CBSE BOARD XII, asked by Alanpaul05, 5 months ago

കോവിഡ് വ്യാപനത്തെ കുറിച്ച് ഒരു പത്രവാർത്ത തയ്യാറാക്കുക​

Answers

Answered by marisarackal
4

Answer:

THIS IS THE ANSWER GO THROUGH IT VERY CAREFULLY AND PLSS MARK ME BRAINLIEST 'CAUSE I took a lot of time to do this...

Explanation:

കേരളത്തിലെ കോവിഡ്-19 പകർച്ചവ്യാധിയുടെ ആദ്യ കേസ് (ഇത് ഇന്ത്യയിലെ ആദ്യത്തേതും കൂടിയാണ്) 2020 ജനുവരി 30-ന് തൃശൂരിൽ സ്ഥിരീകരിച്ചു.[2][3] [4][3] മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കേരളീയരുടെ തിരിച്ചുവരവിനെത്തുടർന്ന് മേയ് പകുതിയോടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂൺ 20 വരെ 3039 കേസുകൾ സ്ഥിരീകരിച്ചു. ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[5] മാർച്ച് 12-ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. വൈറസ് ബാധ നിയന്ത്രണവിധേയമാക്കുക എളുപ്പമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.[6] ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും കുറഞ്ഞ മരണനിരക്കായ 0.63% ആണ് കേരളത്തിൽ. കോവിഡ്-19-ൽ കേരളത്തിന്റെ വിജയത്തെ ദേശീയമായും അന്തർ‌ദ്ദേശീയമായും പ്രശംസിച്ചു.

ഇന്ത്യയിൽ കോവിഡ്-19 ബാധ ആദ്യമായി സ്ഥിരീകരിച്ചത് 2020 ജനുവരി 30-ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ആയിരുന്നു.[4] ഇത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നും ആണ് ഉത്ഭവിച്ചത് . 2020 May 12 ലെ കണക്ക് അനുസരിച്ച് ഇന്ത്യയിൽ രോഗം ബാധിച്ചവരുടെ എണ്ണം - 70,756, ഭേദമായവർ - 22,455, മരണപ്പെട്ടവർ - 2,293 പേരും ആണ്. [5]

ഒരു ഡസനിലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ, 1897-ലെ പകർച്ചവ്യാധി രോഗ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടു. അതിനാൽ ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി വാണിജ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും ചെയ്തു. വൈറസ് ബാധ സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗവും മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ടതിനാൽ ഇന്ത്യ എല്ലാ ടൂറിസ്റ്റ് വിസകളും താൽക്കാലികമായി നിർത്തിവച്ചു.

ലോകാരോഗ്യസംഘടന (ഡബ്ല്യൂ.എച്ച്.ഒ) കൊറോണ വൈറസ് ബാധ മഹാമാരിയായി പ്രഖ്യാപിച്ചപ്പോൾ ആരോഗ്യമന്ത്രി ഹർഷവർധന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിൽ ഇന്ത്യ നയതന്ത്ര വിസകൾ ഒഴികെയുള്ള എല്ലാ വിസകളും മാർച്ച് ഏപ്രിൽ 15 വരെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചു.

മാർച്ച് 22-ന് കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 75 ജില്ലകളെ കേന്ദ്ര സർക്കാർ മാർച്ച് 31 വരെ പൂർണമായി അടച്ചിടാൻ തീരുമാനിച്ചു

Similar questions