India Languages, asked by sana2485, 2 months ago

നിങ്ങളുടെ നാട്ടിലെ ഗതാഗത പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് ഒരു കത്ത് തയ്യാറാക്കുക​

Answers

Answered by sreekalakesavs
2

Answer:

ഗതാഗത പ്രശ്നം പരിഹരിക്കാൻ ഗതാഗത ഉപദേശക സമിതി ചേരും

Explanation:

തൊടുപുഴ: നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പി.ജെ. ജോസഫ് എം.എൽ.എയുടെ സൗകര്യാർത്ഥം ഗതാഗത ഉപദേശകസമിതി ചേരുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ മിനി മധു 'കേരളകൗമുദി'യോട് പറഞ്ഞു. നഗരത്തിന്റെ സമീപ പ്രദേശങ്ങളിൽ നിന്ന് വരുന്ന ചില കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും ടൗണിൽ പ്രവേശിക്കാതെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും നഗരസഭാ സ്റ്റാൻഡിലും സർവീസ് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. നഗരത്തിലെ അതിരൂക്ഷമായ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ പി.ജെ. ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന നഗരസഭാ ഗതാഗത ഉപദേശക സമിതിയുടെ തീരുമാനങ്ങൾ അട്ടിമറിക്കുന്ന രീതിയിലാണ് ചില ബസുകൾ നഗരത്തിലൂടെ സർവീസ് നടത്തുന്നത്. നിരവധി ബൈപാസ് റോഡുകളുണ്ടെങ്കിലും ഓരോ ദിവസം കഴിയുന്തോറും നഗരത്തിലെ ഗതാഗതകുരുക്ക് അതി രൂക്ഷമാവുകയാണ്. അവധി ദിവസങ്ങളിലും ശനി, തിങ്കൾ ദിവസങ്ങളിലുമാണ് നഗരം ഗതാഗതക്കുരുക്കിൽ ഏറ്റവുമധികം വീർപ്പ് മുട്ടുന്നത്. സമീപ പ്രദേശങ്ങളിൽ നിന്ന് നഗരത്തിലെത്തുന്ന വാഹനങ്ങളുടെ അനധികൃത പാർക്കിംഗും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ചിലർ വഴിവക്കിലും വ്യാപാര സ്ഥാപങ്ങൾക്ക് മുന്നിലും രാവിലെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ വൈകിട്ടാണ് തിരികെ കൊണ്ടുപോകുന്നത്. മോട്ടോർ വാഹന വകുപ്പും ട്രാഫിക് പൊലീസും സ്ഥാപിച്ചിരിക്കുന്ന നോ പാർക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നുണ്ട്.

Similar questions