യാത്ര അന്നും ഇന്നും എന്ന വിഷയത്തില് ഉപന്യാസം തയ്യാറാക്കുക
Answers
Answer:
ഉപനൃസം - യാത്ര അന്നും ഇന്നും
Explanation:
ഉപനൃസം - യാത്ര അന്നും ഇന്നും
ശ്രീ ഇ വി കൃഷ്ണപിള്ളയുടെ ചിരിയും ചിന്തയും എന്ന ലേഖനസമാഹാരത്തിൽ നിന്നും എടുത്തിട്ടുള്ള ഒരു ഭാഗമാണ് വഴിയാത്ര. യാത്രകളാണ് ചരിത്രം എഴുതാനും ചരിത്രങ്ങൾ സൃഷ്ടിക്കാനും പ്രചോദനമായത്. യാത്രകളെ മൂന്ന് ഘട്ടമായാണ് ഈ പാഠഭാഗത്തു ആവിഷ്കരിച്ചിട്ടുള്ളത്. കാൽനടയാത്ര, വള്ളത്തിലൂടെ ഉള്ള യാത്ര, തീവണ്ടി യാത്ര,ആദ്യ കാലഘട്ടങ്ങളിൽ നമ്മുടെ പൂർവ്വികർ കാൽനടയായാണ് കിലോമീറ്ററുകൾ സഞ്ചരിച്ചിരുന്നത്. ആ യാത്രയിലൂടെ നല്ല സൗഹൃദങ്ങൾ സ്ഥാപിച്ചിരുന്നു. വ്യത്യസ്ത സംസ്കാരങ്ങളും വീട്ടിൽ നിന്നും പൊതിച്ചോറുമായി യാത്ര തിരിച്ചു. വഴിയിലെ മരത്തണലിൽ വിശ്രമിച്ചും, ചില ഇല്ലത്തു താമസിച്ചും ആണ് അന്നത്തെ ആശയങ്ങളും മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്തിരുന്നു. ആളുകൾ യാത്ര നടത്തിയിരുന്നത്. വഴിയാത്രക്കാർക്ക് ഭക്ഷണം കൊടുക്കുക എന്നത് അന്നത്തെ ധനികരുടെ ഇടയിൽ പതിവായിരുന്നു. 'അത്താഴപട്ടിണിക്കാരുണ്ടോ ?എന്നുള്ള ചോദ്യങ്ങൾ പോലും പല ഇല്ലങ്ങളിൽ നിന്നും കേൾക്കാമായിരുന്നു.ഒരു ദിവസം കൊണ്ട് എത്തിപ്പെടാൻ പറ്റാത്ത സ്ഥലത്തേക്ക് മൃഗങ്ങളുടെ പുറത്തു കയറിയും ജലമാർഗങ്ങളായ ചങ്ങാടവും, വളവും, പായ്ക്കപ്പലും ആശ്രയിക്കാൻ തുടങ്ങി. പിന്നീട് ചക്രങ്ങളുടെ കണ്ടെത്തലുകൾ, ഇന്നത്തെ അത്യാധുനിക രീതിയിലുള്ള യാത്രാസംവിധാനങ്ങൾ നിലവിൽ സഹായകമായി. തീവണ്ടി യാത്രകളും, വിമാന യാത്രകളും നമ്മുടെ ജീവിതശൈലി തന്നെ മാറ്റിമറിച്ചു. ഇന്ന് ഏതൊരു വീടിന്റെ മുൻവശവും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ വലിയ വലിയ വിലപിടിപ്പുള്ള വാഹനങ്ങൾ നമുക്ക് കാണാം.
കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബത്തിലേക്കുമാറിയപ്പോൾ അപരിചിതരായ വഴിയാത്രക്കാരെ വീടുകളിൽ പ്രവേശിപ്പിക്കാതെയായി.ഓരോ വ്യക്തിക്കൾക്കും ഓരോ വാഹനം എന്ന നിലയിലേക്ക് മാറിയതോടെ വായുമലിനീകരണവും ശബ്ദമലിനീകരണവും പ്രകൃതിക്കു ദോഷകരമായി തീർന്നു.
ആധുനിക കാലഘട്ടത്തിൽ സ്ത്രീകളും വാഹനം ഓടിക്കാൻ പരിശീലിച്ചു. സ്വതന്ത്രമായി എല്ലാവരും യാത്ര ചെയ്യാൻ തുടങ്ങി.
തലമുറയുടെ മാറ്റം അനുസരിച്ചു യാത്രയിൽ മാറ്റം ഉണ്ടായെങ്കിലും നമ്മുടെ എല്ലാം ഉദ്ധേശശുദ്ധി അന്നും ഇന്നും ഒരുപോലെയാണെന്ന് കാണാം. സന്തോഷവും സമാധാനവും ആനന്ദവുമാണ് അന്നും ഇന്നും യാത്രയുടെ അടിസ്ഥാനം.
#SPJ3