ജീവിതത്തിൻറെ നശ്വരതവെളിപ്പെടുത്താൻ എഴുത്തച്ഛൻ സ്വീകരിച്ചിരിക്കുന്ന
സാദൃശ്യ കൽപനകളുടെ ഔചിത്യമെന്ത്?
Answers
Answer:ജീവിതത്തിന്റെ നശ്വരത
രാമാഭിഷേക വിഘ്‌നത്തിൽ കോപാന്ധനായ ലക്ഷ്മണനെ കണ്ടു അനുനയിപ്പിക്കാൻ ശ്രമിക്കുന്ന രാമൻ 'സൗമിത്രേ'എന്നാണു ലക്ഷ്മണനെ വിളിക്കുന്നത് .സുമിത്ര എന്ന ലക്ഷ്മണന്റെ മാതാവിനെപ്പോലെ ബഹുമാന്യനും തനിക്കേറ്റവും വാത്സല്യം നിറഞ്ഞവനും തന്നോടെറ്റാവിൻ വാത്സല്യവും കരുതലുമുള്ളവനുമായ ലക്ഷമണന് ജീവിതത്തിന്റെ നശ്വരതയെ കുറിച്ച് ബോധ്യപ്പെടുത്തി കൊടുക്കുകയാണ് രാമൻ .നമുക്ക് മുന്നിലുള്ള ദൃശ്യമായുള്ള രാജ്യവും ശരീരവും ലോകവും ധനവും ധാന്യവും നമുക്ക് ഉപയോഗമുള്ളതാണെങ്കിലും അവകൊണ്ടു അനശ്വരമായ പ്രയോജനമില്ല .സുഖഭോഗങ്ങൾ,ആയുസ്സ് ഇവ ക്ഷണികങ്ങളാണ് . ചുട്ടുപഴുത്ത ലോഹക്കഷണത്തിൽ ഒരു ജലബിന്ദു വീണാൽ എപ്രകാരം ആ ജാലകണിക ഇല്ലാതാകുന്നുവോ അതുപോലെ ക്ഷണികമാണ് മനുഷ്യന്റെ ആയുസ്സ് .ചക്ഷുശ്രവണന്റെ (കണ്ണിനെ ചെവിയാക്കിയവൻ -അതായത് കാണുമ്പൊൾ കേൾക്കില്ല ,കേൾക്കുമ്പോൾ കാണില്ല -ഈ പ്രത്യേകതയുള്ള ജീവിയാണ് പാമ്പു .പാമ്പിന്റെ പര്യായമാണ് ചക്ഷുശ്രവണൻ ) വായിലകപ്പെട്ടു കഴുത്തോളം വിഴുങ്ങപ്പെട്ടിട്ടും ജീവഹാനിയെ ഭയക്കുന്നതിനേക്കാളുപരി ഭക്ഷണത്തിനായി നിലവിളിക്കുന്ന തവളയെ പോലെയാണ് കാലമാകുന്ന പാമ്പിനാൽ വിഴുങ്ങപ്പെട്ടു കൊണ്ടിരിക്കുന്ന മനുഷ്യനും .തന്റെ ആയുസ്സു അവസാനിക്കുന്നു എന്ന് തിരിച്ചറിഞ്ഞാലും മനുഷ്യന് നന്നാവണമെന്നോ മറ്റുള്ളവർക്ക് ഗുണം ചെയ്യണമെന്നോ ചിന്തയില്ല .പകരം അവൻ സുഖഭോഗങ്ങൾക്കു പിറകെ നെട്ടോട്ടമോടുകയാണ് .ഈ വരികളിൽ കാലം എന്നത് പാമ്പിനെ പോലെ നീണ്ടു നിവർന്നു കിടക്കുന്നു എന്നും പാമ്പ് വളരെ പതുക്കെ വിഴുങ്ങുന്നത് കൊണ്ട് തവള താൻ വിഴുങ്ങപ്പെടുന്നതറിയുന്നില്ലെന്നും നമുക്ക് മനസിലാക്കിയെടുക്കാം. പാമ്പിനെ പോലെ കാലമെല്ലാവരെയും പതുക്കെ പതുക്കെ വിഴുങ്ങിത്തീർക്കുന്നു .കാലം ഭയം ജനിപ്പിക്കുന്നു. ചിലപ്പോൾ ചടുലമായും ചിലപ്പോൾ മന്ദമായും ചലിക്കുന്നതായി തോന്നാം .കാലത്തേ പാമ്പായി അവതരിപ്പിച്ചതിന് യുക്തി ഇതാണ് .ജീവിതത്തിൽ ഒന്നും തന്നെ സ്ഥിരമായി നിലനിൽക്കുന്നില്ല .പുത്രൻ ,സുഹൃത്ത് ,ധനം ,ഭാര്യ എന്നിവ ഒരിക്കലും സ്ഥിരമായി ഉണ്ടാവണമെന്നില്ല .വഴിയാത്രക്കാർ വഴിയമ്പലത്തിൽ ഒത്തുചേർന്നു അല്പകാലം കഴിഞ്ഞു വേർപിരിയുന്നതു പോലെയാണ് ഇവയുടെ കൂടിച്ചേരൽ .അവ അല്പകാലസ്ഥിതമാണ് .നദിയിലൂടെ ഒഴുകുന്ന തടിക്കഷണം നദിയുടെ വേഗതയും കാലാവസ്ഥയുമനുസരിച്ചു തീരത്തടിയുകയും പിന്നെയുമൊഴുകുകയും പിന്നെ എവിടെയൊക്കെയോ എങ്ങനെയൊക്കെയോ ആയി മാറുകയും ചെയ്യുന്നതുപോലെ ഒരു സഞ്ചാരമാണീ ജീവിതം .ഭവനത്തിലെ ജീവിതവും ,ഐശ്വര്യവും ,യൗവ്വനവും,കളത്രസുഖവും(ഭാര്യയോടൊത്തുള്ള ജീവിതം ) ഒക്കെ സ്വപ്നസമാനമാണ് .