CBSE BOARD X, asked by anshadanshad318, 2 months ago

നവമാധ്യമങ്ങളും യുവതലമുറയും ഉപന്യാസിക്കുക

Answers

Answered by sagacioux
89

Answer:

ഒരുസാമ്പ്രദായിക മാധ്യമത്തിന്റേയും മധ്യസ്ഥതയില്ലാതെ, ഒരു രാഷ്ട്രീയ നേതൃത്വത്തിന്റേയും പിന്തുണയില്ലാതെ ഒരു ഹർത്താൽ കഴിഞ്ഞ തിങ്കളാഴ്ച കേരളത്തിൽ നടന്നു. വടക്കൻ കേരളത്തിൽ ഏറെക്കുറെ പൂർണമായും തെക്കൻ കേരളത്തിൽ ഭാഗികമായും ഹർത്താൽ വിജയിക്കുകയും ചെയ്തു. എല്ലാ ഹർത്താലുകളിലും സംഭവിക്കും പോലെ വഴിതടയൽ, കടയടപ്പിക്കൽ, കല്ലേറ്, ലാത്തിചാർജ് എന്നിങ്ങനെയുള്ള സകല കലാപരിപാടികളും സാമ്പ്രദായികമായിത്തന്നെ അരങ്ങേറി. ഇവിടെ അസ്വാഭാവികമായി മാറിനിന്ന ഒരേയൊരു കാര്യം, ഹർത്താലിനുള്ള ആഹ്വാനം നടന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ് എന്നതാണ്. മറ്റൊന്ന് അതിന് നാഥനോ സംഘാടകനോ ഉണ്ടായിരുന്നില്ല എന്നതുമാണ്. ഇത് മലയാളിയുടെ ആദ്യ അനുഭവമായതുകൊണ്ടാണ് നമുക്കിത് അസ്വാഭാവികമായി തോന്നുന്നതും ആ അസ്വാഭാവികത ചില അസ്വസ്ഥ ചിന്തകൾ സൃഷ്ടിക്കുന്നതും.

സമൂഹമാധ്യമങ്ങൾ വൻതോതിൽ വർഗ്ഗീയതയുടേയും വിഭാഗിയതയുടേയും രാഷ്ട്രീയത്തിന് ഉപകരണമായി മാറുന്നു എന്ന മറ്റൊരു യാഥാർത്ഥ്യത്തിന്റെ വിളിച്ചു പറയലായിത്തീർന്നു കേരളം അവസ്സാനം സാക്ഷ്യം വഹിച്ച ഹർത്താൽ എങ്കിൽ കൂടിയും അത് ആ മാധ്യമം ഇന്ന് ലോകത്താർജിച്ചിട്ടുള്ള വലിയ സ്വാധീനത്തിന്റെ പ്രത്യക്ഷമായിക്കുടി നാം മനസ്സിലാക്കേണ്ടതുണ്ട്. നാഥനില്ലാത്ത ഹർത്താലിന്റെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്. എന്നാൽ നമ്മുടെ സമൂഹത്തിൽ തുടർന്ന് സംഭവിക്കാനിരിക്കുന്നതും ലോകത്ത് പലയിടങ്ങളിലും പലയാവർത്തി സംഭവിച്ചു കഴിഞ്ഞിരിക്കുന്നതുമായ ഒരു സാഹചര്യത്തെയാണ് അത് മുൻനിർത്തുന്നത് എന്നുകൂടി കാണണം.

Similar questions