India Languages, asked by Anonymous, 2 months ago

വൈക്കം മുഹമ്മദ് ബഷീർ ജീവചരിത്ര കുറിപ്പ് തയ്യാറക്കുക​

Answers

Answered by beenababu
49

Answer:

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

ജീവിതരേഖ

[1908] ജനുവരി 21[2] ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.

രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(5-o ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും, മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.

പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.

സാഹിത്യശൈലി

ബഷീറിന്റെ കൈപ്പട

സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു, കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്[അവലംബം ആവശ്യമാണ്]. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

Hope this answer will help you.

Answered by sreekanthmishra
2

Answer:

1908 ജനുവരി 21 ന് ജനിച്ച വൈക്കം മുഹമ്മദ് ബഷീർ മലയാള സാഹിത്യത്തിലെ പ്രമുഖരിൽ ഒരാളാണ്. അദ്ദേഹം ഒരു സ്വാതന്ത്ര്യ സമര സേനാനിയും നോവലിസ്റ്റും മാനവികവാദിയുമായിരുന്നു. അദ്ദേഹത്തിന്റെ വർക്ക്‌ഷോപ്പ് നിരവധി ഭാഷകളിൽ പുനഃസ്ഥാപിക്കുകയും ലോകമെമ്പാടുമുള്ള സൂര്യനെ ലഭിക്കുകയും ചെയ്തു. ബാല്യകാലസഖി, ശബ്ദങ്ങൾ, മതിലുകൾ, പാത്തുമ്മയുടെ, അനർഗ നിമിഷം തുടങ്ങിയവ അദ്ദേഹത്തിന്റെ ശിൽപശാലയിൽ ഉൾപ്പെടുന്നു. ബേപ്പൂർ സുൽത്താൻ എന്നാണ് അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിക്കുന്നത്. 1982ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം ലഭിച്ചു.

വടക്കൻ തിരുവിതാംകൂറിലെ തലയോലപ്പറമ്പ് വില്ലിലാണ് ജനനം. അദ്ദേഹത്തിന്റെ കുടുംബം വലുതായിരുന്നു, അതിനാൽ ചെറുപ്പത്തിൽ അദ്ദേഹം സമ്പന്നമായ ജീവിതം നയിച്ചില്ല. രാവിലെ മലയാളം മീഡിയം അക്കാദമിയിലും പിന്നീട് വൈക്കത്തെ ഇംഗ്ലീഷ് മീഡിയം അക്കാദമിയിലും പഠിച്ചു. അദ്ദേഹം മഹാത്മാഗാന്ധിയെ ആരാധിക്കുകയും കാക്കി ധരിക്കാൻ തുടങ്ങുകയും ചെയ്തു

അഞ്ചാം ക്ലാസ് പഠിക്കുമ്പോൾ അക്കാദമി വിട്ട് ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പോരാടാൻ പോയി. അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. 1930-ൽ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് പോയ അദ്ദേഹം മൂന്ന് മാസത്തെ ജയിൽവാസത്തിന് വിധിക്കപ്പെട്ടു. വിപ്ലവ നേതാക്കളായ ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരിൽ നിന്നാണ് അദ്ദേഹത്തിന് പ്രചോദനം ലഭിച്ചത്. കണ്ണൂർ ജയിലിൽ ദിവസങ്ങൾ ചിലവഴിച്ചപ്പോഴാണ് ഈ മൂന്നുപേരുടെയും വധശിക്ഷ നടപ്പാക്കിയത്. 1931 മാർച്ചിലെ ഗാന്ധി ഇർവിൻ ഉടമ്പടിക്ക് ശേഷം അദ്ദേഹം മോചിതനായി.

ജയിലിൽ കിടന്നപ്പോഴാണ് കഥകൾ എഴുതാൻ തുടങ്ങിയത്. 1941-1943 കാലഘട്ടത്തിൽ ബാല്യകാലസഖി, പ്രേമലേഖനം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ശിൽപശാല. അവൻ തന്റെ വർക്ക്ഷോപ്പ് സ്വയം പ്രസിദ്ധീകരിക്കുകയും അവ വിൽക്കാൻ വീടുകളിലേക്ക് കൊണ്ടുപോകുകയും ചെയ്യും. പുസ്തകശാലകളും നടത്തിയിരുന്നു. നാൽപ്പതാം വയസ്സിൽ തന്നെക്കാൾ പ്രായം കുറഞ്ഞ ഫാബി ബഷീറിനെ വിവാഹം കഴിക്കുകയും ഗാർഹിക ജീവിതത്തിലേക്ക് സ്ഥിരതാമസമാക്കുകയും ചെയ്തു. അദ്ദേഹത്തിന് അനീസ്, ഷാഹിന എന്നീ രണ്ട് മക്കളുണ്ട്. കോഴിക്കോട്ടെ തെക്ക് ബേപ്പൂരിലായിരുന്നു താമസം. ആന്തരിക രോഗത്തിനുള്ള ചികിത്സയ്ക്കിടെയാണ് അദ്ദേഹം തന്റെ കുപ്രസിദ്ധമായ പുസ്തകം/ പാത്തുമ്മയുടെ ആട്/ എഴുതിയത്. 1994 ജൂലൈ 5 ന് അദ്ദേഹം പരാജയപ്പെട്ടു.

Explanation:

#SPJ3

Similar questions