Art, asked by sijigeorge002871, 4 months ago

പക്ഷിനിരീക്ഷണം കഥാരുപത്തിൽ എഴുതുക​

Answers

Answered by POWERTRACK
0

ANSWER:

കൂറ്റൻ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന തറവാടിന്റെ വിശാലമായ തൊടിയിൽ കറക്കം, പറമ്പിന്റെ തെക്കു കിഴക്കേ കോണിലുള്ള അധികം പൊക്കമില്ലാത്ത പ്ലാവിൽ തെങ്ങോലയുടെ വെട്ടിയെടുത്ത മടൽ ചാരിവച്ചു കേറി രണ്ടാൾ പൊക്കത്തിലുള്ള ഉണക്കകൊമ്പിലെ പൊത്തിലെ മൂങ്ങ മുട്ടകൾ നിരീക്ഷണം, ഇതൊക്കെ ആയിരുന്നു എന്റെ കുട്ടിക്കാല ക്രൂരകൃത്യങ്ങൾ. വെളുത്ത് പഞ്ഞിക്കെട്ടുപോലുള്ള മൂങ്ങ കുഞ്ഞുങ്ങളോട് അന്നും ഇന്നും എനിക്കൊരു സ്നേഹക്കൂടുതൽ ഉണ്ട്. പിന്നീട് ഹൈസ്കൂൾ ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പക്ഷിനിരീക്ഷണം (പഠനം) ഒരു “ശാസ്ത്രമാണെന്നു” ജോൺസി സർ ( പ്രൊഫ. ജോൺ സി ജേക്കബ് , സീക്കിന്റെ സ്ഥാപകൻ ) പറഞ്ഞു തന്നത് . അവിടുന്നിങ്ങോട്ട് ചില ഇടവേളകൾ ഉണ്ടായെങ്കിലും എന്റെ ജീവിതം പക്ഷികളോടൊപ്പവും പക്ഷികൾ എന്നോടൊപ്പവും പറന്നു നടന്നു.

പഠനം കഴിഞ്ഞു അടുത്തുള്ള സ്കൂളിൽ ടീച്ചറായതുമുതൽ നീലകണ്ഠൻ സാറിന്റെ ”കേരളത്തിലെ പക്ഷികൾ” എന്ന പുസ്തകം അന്വേഷിച്ചു നടന്നു. ഒടുവിൽ ഒരു പഴയ കോപ്പി കിട്ടി ( അന്ന് 60 രൂപയായിരുന്നു വില). ആ പുസ്തകത്തിന്റെ സ്വാധീനമാണ് എന്നെ നിയന്ത്രിക്കുന്നത് പറയാം . തുടർന്ന് പക്ഷിനിരീക്ഷണം കാര്യമായെടുത്തു കുറിപ്പ് (Observation Report) തയ്യാറാക്കുന്ന ശീലം തുടങ്ങി. ഇടയിൽ എപ്പോഴോ എഴുത്തു നിർത്തിയെങ്കിലും കാഴ്ചകൾ മനസ്സിൽ കുറിച്ച് വച്ചിരുന്നു. അന്നത്തെ നിരീക്ഷണക്കുറിപ്പ് അടങ്ങിയ പുസ്തകം ജീവിത വഴിയിൽ നഷ്ടമായെന്ന് കരുതിയിരുന്ന സമയം – അപ്രതീക്ഷിതമായാണ് അത് എനിക്ക് തിരികെ കിട്ടുന്നത് . അത് വച്ച് നടത്തിയ ഒരു താരതമ്യ പഠനം കുറച്ചു കൗതുകവും കുറച്ചു ഭീതിയും നൽകുന്നു. തലശ്ശേരി, കതിരൂർ പഞ്ചായത്തിലെ ചുണ്ടങ്ങാപ്പൊയിൽ പ്രദേശത്തെ പക്ഷികളെ കുറിച്ചുള്ളതാണ് ഈ കുറിപ്പ്.

മൂങ്ങ വർഗക്കാർ

എന്റെ ആദ്യകാല കൂട്ടുകാരായ മൂങ്ങകളിൽ നിന്ന് തന്നെ തുടങ്ങാം. അന്ന് ഈ പ്രദേശത്തു കൂടുതലായി കണ്ടിരുന്നത് പുള്ളിനത്തുകളെ (Spotted owlet ) ആയിരുന്നു. വീടിന്റെ മച്ചിലും പടർന്നു പന്തലിച്ച പ്ലാവിലും മൂന്നും നാലും എണ്ണത്തെ കാണാമായിരുന്നു. കാക്കകളുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാനായി വീടിനുള്ളിലേക്ക് പോലും വന്ന അനുഭവം ഉണ്ടായിട്ടുണ്ട്. ചെറിയൊരു അപകടം ഉണ്ടായാൽ പോലും പെട്ടന്ന് ചത്തുപോകുന്നവയാണ് മൂങ്ങകൾ എന്നാണ് തോന്നിയിട്ടുള്ളത്. എല്ലാ സന്ധ്യകളിലും പുള്ളുനത്തിന്റെ (Brown Hawk Owl) “കൂവപ്പ് , കൂവപ്പ്” ശബ്ദം നിശബ്ദതയിൽ ഒരു താളം തീർത്തിരുന്നു. 2001 ഫെബ്രുവരിയിലെ കുറിപ്പിൽ നിന്നും ”രാത്രി പത്തുമണി കഴിഞ്ഞ സമയം പുള്ളു നത്തുകൾ കരയുന്നത് കേട്ടു. ഒന്ന് കരയുന്നതിനു മറുപടിയായി ദൂരെ നിന്നും മറ്റൊന്നിന്റെ ശബ്ദം കേൾക്കാം”. ഇപ്പോൾ കേൾക്കാനേയില്ല അവയുടെ സ്വരം.

ഏറെ വർഷങ്ങൾ പകൽ മുഴുവൻ വീടിന്റെ മേൽക്കൂരയിലെ ഓടിനടിയിലെ കഴുക്കോലിൽ ഇരുന്നു സന്ധ്യാദീപം വെക്കുന്ന നേരത്തു “വാട്ട് വാട്ട് ” എന്ന് ചോദിച്ചു കൊണ്ട് പുറത്തിറങ്ങുന്ന രണ്ടു ചെവിയൻ നത്തുകളെ (Indian Scops Owl) ഇപ്പോൾ കാണാറേയില്ല. ഇരുട്ടിൽ, ആസ്തമ രോഗികൾ ശ്വസിക്കുമ്പോലെ ശബ്ദമുണ്ടാക്കിയിരുന്ന വെള്ളി മൂങ്ങകളെ (Barn Owl) പിന്നീട് കാണാതായി . 2008 ൽ ഒരിക്കൽ തലശ്ശേരി സിവിൽ സപ്ലൈസ് ഗോഡൗൺ പരിസരത്തുവച്ചു ഉച്ചകഴിഞ്ഞ നേരത്തു ഒരെണ്ണത്തെ കണ്ടു. ഇവിടെ ഇന്ന് കാണാവുന്നത് പകൽ സമയത്തും സജീവമായ കാട്ടുനത്തുകളെയും (Jungle Owlet) ഒരു കാലങ്കോഴി (Mottled Wood Owl) ഇണകളെയും മീൻ കൂമന്മാരെയുമാണ് (Fish Owl). മുറ്റത്തിനപ്പുറമുള്ള തെങ്ങിൻ പൊത്തിൽ കാട്ടു നത്തുകൾ കൂടും കൂട്ടാറുണ്ട്. കഴിഞ്ഞ രണ്ടു വർഷമായിട്ടു ഓരോ കാലൻ കോഴി കുഞ്ഞുങ്ങൾ പറക്കമുറ്റിയിട്ടുണ്ട്.

നാട്ടു പക്ഷികൾ

കുറച്ചു വർഷം മുൻപ് വരെ ഈ പ്രദേശത്ത് തെങ്ങിൽ, കരിക്ക്, മരംകൊത്തി കൊത്താതിരിക്കാൻ തെങ്ങിൻ കുല പൊതിഞ്ഞു തെങ്ങോല കൊണ്ട് മെടഞ്ഞുണ്ടാക്കുന്ന കൊട്ട വെക്കുന്ന പതിവ് ഉണ്ടായിരുന്നു . അത്തരം കൊട്ടക്കുള്ളിലായിരുന്നു മൈനകൾ (Common Myna) കൂടു കൂട്ടിയിരുന്നത്. ഏറെ സുരക്ഷിതമായിരുന്നു അതിനുള്ളിലെ കൂടുകൾ. ഇന്ന് കൊട്ട വെക്കുന്ന പതിവ് ഇല്ലാതായതോടെ മൈനകൾ പൊത്തിൽ മാത്രമാക്കി കൂട്. ഇടയ്ക്കു കുറച്ചുകാലം ഞാൻ താമസിച്ചിരുന്ന ഒരു വീടിന്റെ ഓടുമേഞ്ഞ മേൽക്കൂരയിലെ പൊത്തിൽ സ്ഥിരമായി മൈന കൂടൊരുക്കുന്നത് കണ്ടിട്ടുണ്ട്. ഫെബ്രുവരി മുതൽ ഗൃഹസ്ഥാശ്രമം തുടങ്ങുന്ന മൈനകളുടെ പറക്കാൻ പഠിക്കുന്ന കുഞ്ഞുങ്ങളെ ഏപ്രിൽ മാസത്തിലെ പുതുമഴയിൽ കുതിർന്നു കിട്ടാറുണ്ടായിരുന്നു. അത്തരം കുഞ്ഞുങ്ങളെ രണ്ടോ മൂന്നോ ദിവസം സംരക്ഷിച്ചു നിർത്തിയ അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് മൈനകൾ കുറവായി തോന്നുന്നു. മുറ്റത്ത് ചിക്കി പെറുക്കാൻ എത്തുന്ന മൈന കാഴ്ചകൾ കുറഞ്ഞു.

അന്നും ഇന്നും എണ്ണത്തിൽ വ്യത്യാസമില്ലാതെ കാണുന്നവയാണ് പൂത്താംകീരി (Yellow Billed Babbler), കരിയിലക്കിളി (Jungle Babbler), മണ്ണാത്തിപ്പുള്ള് (Oriental Magpie Robin), തുന്നാരൻ (Common Tailor bird) ഇവയൊക്കെ. എല്ലാവർഷവും മണ്ണാത്തിപ്പുള്ളുകളുടെ രണ്ടു വീതം കുഞ്ഞുങ്ങൾ കൂടുവിട്ട് പറക്കുന്നുണ്ട്‌. വർഷത്തിൽ ഒന്നെങ്കിലും പേക്കുയിൽ (Common Hawk Cuckoo) കുഞ്ഞിനെ വളർത്തുന്ന പൂത്താംകീരികളേയോ കരിയിലക്കിളികളെയോ കാണാം

എന്നെ BRAINLIEST ആകണെ മലയാളം ആൾകാർ ഇതിൽ കുറവാ ഞാൻ നിങ്ങളെ HELP ചെയ്തില്ലേ

Similar questions