘട്ടങ്ങളില്‍ ഉണ്ടായവയാണ് പക്ഷികള്‍. മനുഷ്യരേക്കാള്‍ കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ പക്ഷികളുണ്ടായിരുന്നു. ആകാശത്തിലെ പറവകള്‍ വിതയ്ക്കുകയും കൊയ്യുകയും ചെയ്യാതെ സ്വതന്ത്രമായ ജീവിതം ആസ്വദിക്കുന്നു.