ശുചിത്വകേരളം - എൻ്റെ കേരളം എന്ന വിഷയത്തെ കുറിച്ച് ഉപന്യസിക്കുക
Answers
Answer:
പ്രാചീന കാലം മുതല്‍ നമ്മുടെ പൂര്‍വികര്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന്‍ നമ്മുടെ പുരാതന സംസകാരത്തിന്റെ തെളിവുകള്‍ വ്യെക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചരിഞ്ഞവരായിരുന്നു നമ്മുടെ പൂര്‍വികര്‍. ആരോഗ്യം പോലെ തന്നെ വ്യെക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വവസ്തയുമായി അഭേദ്യമായി ബന്ധപെട്ടുകിടക്കുന്നു.
ആരോഗ്യ-വിദ്യാഭാസ മേഖലകളില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്ന്‍ അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തില്‍ നാം ഏറെ പുറകിലാണെന്ന്‍ കണ്‍തുറന്നു നോക്കുന്ന ആര്‍ക്കും മനസിലാക്കാവുന്നതാണ്. എന്തുകൊണ്ട് എങ്ങനെ സംഭവിക്കുന്നു? വ്യെക്തി ശുചിത്വത്തില്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന മലയാളി പരിസരശുചിത്വതിലും പോതുശുചിത്വതിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പ്പിക്കാത്തത്? നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. ആരും കാണാതെ മാലിന്യം നിരത്ത് വക്കില്‍ ഇടുന്ന , സ്വന്തം വീട്ടിലെ മാലിന്യം അയല്‍കാരന്റെ പറമ്പിലേക്കെറിയുന്ന, സ്വന്തം വീട്ടിലെ അഴുക്കുജലം രഹസ്യമായി ഓടയിലെക്ക് ഒഴുക്കുന്ന മലയാളി തന്റെ കപട സാമ്സ്കാരികമൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഈ അവസ്ഥ തുടര്‍ന്നാല്‍ ‘മാലിന്യ കേരളം’ എന്ന ബഹുമതിക്ക് നാം അര്‍ഹാരാകുകയില്ലേ? ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റൂ.
ആവര്‍ത്തിച്ചു വരുന്ന പകര്‍ച്ചവ്യാദികള്‍ നമ്മുടെ ശുചിത്തമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഭലമാണെന്ന്‍ നാം തിരിച്ചറിയുന്നില്ല. മാളിന്യകൂമ്പരങ്ങളും ദുര്‍ഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതു സ്ഥലങ്ങളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. മാലിന്യങ്ങള്‍ എന്ത് ചെയ്യണമെന്ന്‍ അറിയാതെ അധികൃതര്‍ നട്ടം തിരിയുന്നു. മാലിന്യത്തിന്റെ പേരില്‍ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നു. കോടതി ഇടപെടുന്നിടത്ത് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. എന്നിട്ടും പ്രശ്നം പ്രശ്നമായിത്തന്നെ തുടരുന്നു. ശുചിത്വം വേണമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു.
ശുചിത്വം എന്നാല്‍
വ്യെക്തികളും അവര്‍ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യെക്തി ശുചിത്വത്തതോടൊപ്പം മനുഷ്യമല-മൂത്ര വിസര്‍ജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതില്‍ ഉള്‍പ്പെടുന്നു. വ്യെക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം, പോതുശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേര്തിരിച് പറയുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവയെല്ലാം കൂടി ചേര്‍ന്ന ആകത്തുകയാണ് ശുചിത്വം.
വ്യക്തികള്‍ ചെയ്യേണ്ടത്
- വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മാലിന്യം പരമാവധി കുറയ്ക്കുന്ന ജീവിതരീതി അവലംബിക്കുക
- വീട്ടിലെ മാലിന്യം വഴിയോരത്തേക്ക് വലിച്ചെറിയാതെ, ജൈവ മാലിന്യങ്ങള്‍ അവിടെ തന്നെ സംസ്കരിക്കുക, അജൈവ മാലിന്യങ്ങള്‍ യഥാസ്ഥാനങ്ങളില്‍ നിക്ഷേപിക്കുക.
- വീട്ടിലെ അഴുക്ക് വെള്ളം ഓടയിലെക്ക് ഒഴുക്കാതെ അവിടെത്തന്നെ പരിപാലിക്കുക.
- ഫ്ലാറ്റുകളില്‍ താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും അവരുണ്ടാക്കുന്ന മാലിന്യം സംസ്ക്കരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുക.
- വ്യക്തികള്‍, ഫ്ലാറ്റുകള്‍, ആശുപത്രികള്‍, അറവ്ശാലകള്‍, കോഴി-പന്നി ഫാമുകള്‍, വ്യവസായ ശാലകള്‍ മുതലായവ നടത്തുന്ന മലിനീകരണത്തിനെതിരെ പ്രതികരിക്കുക, പ്രവര്‍ത്തിക്കുക
സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്
- സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്ന ഖര-ദ്രവ-വാതക മാലിന്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഹാനികരമാകാതെ പരിപാലിക്കേണ്ടത് സ്ഥാപനം നടത്തുന്നവരുടെ ഉത്തരവാദിത്തമാണ് ബാദ്ധ്യതയാണ്. അത് അവര്‍ ചെയ്യുക തന്നെ വേണം.
നല്ല നാളേക്കായി
പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത്. നാളെയെങ്കിലും നമ്മുടെ വീടുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ഗ്രാമങ്ങള്‍, ശുചിത്വമുള്ളവയാകണം. അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു ശുചിത്വ സമൂഹമായി മാറാന്‍ നമുക്ക് കഴിയും. മലയാളിയുടെ സംസ്ക്കാരത്തിന്‍റെ മുഖമുദ്രയായ ശുചിത്വത്തെ വീണ്ടും നമുക്ക് ഉയര്‍ത്തികാണിക്കാന്‍ കഴിയും.