India Languages, asked by ameenisf777, 4 months ago

സത്യസന്ധതയുടെയും മനുഷ്യസ്നേഹത്തിന്റെയും മാതൃകകളാണ് യതി തന്റെ അനുഭവത്തിലൂടെ വരച്ചുകാട്ടുന്നത്.
നിങ്ങൾക്ക് പരിചയമുള്ള ഇത്തരം സന്ദർഭങ്ങൾ പങ്കുവയ്ക്കുക.

grade 9 Malayalam
Kerala patavali part 1
Ch. രണ്ട് ടാക്സിക്കാർ
only Malayalam students please answer

Answers

Answered by ItzMissAatma
17

Answer:

ഒരൊറ്റ വെള്ളപ്പൊക്കം നമ്മെ എന്തെല്ലാം പഠിപ്പിക്കുന്നുണ്ട്? ഈ പ്രളയം നമുക്ക് നല്‍കുന്ന ഏറ്റവും വലിയ സന്ദേശം നമുക്കിടയില്‍ സ്ഥാപിതമായിട്ടുള്ള, പൊളിച്ച് നീക്കാനാകില്ല എന്ന് നമുക്ക് തോന്നുന്ന ദ്വേഷത്തിന്റെ ചെകുത്താന്‍കെട്ടുകള്‍ വെറും കുമിളകള്‍ മാത്രമാണെന്നാണ്. ആരൊക്കെയോ നമ്മളെക്കൊണ്ട് ചുടുചോറ് മാന്തിക്കുകയായിരുന്നു ഇത്രയും കാലം. നമുക്കൊരിക്കലും മനുഷ്യരെ വെറുക്കാന്‍ കഴിയില്ല. സ്‌നേഹമാണ് നമ്മുടെ നാടിന്റെ അവിതര്‍ക്കിത സംസ്‌കാരം. അതിരുകളില്ലാത്ത സ്‌നേഹം. ഈ പ്രളയം നമുക്ക് നമ്മെ തിരിച്ചറിയാനുള്ള മുഹൂര്‍ത്തമാണ്. എത്ര ഇരമ്പിയാര്‍ത്തെത്തുന്ന മഹാപ്രളയത്തെയും ഒന്നുമല്ലാതാക്കാന്‍ നമ്മുടെ അകത്ത് നിന്ന് അണ പൊട്ടി ഒഴുകുന്ന സ്‌നേഹപ്രവാഹത്തിനാവും. ഒരു ശരാശരി മലയാളിയുടെ ഐക്യബോധമെത്രയാണെന്ന് നമുക്ക് ബോധ്യപ്പെട്ടു. തീര്‍ച്ചയായും നമ്മള്‍ കരകയറിയിരിക്കുന്നു. മഹാപ്രളയത്തില്‍ നിന്നുമാത്രമല്ല, ദീര്‍ഘനാളായി നമ്മെ ബാധിച്ച, ദിനേന കട്ടികൂടിക്കൊണ്ടിരുന്ന വിദ്വേഷത്തിന്റെ അന്ധകാരത്തില്‍ നിന്നും.

Similar questions