India Languages, asked by krishnavijayan2006, 5 months ago

സൗന്ദര്യലഹരി എന്ന കവിതയിലെ ജീവിതത്തെ മധുരിക്കുന്നതായി ചിത്രീകരിക്കുന്ന പ്രകൃതിഭാവങ്ങൾ എന്തെല്ലാം?​

Answers

Answered by praseethanerthethil
50

Answer:

സൗന്ദര്യലഹരി' എന്ന കവിത ഏറ്റവും ശ്രദ്ധേയമാകുന്നത് ചേതോഹരങ്ങളായ വർണനകൾ കവിതയിലുടനീളം കാണുന്നു എന്നതിനാലാണ്. ഭാവനാസമ്പത്തുള്ള ഒരു കവിക്കു മാത്രമേ ഇത് കഴിയൂ. പഴയകാല കവികളെ അനുസ്മരിപ്പിക്കുന്ന വർണനാഭാഗങ്ങളാണ് കവിതാഭാഗത്ത് കാണുന്നത്. പ്രഭാതത്തിന്റെയും പ്രദോഷത്തിന്റെയും രാത്രിയുടെയും പൂഞ്ചോലയുടെയും വള്ളികളുടെ നൃത്തത്തിന്റെയും വർണന വരുന്ന ഓരോ സന്ദർഭവും കവിയുടെ ഭാവനകൊണ്ട് സമ്പന്നമാണ്. കിഴക്കേദിക്കിൽ അരുണാഭ ചൊരിഞ്ഞ്, പൂക്കളെ പുഞ്ചിരിപ്പിച്ചുകൊണ്ടുവരുന്ന പുലരിയും ആകാശവീഥിയിൽ മുല്ലമൊട്ടുകൾ വാരിവിതറി ഉല്ലാസഭരിതയായി വന്നണയുന്ന സന്ധ്യയും വാർമതിയൊഴുക്കുന്ന പൂനിലാച്ചോലയിൽ നീരാടിയെത്തുന്ന രജനിയും (രാത്രി) എല്ലാം നമ്മുടെ മുന്നിൽ വരിവരിയായി കടന്നുപോകുന്ന അനുഭവമാണ് കവിത വായിക്കുമ്പോൾ ഉണ്ടാവുക.

Answered by achus33
34

; രമണൻ എന്ന അജപാലവിലാപ കാവ്യം, ജയദേവ കവിയുടെ ഗീതഗോവിന്ദത്തിന്റെ തർജമയായ ദേവഗീത, പേർഷ്യൻ കവിയായ ഒമർ ഖയാമിന്റെ 'റുബായിയത്തി' ന്റെ വിവർത്തനം മദനോത്സവം, തുടങ്ങി നിരവധി കൃതികളുടെ കർത്താവാണ് ചങ്ങമ്പുഴ. ചങ്ങമ്പുഴ 1911 ഒക്ടോബർ 10-ാം തീയതി എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ ജനിച്ചു. 1948 ജൂൺ 17-ന് ചങ്ങമ്പുഴ അന്തരിച്ചു.

വർണനകൾ

'സൗന്ദര്യലഹരി' എന്ന കവിത ഏറ്റവും ശ്രദ്ധേയമാകുന്നത് ചേതോഹരങ്ങളായ വർണനകൾ കവിതയിലുടനീളം കാണുന്നു എന്നതിനാലാണ്. ഭാവനാസമ്പത്തുള്ള ഒരു കവിക്കു മാത്രമേ ഇത് കഴിയൂ. പഴയകാല കവികളെ അനുസ്മരിപ്പിക്കുന്ന വർണനാഭാഗങ്ങളാണ് കവിതാഭാഗത്ത് കാണുന്നത്. പ്രഭാതത്തിന്റെയും പ്രദോഷത്തിന്റെയും രാത്രിയുടെയും പൂഞ്ചോലയുടെയും വള്ളികളുടെ നൃത്തത്തിന്റെയും വർണന വരുന്ന ഓരോ സന്ദർഭവും കവിയുടെ ഭാവനകൊണ്ട് സമ്പന്നമാണ്. കിഴക്കേദിക്കിൽ അരുണാഭ ചൊരിഞ്ഞ്, പൂക്കളെ പുഞ്ചിരിപ്പിച്ചുകൊണ്ടുവരുന്ന പുലരിയും ആകാശവീഥിയിൽ മുല്ലമൊട്ടുകൾ വാരിവിതറി ഉല്ലാസഭരിതയായി വന്നണയുന്ന സന്ധ്യയും വാർമതിയൊഴുക്കുന്ന പൂനിലാച്ചോലയിൽ നീരാടിയെത്തുന്ന രജനിയും (രാത്രി) എല്ലാം നമ്മുടെ മുന്നിൽ വരിവരിയായി കടന്നുപോകുന്ന അനുഭവമാണ് കവിത വായിക്കുമ്പോൾ ഉണ്ടാവുക.

ആകാശത്തെ ഉള്ളിലൊതുക്കി തിരക്കൈകളാൽ താളംപിടിച്ചു പാടി പാറക്കെട്ടുകളിൽ തട്ടിത്തടഞ്ഞ് ചിന്നിച്ചിതറി ഒഴുകുന്ന കാട്ടരുവിയും തളിരുനിറഞ്ഞ ചില്ലകളാകുന്ന കൈകൾ ആട്ടിക്കൊണ്ട് നർത്തനം ചെയ്യുന്ന വള്ളികളാകുന്ന നടികളുമെല്ലാം ചേർന്ന് സൗന്ദര്യം ചൊരിയുന്നതും നമുക്കു കവിതയിൽ കാണാം. പ്രകൃതി പ്രതിഭാസങ്ങളിലും പ്രകൃതി വസ്തുക്കളിലും മാനുഷികഭാവം ആരോപിച്ച് കവി നടത്തുന്ന വർണന വളരെ ശ്രദ്ധേയമാണ്.

സമകാലിക പ്രസക്തി

കവികല്പനകൾ; കാവ്യഭംഗികൾ!

''പശ്ചിമാംബരത്തിലെ പനിനീർപ്പൂന്തോട്ടങ്ങൾ.''

സാന്ധ്യശോഭയുടെ കേളീരംഗമായ പടിഞ്ഞാറൻ ആകാശമാണ് ഇവിടത്തെ പനിനീർപ്പൂന്തോട്ടം. ആ പൂന്തോട്ടം നാം നോക്കിക്കാണുന്നത് മരച്ചില്ലകളുടെ പഴുതിലൂടെയാണ്. സൂര്യാസ്തമയസമയത്തെ ആകാശത്തിന്റെ കാഴ്ചയും, പടിഞ്ഞാറൻചക്രവാളത്തിന്റെ സൗന്ദര്യവും പാടിപ്പുകഴ്ത്താത്ത കവികളില്ല. 'സായന്തനാരുണൻ ചായംപിടിപ്പിച്ച വാരുണീമങ്കതന്നങ്കണത്തിൽ' എന്നും 'ചക്രവാളത്തിന്റെ മതിലിൻമേൽ കയ്യും കുത്തി നില്ക്കും ഞാൻ' എന്നുമെല്ലാം കവികൾ പാടിപ്പുകഴ്ത്തിയിട്ടുണ്ട്.

''പൂർവദിങ്മുഖത്തിങ്കൽ സിന്ദൂരപൂരം പൂശി

പൂവിനെച്ചിരിപ്പിച്ചു വന്നെത്തും പുലരിയും.''

കിഴക്കേദിക്കിലെങ്ങും പ്രഭാതത്തിൽ അരുണനിറം വ്യാപിക്കുന്നതിനെയാണ് സിന്ദൂരം പൂശലായി കല്പിക്കുന്നത്. പ്രകൃതിമാതാവിന്റെ സ്നേഹസ്പർശമേറ്റ് ഉണർന്നെണീറ്റ് പുഞ്ചിരി പൊഴിച്ചുകൊണ്ടു നില്ക്കുന്ന പുഷ്പങ്ങൾ. പ്രഭാതത്തിൽ വിരിയുന്ന പുഷ്പങ്ങളുടെ മനോഹാരിതയാണ് കവി അവതരിപ്പിക്കുന്നത്. പൂ വിടരുന്നതാണ് അതിന്റെ പുഞ്ചിരി. പ്രഭാതത്തിൽ ഉണർന്നെഴുന്നേല്ക്കുന്ന മനുഷ്യൻ പ്രകൃതിയിൽകാണുന്ന ആദ്യത്തെ കാഴ്ചയാണ് ഉഷസ്സിന്റെ ഈ ചാരുത.

''മുല്ലമൊട്ടുകൾ വാരിവാനിങ്കൽ വിതറിക്കൊ-

ണ്ടുല്ലാസഭരിതയായണയും സന്ധ്യാശ്രീയും''

നക്ഷത്രങ്ങളാകുന്ന മുല്ലമൊട്ടുകൾ ആകാശവീഥിയിൽ വാരിവിതറി രാത്രിയെ വരവേല്ക്കുന്ന സന്ധ്യയെ അവതരിപ്പിക്കുന്നു. പ്രകൃതിസൗന്ദര്യത്തിന്റെ മനോഹരമായ മറ്റൊരു മുഖം അവതരിപ്പിക്കുന്നു.

''

1. ''ഇത്തരം സൗന്ദര്യം ഞാൻ നുകരാൻ തുടങ്ങിയി-

ട്ടെത്ര കാലമാ,യെന്നാലിനിയും തീർന്നില്ലല്ലോ.''

ഏതു തരത്തിലുള്ള സൗന്ദര്യം? അതിന്റെ പ്രത്യേകത എന്ത്?

2. ''അല്ലെങ്കിൽ പ്രാപഞ്ചിക ജീവിതത്തിനെ നമ്മ-

ളെല്ലാരുമിതിൻ മുമ്പേ വെറുത്തു കഴിഞ്ഞേനെ.''

പ്രാപഞ്ചിക ജീവിതത്തെ വെറുക്കാതിരിക്കാൻ കവി പറയുന്ന കാരണം?

3. പുലരിയുടെ വരവ് കവി അവതരിപ്പിച്ചിരിക്കുന്നതെങ്ങനെ?

4. മുല്ലമൊട്ടുകൾ വാരിവിതറി ഉല്ലാസഭരിതയായി എത്തുന്നതാര്?

5. രജനിയുടെ (രാത്രിയുടെ) വരവ് എങ്ങനെയാണ്?

6. സൗന്ദര്യമയമായുള്ളെന്തും ഹാ ജീവിതത്തെ

മധുരിപ്പിച്ചീടുന്നു!

കവി പറയുന്ന സൗന്ദര്യമയമായ വസ്തുക്കൾ ഏതെല്ലാമാണ്?

7. കുളിർത്ത മണിത്തെന്നൽ (ഇളംകാറ്റ്) എങ്ങനെയാണ് എത്തിച്ചേരുന്നത്?

8. ആരണ്യത്തിലെ പൂഞ്ചോലകളെ അവതരിപ്പിച്ചിരിക്കുന്നതെങ്ങനെ?

9. മരന്ദം തുളുമ്പുന്ന പൂവിനുചുറ്റും പാറിക്കളിക്കുന്നതാര്?

10. നർത്തനം ചെയ്യുന്നതാര്? എങ്ങനെ?

11. ആരെല്ലാമാണ് നമ്മെ 'ജീവിക്കൂ ജീവിക്കൂ' എന്ന് ഉദ്ബോധിപ്പിക്കുന്നത്?

വായിച്ച പാഠഭാഗത്തുനിന്ന് മേൽ കാണിച്ച ലഘുചോദ്യങ്ങളിലൂടെ ആശയത്തിലെത്താം. തുടർന്ന് ഓരോ വരികളും വിശകലനം ചെയ്ത് പ്രയോഗഭംഗി, ചമത്കാരം, സവിശേഷതയുള്ള ഭാഗങ്ങൾ, കവിതയിൽ ചർച്ചചെയ്യുന്ന വിഷയത്തിന്റെ സമകാലിക പ്രസക്തി, സമാനാശയം വരുന്ന വരികൾ (മറ്റു കവികളുടേത്) എന്നിവ കണ്ടെത്തണം. കവി, കവിത, അർഥം, ആശയം, കാവ്യഭംഗി, ചമത്കാരഭംഗി, സമകാലിക പ്രസക്തി എന്നിവയെല്ലാം ചേർത്ത് ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം. വല്ലികാനടികൾ, ചില്ലക്കൈകൾ തുടങ്ങിയ രൂപകങ്ങളുടെ സവിശേഷതകൾ സൂചിപ്പിക്കണം. പുലരി, സന്ധ്യ, രാത്രി എന്നിവയുടെ വരവിനെ സൂചിപ്പിക്കുന്ന ഭാഗത്ത് സുന്ദരിമാരുടെ ഭാവം അവർക്ക് കല്പിക്കുന്നുണ്ട്. ആ കല്പനകളിൽ സുന്ദരിമാരോടുള്ള സാദൃശ്യം നമുക്ക് കണ്ടെത്താം. പക്ഷേ, ആ ഉപമകളെല്ലാം ഉപമാനലുപ്തങ്ങളാണ്. ഉപമാനം ലോപിച്ച് പോയ ലുപ്തോപമകളായി നമുക്ക് കാണാമെന്നർഥം. കവിതയ്ക്ക് ഈണവും താളവും നല്കുന്ന കേകാ വൃത്തത്തിന്റെ ചൊൽവടിവും ശ്രദ്ധേയമാണ്. കവിതയ്ക്ക് ചാരുത പകരുന്ന പ്രാസങ്ങളും (ശബ്ദഭംഗികളും) എടുത്തു പറയേണ്ടതാണ്.

Similar questions