World Languages, asked by febafsm, 5 months ago

ജല സംരക്ഷണം നമ്മുടെ കർത്തവ്യം ഉപന്യാസം എഴുതുക​

Answers

Answered by vismayavismaya62262
1

Answer:

"Save Water", "ജല സംരക്ഷണം ഉപന്യാസം"

ജീവന്റെ നിലനിൽപ്പിന് അവശ്യം വേണ്ട ഒരു ഘടകമാണ് ജലം. ജീവന്റെ ഉല്പത്തിയും ജലത്തിൽ നിന്നാണ്. ഭക്ഷണം കഴിക്കാതെ നമുക്കു കുറച്ചുകാലം കഴിച്ചുകൂട്ടാം. എന്നാൽ വെള്ളമില്ലാതെ ജീവിക്കാ നാവില്ല.

ജലത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ജല സംരക്ഷണത്തിനു വേണ്ടി ഐക്യരാഷ്ട്രസംഘടന എല്ലാവർഷവും മാർച്ച് 22 ന് ലോക ജലദിനമായി ആചരിക്കുന്നു. ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ഇതു സഹായകമാകുന്നു, ഭൂമിയുടെ നാലിൽ മൂന്നുഭാഗവും ജലമാണ്. എന്നാൽ നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ജലത്തിന്റെ അളവ് വളരെ കുറവാണ്. ഇവയെ ഉപരിതലജലമെന്നും ഭൂജലമെന്നും രണ്ടായി തിരിക്കാം.

മഴവെള്ളമാണ് ഉപരിതലമെന്നപേരിൽ അറിയപ്പെടുന്നത്. മഴവെള്ളം ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകി പുഴകളിലെത്തി സമുദ്രത്തിൽ പതി ക്കുന്നു. മഴവെള്ളം സംഭരിച്ചുപയോഗിക്കാനുള്ള സൗകര്യം സാർവ്വതി കമായിട്ടില്ല. ധാരാളം മഴയുണ്ടെങ്കിലും വെള്ളം മുഴുവൻ പാഴായി പോകുന്ന സ്ഥിതിയാണിന്നുള്ളത്.

മഴപെയ്യുമ്പോൾ ഭൂമിയിലേയ്ക്കുതാഴ്സ് പാറയിടുക്കുകളിൽ നിറ യുന്നു. ഇതിനെയാണ് ഭൂജലം എന്നുപറയുന്നത്. കിണർ കുഴിക്കുമ്പോൾ ലഭിക്കുന്നത് ഈ വെള്ളമാണ്. സസ്യസമ്പത്തിന്റെ വിസ്തൃതി കുറയു ന്നതും കൃഷിഭൂമിയിലെ അശാസ്ത്രീയപ്രവർത്തനങ്ങളും ഭൂജലം കുറ യുന്നതിനു കാരണമാകുന്നു. പാറപൊട്ടിക്കൽ, മണ്ണെടുത്ത് കുന്നുനിര പ്പാക്കൽ, വയൽ നികത്തൽ തുടങ്ങിയവയെല്ലാം കൊടും വരൾച്ചയിലേക്ക് നമ്മനയിക്കും.

നമ്മുടെ ജലസ്രോതസ്സുകളിൽ ഏറിയകൂറും മലിനമായിരിക്കുക - യാണ്. ഉപ്പുവെള്ളംകയറി ശുദ്ധജലം മലിനമാകുന്നുണ്ട്. തോടുകളിലും പുഴകളിലും മാലിന്യമൊഴുക്കി അതും മലിനപ്പെടുത്തിയിരിക്കുകയാണ്. ജലത്തിന്റെ അനിയന്ത്രിതമായ ഉപയോഗം ശുദ്ധജലംകുറയാൻ ഇടയാ ക്കുന്നു. കാർഷികരംഗത്തും വ്യാവസായികരംഗത്തും നടക്കുന്ന മലിനീ കരണംകൊണ്ട് ജലസ്രോതസ്സുകൾ ഉപയോഗയോഗ്യമല്ലാതായിരിക്കുന്നു.

Read also : Malayalam Essay on Child labour / Balavela

ലോകം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 660 കോടിയിലധികമുള്ള ലോകജനസംഖ്യയിൽ ആറിൽ ഒരാൾക്ക് ശുദ്ധ ജലം കിട്ടുന്നില്ലെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്. ജന പ്പെരുപ്പത്തിനനുസരിച്ചുണ്ടാകുന്ന ജലചൂഷണമാണ് ഈ പ്രതിഭാസ ത്തിനു കാരണം. ഏതാണ്ട് 200 കോടിയിലധികം ജനങ്ങളാണ് ശുദ്ധജ ലക്ഷാമം നേരിടുന്നത്

ധാരാളം മഴകിട്ടുന്ന കേരളത്തിലെ സ്ഥിതിയും ആശങ്കാജനകമാണ്. കുളങ്ങൾ, തോടുകൾ, നദികൾ, കായലുകൾ എന്നിവയെല്ലാം നമുക്കുണ്ട്. എന്നിട്ടും നമ്മുടെ നാട്ടിലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെ ടുകയാണ്. ഇതിനൊരു പരിഹാരം ഉണ്ടാകണമെങ്കിൽ നമ്മുടെ ഭൂഗർഭ ജലം സംരക്ഷിച്ച് അതിന്റെ തോത് വർദ്ധിപ്പിക്കണം. പെയ്തിറങ്ങുന്ന മഴ വെള്ളം ഒഴുകിപ്പോകാതെ ഭൂമിയിൽ താഴ്ത്തുകയാണ് ഇതിനുള്ള പോംവഴി.

മഴവെള്ളം ഭൂമിയുടെ അന്തർഭാഗത്തേക്കിറങ്ങുവാൻ ചില കാര്യ ങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. കൃഷിഭൂമിയിൽ തടയണകൾ നിർമ്മിക്കുക യെന്നതാണ് ഇതിൽ പ്രധാനം. ജലം ഒഴുകിപ്പോകാതിരിക്കാൻ ഉയർന്ന സ്ഥലങ്ങളിൽ ഇത് അത്യാവശ്യമാണ്. ഭൂമിയിൽ മഴക്കുഴികൾ ഉണ്ടാ ക്കുകയെന്നതാണ് മറ്റൊരു മാർഗ്ഗം. പെയ്തിറങ്ങുന്ന വെള്ളം ഈ കുഴി കളിൽ ശേഖരിച്ചുവയ്ക്കാനാകും. അവ പിന്നീട് ഭൂമിക്കടിയിലേക്ക് ആഴ്ന്നിറങ്ങിക്കൊള്ളും. ധാരാളം മരങ്ങൾ വച്ചുപിടിപ്പിക്കുകയാണ് ഭൂജല സംരക്ഷണത്തിനുള്ള മറ്റൊരുപായം. വൃക്ഷങ്ങളുടെ വേരുകൾക്കിടയി ലൂടെ മഴവെള്ളം ഭൂമിയുടെ അടിയിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇതുമൂലം സാധിക്കുന്നു.

നമുക്ക് ആവശ്യമുള്ളത് ശുദ്ധ ജലം ഈ ഭൂമിയിലുണ്ടാക്കാൻ സാധിക്കും. അതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തി നടപ്പിലാക്കാൻ ഓരോരു ത്തരും ശ്രമിക്കണം. ജലത്തിനുവേണ്ടി ജനങ്ങൾ തമ്മിലടിക്കുന്ന ഒരു കാലം ഉണ്ടാകരുത്. അതുപോലെതന്നെ ശുദ്ധജലം കിട്ടാതെ ഒരു ജീവൻ പോലും നഷ്ടപ്പെടാനും ഇടയാകരുത്

Answered by 27swatikumari
0

Answer:

It is impossible to live without water. We require it for a variety of purposes, including washing, cooking, and using the restroom. Furthermore, pure water is required for a wholesome lifestyle. On both a national and private level, we can take numerous measures to conserve water.

Explanation:

To begin, our governments must adopt effective water conservation methods. To save water, the scientific society must focus on sophisticated agricultural changes.

Similarly, appropriate city planning and water conservation marketing through ads are required. Individually, we can begin by using containers instead of baths or tubs.

We must also avoid using excessive amounts of energy. More bushes and vegetation must be planted. Rainwater harvesting should be made mandatory so that we can all profit from the weather.

We can also save water by shutting off the water when brushing our teeth or washing our tools. When the washing machine is completely filled, use it. Instead of wasting water when washing veggies or berries,

Learn more about conservation from here;

https://brainly.in/question/84674

https://brainly.in/question/832239

#SPJ2

Similar questions