World Languages, asked by praseenasumeshm, 5 months ago

ഇന്ത്യ നാനാത്വവും ഏകത്വവും
ഉപന്യാസം ​

Answers

Answered by jijikmathewsyril
10

ആർഷ ഭാരതത്തെ മഹത്വീകരിച്ചു സംസാരിക്കുന്നവർ എപ്പോഴും ഉപയോഗിക്കുന്ന വാക്കാണ് നാനാത്വത്തിൽ ഏകത്വം. (Unity in Diversity) സ്കൂളുകളിൽ ഈ വിഷയത്തെക്കുറിച്ചു പഠിപ്പിക്കാറുമുണ്ട്.എന്നാൽ ഈ വാക്കും ഇന്ത്യയുമായി എന്തെങ്കിലും ബന്ധമുണ്ടോ? നാനാത്വത്തിൽ ഏകത്വം എന്ന് ചാനൽ ചർച്ചകളിൽ പ്രസംഗിക്കുന്നതല്ലാതെ ഇന്ത്യയിൽ ഇതു പാലിക്കപ്പെടുന്നുണ്ടോ? വോട്ടുബാങ്കിനു വേണ്ടി എല്ലാ രാഷ്ട്രീയക്കാരും ഈ വാക്കുയർത്തിക്കാട്ടി ഇന്ത്യയിലെ ജനത്തെ കബളിപ്പിക്കുകയല്ലേ ചെയ്തു കൊണ്ടിരിക്കുന്നത്.ഏകത്വം സ്ഥാപിച്ചെടുക്കാനല്ലേ രാഷ്ട്രീയക്കാർ ശ്രമിക്കുന്നത്. ഇന്ത്യയുടെ ആത്മാവിന്റെ വിലാപം കേൾക്കണമെങ്കിൽ നോർത്തിന്ത്യൻ ഗ്രാമങ്ങളിൽ പോകണം. പല സ്ഥലത്തും വൈദ്യുതിയില്ല, നല്ല ഭക്ഷണമോ വസ്ത്രമോ വെള്ളമോ ഇല്ല, പള്ളിക്കൂടങ്ങളില്ല,ഭവനങ്ങളില്ലാതെ രാത്രിയിൽ റോഡരികിൽ അന്തിയുറങ്ങുന്നവർ,നല്ലൊരു ജോലിയോ വിദ്യാഭ്യാസമോ ഇല്ലാതെ ലോക്കലായി ലഭിക്കുന്ന വിഷമദ്യം വാങ്ങി കഴിച്ചു നിരാശയോടെ ജീവിക്കുന്ന യൗവ്വനക്കാർ, രോഗം വന്നാൽ ചികിൽസിക്കുവാൻ പണമില്ലാതെ ആശുപത്രിയുടെ നീളൻ വരാന്തകളിൽ നിഴലാട്ടം നടത്തുന്നവർ,എല്ലുമുറിയെ പണിയെടുത്തു വൈകുന്നേരം കൂലിക്കുവേണ്ടി ജമീന്ദാർമാരുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്ന വയോധികന്മാർ,കാളകൾക്കു പകരം അടിമകളെ പോലെ നിലം ഉഴുതുമറിക്കുന്നവർ.

സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും വർഷമായിട്ടും പ്രായോഗികമായി ഇങ്ങിനെയുള്ള നെറികേടുകൾക്കു വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.പശുവിനെ അമ്മയായി.രാഷ്ട്രത്തെ മാതാവായി കാണുന്ന,സ്‌ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി ഘോര ഘോരം വാദിക്കുന്നെങ്കിലും ഈ വിഷയങ്ങളിൽ ശബ്ദമുയർത്താത്ത കപട ഫെമിനിസ്റ്റുകളുടെ ഇന്ത്യയല്ലേ വർത്തമാന കാലത്തിലെ ഇന്ത്യയെന്നു പറഞ്ഞാൽ നിഷേധിക്കാൻ കഴിയുമോ? കാരണം അത്രമാത്രം സത്യത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിട്ടുണ്ട് ഈ വിഷയങ്ങളിൽ. സുപ്രീം കോടതി വിധിയുണ്ടായിട്ടും ദേവദാസി വിഷയത്തിലുള്ള നിയമം പ്രാബല്യത്തിൽ വരുത്തുവാൻ മത പുരോഹിതന്മാരും രാഷ്ട്രീയക്കാരും അതിനു തയ്യാറായിട്ടുണ്ടോ? കർണ്ണാടകത്തിലെ ഉച്ചംഗിമലയിൽ മാഘപൗർണ്ണമി നാളിൽ ഇപ്പോഴും പെൺകുട്ടികളെ ദേവദാസികളാക്കുന്നുവെന്ന ഞെട്ടിക്കുന്ന അറിവിന്റെ അടിസ്ഥാനത്തിൽ അരുൺ എഴുത്തച്ചന്റെ യാത്രയാണ് "വിശുദ്ധ പാപങ്ങളുടെ ഇന്ത്യ" എന്ന പുസ്തകമെഴുതാൻ കാരണമായത്.നാനാത്വത്തിൽ ഏകത്വം ഇന്ത്യയിൽ എവിടെയെങ്കിലും കാണാൻ സാധിക്കുന്നുണ്ടോ? ഏകത്വത്വത്തിലേക്കാണ് ഇപ്പോൾ ഇന്ത്യ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഏതു ചർച്ചകളിലും വർഗ്ഗീയ വാദികൾ പുലമ്പുന്നതു നമ്മുടെ മാതൃഭൂമി ഹിന്ദുത്വവാദികളുടേതാണ് എന്നാണു.ഈ മാതൃഭൂമി ഹിന്ദുത്വവാദികളുടേതല്ല ക്രിസ്ത്യൻ,മുസ്‌ലിം,ജൈന,ബുദ്ധ... ...തുടങ്ങിയ ഇന്ത്യയിൽ താമസിക്കുന്ന അനേക കോടി ജനങ്ങളുടെ ഭൂമിയാണ്. മതത്തിന്റെ പേരിൽ സവർണ്ണർ അവർണരെ ചൂഷണം ചെയ്തിരുന്ന ഒരു കറുത്ത കാലവും ഇന്ത്യയിൽ ഉണ്ടായിരുന്നു ആ കാലമെല്ലാം പോയി ഇനി അത് മടങ്ങി വരില്ല എന്നു വർഗീയ വാദികൾ ഓർക്കുക. ഇന്ത്യാ മഹാരാജ്യത്തു താമസിക്കുന്ന എല്ലാവരുടെയുമാണ് ഇന്ത്യ.അങ്ങിനെ പറയുന്നതല്ലേ നാനാത്വത്തിൽ ഏകത്വം. അല്ലാതെ ഇന്ത്യ ഹിന്ദുരാജ്യമാണെന്നും, ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളായിരിക്കണം എന്നും വിളിച്ചു കൂവുന്നവരാണ് യഥാർത്ഥ വർഗ്ഗീയവാദികൾ,അവരാണു ഇന്ത്യയുടെ യഥാർത്ഥ ശത്രുക്കൾ. പശുവിനെ മാതാവായി കാണുവാൻ പറയുന്ന രാജ്യത്തു അതിനു വഴങ്ങാത്തവരെ ഫാസിസത്തിനു ഇരയാക്കുന്ന നാട്ടിൽ വിശ്വാസത്തിന്റെ പേരിൽ ദാരിദ്ര്യത്തെ ചൂഷണം ചെയ്തു മതം എന്ന പശു ചുരത്തുന്ന പാൽ കുടിക്കുവാൻ പാഞ്ഞടുക്കുന്ന കപട മതനേതാക്കന്മാരുടെയും നാട്ടിൽ നിന്നും ഇന്ത്യയെ രക്ഷിക്കണമെങ്കിൽ നാനാത്വത്തിൽ ഏകത്വം സ്ഥാപിച്ചെടുക്കണം,അതിനു കഴിയുമോ? കാലമെത്ര നാൾ കാത്തിരിക്കണം.

Similar questions