India Languages, asked by benishkumarchandran, 5 months ago

വിശ്വസിക്കാനാവാതെ പതുക്കെ തടവിനോക്കാൻ കൈപ്പടം അനക്കിയപ്പോൾ മണികിലുക്കം പോലെ കൗതുകമുണർത്തുന്ന നാദം ! പെട്ടെന്ന് മനസ്സിൽ ആഹ്ലാദത്തിന്റെ രോമാഞ്ചം ! ' ( കുപ്പിവളകൾ ) കണ്ണമ്മയുടെ അനുഭവലോകത്തിൽ ശബ്ദത്തിനും സ്പർശനത്തിനുമാണ് പരമപ്രാധാന്യം . കഥയിലെ മറ്റ് സന്ദർഭങ്ങൾകൂടി ഉൾപ്പെടുത്തി കണ്ണമ്മ എന്ന കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകൾ നിരൂപണം ചെയ്ത് കുറിപ്പ് തയ്യാറാക്കുക .

Answers

Answered by parvathypanicker0
3

Answer:

അന്ധയായിരുന്നു കണ്ണമ്മ.സ്പർശനത്തിലൂടെയും ശബ്ദത്തിലൂടെയുമായിരുന്നു കണ്ണമ്മ കാര്യങ്ങളെല്ലാം മനസ്സിലാക്കിയിരുന്നത്. ദേവൂചേച്ചിയിലൂടെയായിരുന്നു കണ്ണമ്മ ലോകത്തെ അറിഞ്ഞിരുന്നത്. അവൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതിനോട് തീരെ താല്പര്യം ഇല്ലായിരുന്നു. മറ്റുള്ളവരെ പോലെ വൈകല്യങ്ങൾ ഒന്നും ഇല്ലാത്തവളായി ജീവിക്കാൻ ആയിരുന്നു അവൾക്കിഷ്ടം. കാഴ്ചയുടെ ലോകം അന്യമായിരുന്ന അവളെ എല്ലാവരും ഒരു കൈയ്യകലത്തിൽ ആയിരുന്നു നിർത്തിയിരുന്നത്. എല്ലാ സാഹചര്യങ്ങളോടും പൊരുത്തപ്പെട്ടിരുന്നവൾ ആയിരുന്നു അവൾ. ഒറ്റപ്പെടലിന്റെ വേദനയും തന്റെ ലോകം ഇടുങ്ങിയതാണെന്ന തിരിച്ചറിവും അവളെ വിഷമത്തിലാക്കുന്നു.വന്ന അതിഥി പുതുവസ്ത്രം നൽകിയിട്ടും അവൾക്ക് സന്തോഷം തോന്നിയില്ല കാരണം നിറമോ മിനുസമോ ഒന്നും അവർക്കറിയില്ലല്ലോ. ഇങ്ങനെ ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുന്ന ആളായിരുന്നു കണ്ണമ്മ.

Similar questions