കോവിഡ് വൈറസ് വ്യാപനം.. പ്രോജക്ട് റിപ്പോർട്ട്
Answers
Answer:
സാർസ് (SARS) വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2-SARS-CoV-2)[7] മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം 2019 (COVID-19) (Corona Virus Disease -2019).[8] 2019–20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ്-2 വൈറസ് ആണ്.[9] ചൈനയിലെ വുഹാനിലാണ്രോഗം ആദ്യമായി തിരിച്ചറിഞ്ഞത്.[10] പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു.[11][12]രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോമൂക്കുചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പകരാൻ സാധ്യതയുള്ളത്.[13][14]രോഗാണുസമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്.[15][16] വ്യക്തിശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു.[17]ചുമയ്ക്കുമ്പോൾ മൂക്കും വായയും മൂടുന്നതിലൂടെ രോഗാണുവ്യാപനം കുറെയേറെ തടയാം.
MARK AS BRAINLIEST