Biology, asked by veerankuttyvachapura, 2 months ago

നിങ്ങളുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നമുക്കു
ചുറ്റുമുള്ള സസ്യവൈവിധ്യത്തെക്കുറിച്ച് കുറിപ്പ് തയാറാക്കുക.​

Answers

Answered by meghamr2002
3

ചെടികളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനത്തിന് മോര്‍ഫോളജി (ങീൃുവീഹീഴ്യ)എന്ന് പറയുന്നു. ബാഹ്യരൂപം, ഘടന, ആകൃതി, താരതമ്യപഠനം എന്നീ കാര്യങ്ങളെ ല്ലാം ഈ വിഷയത്തിലെ പ്രതിപാദ്യമാണ്. സസ്യസാമ്രാജ്യത്തിലെ ആദ്യപടികളായ ആല്‍ഗകളിലും ബ്രയോഫൈറ്റുകളിലും താലസ് ശരീരമാണുള്ളത്. അതായത് ഇവരില്‍ ഇല, കാണ്ഡം, വേര് എന്നീ അവയവങ്ങളില്ല. ടെറിഡോഫൈറ്റുകളും ജിംനോസ്പേമുകളും വിട്ട് ആന്‍ജിയോ സ്പേമുകളിലെത്തു മ്പോള്‍ വേരുകളും കാണ്ഡ വും ഇലകളും സമൃദ്ധമായു ള്ള ഒത്ത ശരീരം കൈവരുന്നു. ലഘുഘടനയുള്ള സസ്യങ്ങള്‍ മുതല്‍ സങ്കീര്‍ണ്ണ ഘടനയു ള്ളവവരെ പരിശോധിക്കുമ്പോള്‍ ക്രമാനുഗതമായ മാറ്റം ശരീര നിര്‍മിതിയില്‍ കാണാം. പരിണാമവാദത്തിന് തികഞ്ഞ ദൃഷ്ടാന്തമാണിത്. സപുഷ്പിയുടെ ശരീരത്തില്‍, മണ്ണിനടിയിലുള്ള വേരുപടലവും മുകളിലുള്ള കാണ്ഡവ്യവസ്ഥയും അതില്‍ ഇലകളും പൂക്കളും ഫലവും ഫലത്തിനുള്ളില്‍ വിത്തുമാണെന്ന് സാമാന്യമായി പറയാം. ഇത് ഒരു പ്രതീകവുമായി എടുക്കാം. മണ്ണിനോട് പറ്റിച്ചേര്‍ന്ന് ജൃീെേൃമലേ ഉയര്‍ന്നു നിവര്‍ന്നതായ ഋൃലരേ ദൃഢമായി നില്‍ക്കുന്നവര്‍, പടര്‍ന്നു വളരുന്നവര്‍, താങ്ങില്‍ ചായുന്നവര്‍, അങ്ങനെ പോകുന്നു ശരീര രീതികള്‍. ഇതെല്ലാം ജീവികളുടെ പൊതുസ്വഭാവമാകാം. കാരണം നമ്മുടെ മനുഷ്യസമൂഹവും ഇതുപോലെത്തന്നെയല്ലേ. ജലത്തിലെ സസ്യങ്ങള്‍, കരയിലെ സസ്യങ്ങള്‍ മണലാരണ്യത്തിലെ നിവാസികള്‍ എല്ലാം തന്നെ എടുത്തുകൊള്ളൂ. അവിടെയും മേല്‍പ്പറഞ്ഞ വസ്തുത ആവര്‍ത്തിക്കുന്നതു കാണാം. ഉയരത്തെ അടിസ്ഥാനമാക്കി സപുഷ്പികളെ ഓഷധികള്‍, കുറ്റിച്ചെടികള്‍, വൃക്ഷങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ആയുസ്സിനെ അടിസ്ഥാനമാക്കിയും വിഭജന മുണ്ട്. ഒരു വര്‍ഷം മാത്രം ജീവിക്കാവുന്ന അിിൗമഹെ ര ണ്ടുവര്‍ഷംകൊണ്ട് ജീവിതം തീരുന്ന ആശലിിശമഹെ, ബഹുകാലം ജീവിത ദൈര്‍ഘ്യമുള്ള ജലൃലിിശമഹെ സ സ്യശരീരവും, തത്വശാസ്ത്രം പറ യുന്ന ദേഹിക്കിരയ്ക്കാവുന്ന ഇ രിപ്പിടങ്ങളായ ദേഹങ്ങള്‍ത ന്നെ. കാരണം ഏതൊരു ജീവശരീരംപോലെയും സസ്യശരീരവും ധാതുക്കളാല്‍ നിര്‍മിതമെന്നു തന്നെ. നമ്മളും സസ്യങ്ങളും സമംതന്നെ. സപുഷ്പികളുടെ ശരീരത്തിലെ വേരുപടലം മണ്ണിലെ ജലവും ലവണങ്ങളും വലിച്ചെടുക്കാനും ശരീരത്തെ ഉറപ്പിച്ചു നിര്‍ത്താനുമാണ്. അതിനായി വേരുകള്‍ ആഴങ്ങളില്‍ ഇറങ്ങിയും അനന്തമായി പടര്‍ന്നും വിപുലമായിരിക്കുന്നു. സസ്യങ്ങളുടെ മേല്‍ഭാഗമായ കാണ്ഡവ്യൂഹം ഒറ്റത്തടിയായും ശാഖാവൃന്ദമായും കാണുന്നു. കാണ്ഡത്തിലാണ് ഇലകളും പൂക്കളും പഴങ്ങളും കായ്കളും അണിനിരക്കുന്നത്. ഇവയെ വഹിക്കുന്നത് കൂടാതെ കാണ്ഡങ്ങള്‍ സംവഹനത്തിലും പങ്കുവഹിക്കുന്നു. അഗ്രഭാഗത്ത് കാണുന്ന മെരിസ്റ്റമിക കലകളുടെ സഹായത്താല്‍ വളര്‍ച്ചാ ഹോര്‍മോണുകളുടെ നിയന്ത്രണത്താല്‍ വേരും കാണ്ഡവും വളരുന്നു. ഇലകളും പൂവും പഴങ്ങളുമെല്ലാം കാണ്ഡത്തിന്റെ പ്രത്യുല്‍പ്പാദനത്തിനുവേണ്ടിയുള്ള അവയവങ്ങളാണെങ്കില്‍ പൂവും പഴവും കായും പ്രത്യുല്‍പ്പാദന അവയവങ്ങളാണ്. പരിണതഫലങ്ങളാണ്. സസ്യലോകത്തിലെ ഓരോരുത്തരും തനത് വ്യക്തിത്വം പുലര്‍ത്തുന്നവരാണ്. ആരെയും ശ്രദ്ധിച്ചുപോകും. ശരീരം പരിസ്ഥിതിക്കൊത്ത് ജീവിക്കാനുള്ള ഉപകരണമാണ്. ജീവമണ്ഡലത്തിലെ സര്‍വ്വസസ്യങ്ങളും ജീവനത്തിനുയോജിച്ച വേഷം അഥവാ ഘടന കൈവരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങളെ അതിജീവിക്കാനുള്ള സംവിധാനങ്ങള്‍ ചെടികള്‍ സ്വീകരിക്കുന്നു. സസ്യങ്ങളെ നിരീക്ഷിച്ചാലറിയാം അവയുടെ ആവാസവ്യവസ്ഥ ഏതെന്ന്. അത്രയ്ക്കും പൂര്‍ണ വ്യക്തിത്വമുള്ളവരാണ് ആല്‍ഗ മുതല്‍ ആന്‍ജിയോസ്പേം വരെയുള്ള സസ്യപ്രപഞ്ചം. ഒരു സപുഷ്പിയുടെ വേരിന്റെ അഗ്രത്തായാണ് മെരിസ്റം സ്ഥിതിചെയ്യുന്നത്. എപ്പോഴും വിഭജിച്ചുകൊണ്ടിരിക്കുന്ന ഈ കോശസമൂഹത്തിനെ ആവരണംചെയ്തുകൊണ്ട് വേര്‍തൊപ്പിയും കാണാം. അതിനും കീഴെയായി അല്ലെങ്കില്‍ പിറകിലായി ദീര്‍ഘിച്ച കോശങ്ങളും മൂലലോമങ്ങളുടെ കൂട്ടവുംകാണാം.മൂലലോമങ്ങള്‍ ഏകകോശ രൂപങ്ങളാണ്. ഇതിലൂടെയാണ് ജലവും ലവണങ്ങളും ചെടികളിലെത്തുന്നത്. സസ്യവേരുകള്‍ നിശ്ചിത ഭൂഗുരുത്വം കാണിക്കുന്ന നിശ്ചിത ജല ട്രോപ്പിക ചലനരീതി അവലംബിക്കുന്നവരാണ്. ദ്വിബീജപത്രികകളുടെ വേരുകള്‍ ദ്വിതീയ വളര്‍ച്ച കാണിക്കുന്നു. അതിനാല്‍ വശങ്ങളിലേക്ക് വളര്‍ന്ന് കനത്ത തൊലിയോട് കൂടിയ രൂപം കൈവരിക്കുന്നു. വേരുകളുടെ സാമ്പത്തിക പ്രാധാന്യവും നമുക്കൊന്ന് പരിശോധിക്കാം. കുറുന്തോട്ടി വേരുമുതല്‍ ഔഷധങ്ങളുടെ സ്രോതസ്സുകളുണ്ട്. വേര് വിറകായും ശില്‍പങ്ങളായും ചരടുകളായും ഉപയോഗിക്കുന്നു. മണ്ണൊലിപ്പ് തടയാനുള്ള വേരുപടലങ്ങളുടെ പങ്ക് പ്രാധാന്യമുള്ളതാണ്. മേല്‍മണ്ണില്‍നിന്ന് മൂലകങ്ങളുടെ ഒഴുക്ക് തടയാനുള്ള വേരുകളുടെ പങ്കും നിസ്തുലമാണ്. ജലസസ്യങ്ങളുടെ വേരുപടലത്തെക്കാള്‍ വിപുലമായതും ഉറപ്പുള്ളതുമാണ് മരുരൂഹസസ്യങ്ങളുടേത്. ഓരോ ജീവിയുടെയും പിന്‍ബലങ്ങളാണ് വളര്‍ച്ചയില്‍ സഹായിക്കുന്നത്. വന്‍വൃക്ഷങ്ങളുടെ വേരുകള്‍ ചെയ്യുന്ന സഹകരണമാണ് ആ വൃക്ഷത്തിന്റെ പന്തലിപ്പിനുകാരണം. മൈക്കോറൈസപോലുള്ള നിരവധി ആവാഹകേന്ദ്രങ്ങള്‍ വഴി മണ്ണില്‍ നൈട്രജന്റെ അളവ് കൂട്ടാനും വേരുകള്‍ കടമ നിര്‍വഹിക്കുന്നു. വേരുകളുടെ പ്രാധാന്യം എത്ര പറഞ്ഞാലും തീരില്ലെന്നതാണ് സത്യം.

Similar questions