World Languages, asked by shagspoorti3167, 1 month ago

കുമാരൻ ആശാൻ ജീവചരിത്രകുറുപ്പ്

Answers

Answered by bijukp4639
2

ജനനം : 1873 ഏപ്രിൽ 12 (1048 മേടം 1)

അച്ഛൻ : നാരായണൻ പെരുങ്ങാടി

അമ്മ : കാളിയമ്മ

മരണം : 1924 ജനുവരി 16

ജീവചരിത്രകുറിപ്പ്

1873 ഏപ്രിൽ 12-ന്‌ തിരുവനന്തപുരത്ത് ചിറയിൻകീഴ്‌ താലൂക്കിൽ കായിക്കര ഗ്രാമത്തിലാണ് ആശാൻ ജനിച്ചത്‌. 'സ്നേഹഗായകൻ' എന്നറിയപ്പെടുന്ന കുമാരനാശാൻ ബാല്യത്തിൽ തന്നെ സംസ്കൃതവും കാവ്യനാടകങ്ങളും അഭ്യസിച്ച കേരളീയ മഹാകവിയാണ്. വിദ്യാർത്ഥികളെ സംസ്കൃതം പഠിപ്പിച്ചിരുന്നതുകൊണ്ട് 'ആശാൻ' എന്ന പേരു ലഭിച്ചു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ ആശാൻ 1903-ൽ എസ്.എൻ.ഡി.പി സ്ഥാപിച്ചു. 1904-ൽ യോഗത്തിന്റെ പ്രസിദ്ധീകരണമായ 'വിവേകോദയം' ആശാൻ ആരംഭിച്ചു. അവർണ്ണരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി കഠിന പ്രയത്നം ചെയ്തു. അദ്ദേഹത്തിന്റെ 'വീണപൂവ്' എന്ന കാവ്യം മലയാള സാഹിത്യത്തിൻറെ പുതുയുഗപിറവിക്ക്‌ കാരണമായി. പാശ്ചാത്യ-പൗരസ്ത്യദർശനങ്ങളുടെ സംയോഗം ഈ കൃതിയിൽ ദർശിക്കാം. നളിനി, ലീല, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിഷുക്കി തുടങ്ങിയ ആശാന്റെ കൃതികളും നവചൈതന്യം പ്രസരിപ്പിക്കുന്നവയാണ്. കുട്ടികൾക്കുവേണ്ടി 'ബാലരാമായണം' രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികളിലുടനീളം ഒരു തത്വചിന്തകനായ കവിയേയും കവിയായ തത്വചിന്തകനെയും ദർശിക്കാം. 1920 - ൽ പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് 1922 - ൽ മദ്രാസ് സർവകലാശാലയിൽ ചേർന്ന യോഗത്തിൽവെച്ച് വെയിൽസ്‌ രാജകുമാരൻ പട്ടും വളയും സമ്മാനിച്ചിരുന്നു. മഹാകാവ്യങ്ങൾ ഒന്നും എഴുതിയിട്ടില്ലാത്ത അദ്ദേഹത്തിന് മഹാകവി എന്ന പദവി നൽകിയത് മദ്രാസ് സർവകലാശാലയാണ്. 1924 ന് കുമാരനാശാൻ പല്ലനയാറ്റിൽ 'റെഡീമർ' ബോട്ട് മറിഞ്ഞു മുങ്ങിമരിച്ചു.

Similar questions