അർഹിക്കുന്ന അംഗീകാരം ലഭികാതെ പോയ മഹാ പ്രതിഭ യാണ് ഇ സി ജി സുദർശൻ എന്ന് പറയുന്നത് എന്ത് കൊണ്ട്
Answers
Answer:
ഇ.സി.ജി. സുദർശൻ അഥവാ എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ ഭൗതികശാസ്ത്രത്തിൽ മികവ് തെളിയിച്ച ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു. ക്ഷീണ ബലത്തെ സംബന്ധിച്ച വി - എ സിദ്ധാന്തം, ക്വാണ്ടം ഒപ്റ്റിക്സിലെ മൗലിക ഗവേഷണം, തുറന്ന ക്വാണ്ടം വ്യവസ്ഥകളെ സംബന്ധിച്ച കണ്ടെത്തലുകൾ, പ്രകാശത്തേക്കൾ വേഗതയിൽ സഞ്ചരിക്കുന്ന 'ടാക്കിയോണുകൾ' എന്ന് നാമകരണം ചെയ്യപ്പെട്ട കണികകളെ സംബന്ധിച്ച പരികല്പനകൾ എന്നിവയാണ് അദ്ദേഹത്തിന്റെ മുഖ്യസംഭാവനകളായി കരുതപ്പെടുന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം ഭാരതീയ തത്ത്വചിന്തയിലും ആകൃഷ്ടനായിരുന്നു. വേദാന്ത സംബന്ധിയായ പ്രഭാഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.കേരളത്തിൽ കോട്ടയം ജില്ലയിലെ പള്ളം,പാക്കിലെ എണ്ണക്കൽ വീട്ടിൽ, 1931 സെപ്റ്റംബർ 16-നാണ് അദ്ദേഹം ജനിച്ചത്, പിതാവ് ഇ.ഐ ചാണ്ടി റവന്യൂ സൂപ്പർവൈസറും മാതാവ് അച്ചാമ്മ അദ്ധ്യാപികയും ആയിരുന്നു. 2018 മേയ് 14-ന് 87-ആം വയസ്സിൽ അമേരിക്കയിൽ വച്ച് അദ്ദേഹം അന്തരിച്ചു.