മനുഷ്യ ചരിത്രത്തിൽ യുദ്ധം വരുത്തി വെക്കുന്ന ദുരന്തം, യുദ്ധങ്ങളെല്ലാം സർവ്വ നാശത്തിലേക്കു നയിക്കുന്നു എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answers
മനുഷ്യ ജീവിതത്തിൽ യുദ്ധം വരുത്തി വെക്കുന്ന ദുരന്തം
Answer:
↓ഉത്തരം↓
Explanation:
മഹാഭാരതത്തിലെ കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ് കുട്ടികൃഷ്ണമാരാര്‍ ഭാരതപര്യടനം എന്ന കൃതിയില്‍. അതിലെ ഒരു ഭാഗമാണ് ‘യുദ്ധത്തിന്റെ പരിണാമം’. യുദ്ധസംഘര്‍ഷങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന വര്‍ത്തമാനകാല ലോക സാഹചര്യത്തില്‍ യുദ്ധത്തിനെതിരായി സമാധാനത്തിന്റെ സന്ദേശം പകര്‍ന്ന് തരുന്ന പാഠഭാഗമാണിത്. യുദ്ധ നീതിക്കെതിരായുള്ള ഭീമന്റെ കടന്നാക്രമണത്തില്‍ പുളഞ്ഞ് മരണം പ്രതീക്ഷിച്ച് കിടക്കുന്ന ദുര്യോധനന്‍ സ്വയം വിലപിക്കുകയും ഞെരിപിരി കൊള്ളുകയും ആക്രോശിക്കുകയും സ്വയം ആശ്വസിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് കഥാസന്ദര്‍ഭം. ചുറ്റും രാജ്യവാസികള്‍ കൂടിയിട്ടുണ്ട്. അവര്‍ക്ക് കൗരവ രാജാവിന്റെ വിലാപം കേള്‍ക്കാനല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. കൗരവപ്പടയില്‍ അവശേഷിച്ച മൂന്നുപേര്‍ അവിടെ എത്തുന്നു.
രാജാവിന്റെ കിടപ്പ് കണ്ട് അവരില്‍ ദ്രോണ പുത്രനായ അശ്വത്ഥാമാവ് താന്‍ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് പാണ്ഡവ കൂടാരത്തിലേക്ക് പോകുകയും കണ്ണില്‍ കണ്ടവരെയെല്ലാം തലങ്ങും വിലങ്ങും വെട്ടിക്കൊല്ലുകയും ചെയ്യുന്നു. ഇത്രയുമാണ് യുദ്ധത്തിന്റെ പരിണാമമെന്ന ഈ ഭാഗത്ത് മാരാര്‍ വിവരിക്കുന്നത്. യുദ്ധത്തില്‍ ആരും ജയിക്കുന്നില്ല. നാശനഷ്ടങ്ങളും നഷ്ടപ്പെടലുകളും മാത്രമാണ് അവശേഷിക്കുന്നത്. ഇത് മഹാഭാരത കഥയെ മുന്‍നിര്‍ത്തി ഗ്രന്ഥകര്‍ത്താവ് തന്നെ ശക്തമായി മുന്നോട്ടുവയ്ക്കുന്നു. മാരാര്‍ തന്നെ പറയുന്നത് നോക്കൂ ‘മനുഷ്യചരിത്രത്തില്‍ യുദ്ധം വരുത്തി വയ്ക്കുന്ന ഭയങ്കര ദുരന്തത്തെ എടുത്ത് കാണിപ്പാന്‍ വേണ്ടിയാണ് ഭാരതേതിഹാസം രചിക്കപ്പെട്ടതെന്ന് തീര്‍ത്തുപറയാന്‍ സംശയിക്കേണ്ടതില്ല.’ യുദ്ധം തുടങ്ങുംമുമ്പ് യുദ്ധനിയമങ്ങളെക്കുറിച്ച് കര്‍ശനമായ നിലപാടുകളാണ് കൗരവരും പാണ്ഡവരും എടുത്തിട്ടുണ്ടായിരുന്നത്.
‘യുദ്ധം നടക്കാത്ത സമയങ്ങളില്‍ ഇരു കക്ഷികളും പണ്ടേപോലെ പരസ്പര പ്രീതിയോടെ വര്‍ത്തിക്കണം. യുദ്ധം തുടങ്ങിയാല്‍ ഗജാശ്വരഥങ്ങളിലിരിക്കുന്നവര്‍ ആ നിലയിലുള്ളവരോടേ എതിര്‍ക്കാവൂ, കാലാള്‍ കാലോടും. അണിവിട്ട് പോയവനെ കൊല്ലരുത്, ആയുധം തീര്‍ന്നവനെ, കവചം നഷ്ടപ്പെട്ടവനെ ഒന്നും ഒരുവിധത്തിലും കൊല്ലരുത്. ശരിക്കും കുറ്റമറ്റ ധര്‍മ്മയുദ്ധം.’ ഏതൊരു യുദ്ധത്തിനെയും പോലെ ഇതൊന്നും പാലിക്കപ്പെട്ടില്ല. എതിര്‍പക്ഷത്തുള്ള മിക്ക മഹാരഥന്മാരെയും പാണ്ഡവര്‍ വീഴ്ത്തിയത് യുദ്ധധര്‍മ്മത്തിനെതിരായിട്ടായിരുന്നു. അതുകൊണ്ടാണ് കുട്ടികൃഷ്ണമാരാര്‍ പാണ്ഡവ വിജയത്തെ ‘വല്ലപാടും നേടിയ വിജയ’മെന്ന് വിശേഷിപ്പിക്കുന്നത്. രാജാവിനായാലും പ്രജക്കായാലും യുദ്ധം വേദന തന്നെയാണ് നല്‍കുന്നത്. ദുര്യോധനന്റെ വിലാപം അതാണ് കാണിക്കുന്നത്. രാജാവായിട്ട് പോലും എന്റെ സ്ഥിതി ഇതാണല്ലോ എന്ന് ഒരവസരത്തില്‍ അദ്ദേഹം വ്യസനിക്കുന്നുണ്ട്. വേദനിച്ചും ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടിയും ചോര ഛര്‍ദ്ദിച്ചും നിലത്ത് കിടന്നുരുളുന്ന ദുര്യോധനനെ കടിച്ചുപറിക്കാന്‍ വെമ്പുന്ന കുറുക്കന്മാരെ അയാള്‍ നന്നേ പണിപ്പെട്ട് ആട്ടിയകറ്റുന്നുണ്ട്. ഈ കഥയില്‍ ഏറ്റവും വേദനിപ്പിക്കുന്ന ഒരു പാഠഭാഗമാണിത്. യുദ്ധത്തിന്റെ അനിവാര്യമായ ദുരന്തം ഇതിലും കൂടുതലായി വര്‍ണിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. അത് ഭംഗിയായി മാരാര്‍ നിര്‍വഹിച്ചിരിക്കുന്നു.