Social Sciences, asked by muththatha3, 21 days ago

സ്വത്തവകാശം ഇപ്പോൾ എന്ത് അവകാശമാണ്​

Answers

Answered by rsethulekshmi1
2

Answer:

സ്വത്തവകാശം മൗലികാവകാശത്തിന്റെ ഭാഗമല്ലെങ്കിലും മനുഷ്യാവകാശത്തിന്റെ ഭാഗമാണെന്ന സുപ്രീം കോടതി വിധി, കുടിയിറക്കപ്പെട്ടവർക്ക് പുത്തൻ പ്രതീക്ഷയാണ് നൽകുന്നത്. ഇന്ത്യൻ പൗരന് ലഭിക്കേണ്ട മൗലികാവകാശങ്ങളിൽപ്പെട്ടിരുന്ന സ്വത്തവകാശം (അനുഛേദം 31), 1978-ലെ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് നിയമാവകാശമായി മാറിയത്. ഭൂപരിഷ്കരണ നയങ്ങളുടെ ഭാഗമായാണ് ഇങ്ങനെയൊരു മാറ്റം മൊറാർജി ദേശായിയുടെ ജനതാ സർക്കാർ കൊണ്ടുവന്നത്. എങ്കിലും സർക്കാർ ഭൂമി ഏറ്റെടുക്കുമ്പോൾ മാന്യമായ നഷ്ടപരിഹാരം നൽകണമെന്ന് ഭരണഘടനയുടെ അനുഛേദം 300-എ പ്രകാരം വ്യവസ്ഥ ചെയ്തിരുന്നു.

Similar questions