വെണ്ണിലാവ് പിരിച്ചെഴുതുക
Answers
Answered by
4
Answer:
വെണ്+ നിലാവ്
i hope it is helpful to u
Answered by
0
വെണ്ണിലാവ് പിരിച്ചെഴുതുമ്പോൾ "വെൺ + നിലാവ്" എന്നാണ് ഉത്തരം ലഭിക്കുക.
- വെണ്ണിലാവ് = വെൺ + നിലാവ്.
- ഇത്തരം പിരിച്ചെഴുതലുകൾ ആദേശ സന്ധിയ്ക്ക് ഉദാഹരണമാണ്.
- രണ്ട് വർണ്ണങ്ങൾ കൂടിച്ചേരുമ്പോൾ, അവയിൽ ഒന്നു പോയിട്ട്, അതിന്റെ സ്ഥാനത്ത് മറ്റൊന്നു വരുന്നതിനെയാണ് ആദേശസന്ധി എന്ന് പറയുന്നത്.
- സ്ഥാനംമാറൽ എന്നതിനെയാണ് ആദേശം എന്ന വാക്കു കൊണ്ട് അർത്ഥമാക്കുന്നത്.
- "വെൺ + നിലാവ്" എന്നതിനെ ചേർത്തെഴുതുമ്പോൾ "ന" കാരം പോയി, "ണ" കാരം വരുന്നു.
- ആദേശ സന്ധിയുടെ മറ്റ് ഉദാഹരണങ്ങളാണ് വെഞ്ചാമരം, ചെങ്കോട്ട, നിലവറ, ചെന്താമര എന്നീ വാക്കുകൾ.
- പദങ്ങളെയും പ്രകൃതി പ്രത്യയങ്ങളെയും ചേർത്തെഴുതുമ്പോൾ, വർണ്ണങ്ങൾക്ക് ഉണ്ടാകുന്ന മാറ്റമാണ് മലയാള വ്യാകരണത്തിൽ സന്ധി എന്ന് അറിയപ്പെടുന്നത്.
- ലോപസന്ധി, ദിത്വസന്ധി, ആഗമസന്ധി, ആദേശസന്ധി എന്നിങ്ങനെ നാല് തരം സന്ധികളാണുള്ളത്.
- "സന്ധിപ്പിൽ പോവതാം ലോപം, ഒന്നതിൽ കൂടലാഗമം, പകരം ചേർപ്പതാദേശം, ദ്വിത്വം താൻ ഹല്ലിരട്ടിയും" എന്ന പദ്യം നാല് സന്ധികളിലായി നടക്കുന്ന വർണ്ണ മാറ്റത്തെ സൂചിപ്പിക്കുന്നു.
- വർണ്ണങ്ങൾ കൂടിച്ചേരുമ്പോൾ, അവയിൽ ഒരു വർണ്ണം ലോപിക്കുന്നതിനെ അഥവാ കുറയുന്നതിനെയാണ് ലോപസന്ധി എന്ന് പറയുന്നത്.
- ദിത്വസന്ധിയിൽ, രണ്ട് വർണ്ണങ്ങൾ കൂടിച്ചേരുമ്പോൾ അവയിൽ ഒരു വർണ്ണം ഇരട്ടിക്കുന്നു.
- രണ്ട് വർണ്ണങ്ങൾ കൂടിച്ചേരുന്നിടത്ത് പുതുതായി ഒരു വർണ്ണം വരുന്നതിനെ അഥവാ ആഗമിക്കുന്നതിനെയാണ് ആഗമസന്ധി എന്ന് പറയുന്നത്.
#SPJ3
Similar questions
English,
2 months ago
Math,
2 months ago
Social Sciences,
4 months ago
Math,
4 months ago
Science,
9 months ago