India Languages, asked by bharathkrishnamenoth, 6 months ago

എഴുത്തച്ഛന്‍ സാഹിത്യ സംഭാവനകള്‍

Answers

Answered by Anonymous
3

Answer:  കവികുലഗുരുവും ഭക്താവതംസവുമായ തുഞ്ചത്താചാര്യപാദങ്ങൾ മലയാള സാഹിത്യലോകത്തിൽ ദിവ്യവും ഭവ്യവുമായ ഒരനശ്വര സൌരഭ്യമാണു പരത്തീട്ടുള്ളത്. പണ്ഡിതപാമരന്മാരടക്കമുള്ള ജന സമുദായത്തെ അത്യുൽകൃഷ്ടമായ ഒരു സ്വർഗീയാന്തരീക്ഷത്തിലേയ്ക്ക് നയിയ്ക്കുന്നതിന് ഇത്രമാത്രം ശക്തിയുള്ള മറ്റൊരു സാഹിത്യം ലോകത്തിൽ അത്ര സുലഭമായിരിയ്ക്കയില്ലെന്നുള്ളത് തീർച്ചതന്നെ.

അലങ്കാരങ്ങളുടെ ഔചിത്യം, രചനയുടെ സൌകുമാര്യം, ഭാഷാലാളിത്യം, സംഘടനാദാർഢ്യം എന്നു തുടങ്ങിയുള്ള കവനകലാസാമാഗ്രികളുപയോഗിയ്ക്കുന്ന കാര്യത്തിൽ ആ മഹാകവി ശ്രദ്ധിചിട്ടുള്ളത് പോലെ അധികം കവികൾക്ക് ശ്രദ്ധിപ്പാൻ സാധിയ്ക്കുന്നതല്ല. അത്രയ്ക്കു മാത്രമുണ്ടദ്ദേഹത്തിന്നാവക വിഷയങ്ങളിലുള്ള അതിശ്രദ്ധ.ബാഹ്യപരിഷ്ക്കാരങ്ങൾ കൊണ്ട് അതി കമനീയമായ വിധത്തിൽ സംസ്കരിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതാവനിത ആഭ്യന്തരസംസ്കാരത്തിലും ലോകാതിഗമായ ഒരത്യുൽകൃഷ്ടസ്ഥാനത്തിലാണെത്തിയിരിക്കുന്നത്. ബാഹ്യാഭ്യന്തര പരിഷ്കാരങ്ങൾ ഒരുമിച്ചിണങ്ങിയപ്പോൾ സുവർണ്ണത്തിന്നു സൌരഭ്യം കൂടിയപോലെ അതിന്റെ ആകൃതിയും പ്രകൃതിയും അത്യധികം [ 103 ]വിലോഭനീയമായിത്തീർന്നു. ഭക്തിരസം കവിഞ്ഞൊഴുകുന്ന ആ ആര്ഷകവിതയുടെ ഹൃദയാന്തർഭാഗത്തു നിന്നുൽഗമിയ്ക്കുന്ന നിശ്ശബ്ദ സംഗീതം നരകത്തിൽ നാകം ചമയ്ക്കുന്നു! പരിത പ്രദേശങ്ങളെ പരിശുദ്ധമാകുന്നു ! ഹൃദയ മുകുരങ്ങളെ ആനന്ദപ്ലാവിതമാക്കുന്നു ! അതികമനീയമായ "വൈദർഭീരിതി" യിൽ പരിലസിക്കുന്ന ആ കവിതാവനിതയുടെ ഓരോ പദവിന്യാസത്തിലും കാണുന്ന ആകർഷണീയത കണ്ണും കരളും ഒരു പോലെ കവരുന്നു. നോക്കുക :-

നാഥാ! പതിവ്രതയാം ധർമ്മ പത്നിഞാ -

നാധാരവുമില്ല മറ്റിനിയ്ക്കാരുമേ

ഏതുമേ ദോഷവുമില്ല ദയാനിധേ

പാദശുശ്രൂഷാവ്രതം മുടക്കായ്ക മേ

നിന്നുടെ സന്നിധൌ സന്തതം വാണീടു -

മെന്നെ മറ്റാര്ക്കാനും പീഡിച്ചു കൂടുമോ ?

വല്ലതും മൂലഫലജലാഹാരങ്ങൾ

വല്ലഭോച്ചിഷ്ടമിനിക്കമൃതോപമം

ഭർത്താവ് തന്നോടു കൂടെ നടക്കുമ്പോ-

ളെത്രയും കൂർത്തു മൂർത്തുള്ള കല്ലും മുള്ളും

പുഷ്പാസ്തരണ തുല്യങ്ങളിനിക്കതും

പുഷ്പബാണോപമ ! നീ വെടിഞ്ഞീടൊലാ,

അദ്ധ്യാത്മരാമായണം -

ആശയങ്ങൾ എത്ര തന്നെ മഹത്തരങ്ങളായിരുന്നാലും അവയെ പ്രദർശിപ്പിക്കുന്ന രീതിയുടെ വ്യത്യാ [ 104 ]സങ്ങൾക്കനുസരിച്ചു കവിതാഭംഗിയ്ക്കും ഏറ്റക്കുറവുകൾ വരുന്നതാണ്. മേല്ക്കാണിച്ച വരികളിലെ സുകുമാരവും സുന്ദരവുമായ ആശയങ്ങൾ കവിയുടെ കമനീയമായ കരശില്പരീതിയിൽ കൂടി പുറത്തു വരുമ്പോളുണ്ടാകുന്ന അകൃത്രിമ സൌന്ദര്യം ഈയുള്ളവന്റെ ശുഷ്ക തൂലിക വർണ്ണിയ്ക്കുന്നതെങ്ങിനെ?

ഏതു രസം വർണിയ്ക്കുന്നതിനും മഹാകവിയ്ക്കുള്ള പാടവം അന്യാദൃശം തന്നെയാണ് അദ്ദേഹം വായനക്കാരെ ആകർഷിച്ച് തന്റെ കൂടെക്കൊണ്ടുപോയി വർണ്യ വസ്തുവിന്റെ സ്വരൂപത്തെ സചേതനമായി സന്ദർശിപ്പിയ്ക്കുന്നു. വിദ്യാഭ്യാസം കഴിഞ്ഞു സ്വഭവനതിലേക്ക് തിരിച്ചു പോകുന്ന 'കച' നോടു് തന്റെ ഭർത്താവായിരിപ്പാനപേക്ഷിയ്ക്കയും അദ്ദേഹം അതുപേക്ഷിയ്ക്കയും ചെയ്തപ്പോൾ നൈരാശ്യ നിഹതയായി മട്ടും മതിയും മറന്നു അദ്ദേഹത്തെ ശപിപ്പാനൊരുങ്ങുന്ന "ദേവയാനി" യുടെ രൂപം മഹാകവി എത്ര തന്മയത്വത്തോടുകൂടി വരച്ചിരിയ്ക്കുന്നുവെന്നു നോക്കുക :-

"പണ്ഡിതനായ കചൻ ഖണ്ഡിച്ച് പറഞ്ഞപ്പോൾ

കുണ്ഡത്തിലാജ്യം വീണ കണക്കെ ദേവയാനി

കണ്ണുനീർ കൊണ്ട് നനച്ചംഗവും വിയർത്തവൾ

കണ്ണുകൾ ചുവപ്പിച്ചു ദേഹവും വിറപ്പിച്ചു

ചണ്ഡദീധിതിയുടെ മണ്ഡലം പൊങ്ങും പോലെ

ചണ്ഡിക മഹിഷനെക്കണ്ടതും നേരം പോലെ[ 105 ]

തന്നുടെ മനോരഥം വാരാഞ്ഞു കോപം പൂണ്ടു

നിന്നുടെ വിദ്യയെല്ലാം നിഷ്ഫലമായ്പോകെന്നാൾ"

   ഭാരതം

അദ്ദേഹത്തിൻറെ കവിതകളിൽ പാവനങ്ങളായ ഋഷ്യാശ്രമങ്ങളുടെ വർണ്ണനങ്ങൾ വളരെ സുലഭങ്ങളാണ്. അവ വായിക്കുമ്പോൾ നാം ആ അശ്രമങ്ങളുടെ അടുത്തു നിന്നു്, പ്രശാന്ത സുന്ദരവും പ്രകൃതി മനോഹരവുമായ ആ പർണ്ണശാലകളെ കണ്ടുള്ള അമിതാനന്ദമാണനുഭാവിക്കുന്നത് നോക്കുക :-

"പുഷ്പങ്ങൾ തളിരുകൾ ഫലങ്ങൾ നിറഞ്ഞോരൊ

ഷൾപ്പദശുകപികകേകികൾ നാദത്തോടും

വൃക്ഷങ്ങൾ തോറും ചുറ്റിപ്പറ്റീടും വല്ലികളും

 ❊ ❊ ❊ ❊ ❊ ❊ ❊

പക്ഷികൾ മൃഗങ്ങളെന്നുള്ള ജന്തുക്കളാലും

ഇക്ഷുജംബീരകേര കദളീ വൃന്ദത്താലും

ശീതത്വസുഗന്ധത്വമാന്ദ്യാടി ഗുണം തേടും

വാതപോതങ്ങളാലും സേവ്യമാശ്രമാദേശം ".

   കണ്വാശ്രമം, മഹാഭാരതം.

 ❊ ❊ ❊ ❊ ❊ ❊ ❊

 "സർവ്വത്തുഫലകസുമാഢ്യപാദപലതാ

സംവൃതം നാനാമൃഗ സഞ്ചയ നിഷേവിതം

നാനാപക്ഷികൾ നാദം കൊണ്ടതി മനോഹരം

കാനനം ജാതി വൈര രഹിതം ജന്തു പൂർണ്ണം

നന്ദന സമാനമാനന്ദ ദാനാഢ്യം മുനി -

നന്ദന വേദദ്ധ്വനി മണ്ഡിത മനുപമം

[ 106 ]

ബ്രഹ്മർഷിപ്രവരന്മാരമരമുനികളും

സമ്മദം പൂണ്ടുവാഴും മന്ദിരനികരങ്ങൾ

സംഖ്യയില്ലാതോളമുണ്ടോരോരോതരം നല്ല

സംഖ്യവത്തുക്കളുമുണ്ടറ്റമില്ലാതവണ്ണം"

അഗസ്ത്യാശ്രമം, രാമായണം.

ഇങ്ങിനെ മനോഹരങ്ങളായ പ്രകൃതിവർണ്ണനങ്ങൾ പകർത്തിത്തുടങ്ങുകയാണെങ്കിൽ, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ മിയ്ക്കവാറും ഇവിടെ സംക്രമിപ്പിയ്ക്കേണ്ടിവരും! അത്രമാത്രം അകൃത്രിമസുന്ദരങ്ങളാണവ!

"

Explanation: hope it help you Please mark me as brilliant​  

Similar questions