സ്കൂളിലും നാട്ടിലുമൊക്കെയായി നല്ല സൗഹ്യ ബന്ധങ്ങൾ നിങ്ങൾക്കുണ്ടല്ലോ. കൂട്ടുകാര
ാപ്പഡ നിങ്ങളുടെ ഏതെങ്കിലും ഒരു വിദ്യാലയാനുഭവം ഹദ്യമായി എഴുതി അവതരിപ്പിക്കു.
Answers
എൻ്റെ വിദ്യാലയനുഭവം എന്നും എനിക്ക് ഒരു മാതൃകയാണ് . ഒരു ദിവസം ,ഹിന്ദി നോട്ട് മുഴുവനും എഴുതിയത് സാറിന് കാണിച്ചു കൊടുക്കണം. എല്ലാവരോടും എഴുതി തീർക്കാത്തവരോട് അത് മുഴുവനാക്കി നാളെ കാണിക്കണം എന്നു പറഞ്ഞിരുന്നു. ഞാൻ സ്കൂളിൽ വന്നിട്ട് എഴുതാമെന്ന് നിശ്ചയിച്ച് അന്നു മുഴുവൻ കളിച്ചു. പിറ്റേന്ന് ഞാൻ സ്കൂളിൽ വന്നു എഴുതി തുടങ്ങി. മൂന്നാം പീരീടാണ് ഹിന്ദി ഞാൻ എഴുതിയപ്പോൾ 3 പേജ് ബാക്കി എഴുതാനുള്ള സ്ഥലം എൻ്റെ ബുക്കിലില്ലായിരുന്നു.സർ കണ്ടാൽ അന്നത്തെ കാര്യം പോയതു തന്നെ . പുതിയ ബുക്ക് വാങ്ങണം എൻ്റെ കയ്യിൽ അമ്മ തരാറുള്ള പോക്കറ്റ്മണിയുണ്ടായിരുന്നു. പക്ഷേ അതല്ല കാര്യം
സ്കൂളിൽ കയറിയാൽ പിന്നെ പുറത്തു പോകരുത്. എൻ്റെ സുഹൃത്ത് പറഞ്ഞു എനിക്കടിക്കിട്ടിയാലും പ്രശ്നമില്ല ഞാൻ വാങ്ങിച്ചു കൊണ്ടുവരാം എന്നു പറഞ്ഞു. ഞാൻ വേണ്ട എന്ന പറഞ്ഞു. നീ എന്തിനാ പുറത്തു പോയതിന് അടി വാങ്ങുന്നേ എന്നു പറഞ്ഞു ഞാൻ എഴുത്തു നിർത്തി. ബെല്ലടിച്ചു മാഷുവന്നു ബുക്ക് നോക്കാൻ തുടങ്ങി. എൻ്റെ അടുത്ത് വന്നു ഞാൻ ബുക്ക് കാണിച്ചു അവസാനത്തെ പേജ് നോക്കിയപ്പോൾ മാഷ് ചോദിച്ചു എന്തേ മുഴുവനാക്കിയില്ലേ ? കൈ നീട്ട് എന്നു പഞ്ഞതും എൻ്റെ സുഹൃത്ത് പറഞ്ഞു സാറേ അവൻ്റെ ബാക്കി എഴുതിയ ബുക്ക് ഇവടെയുണ്ട് എന്നു പറഞ്ഞ് പുതിയ ബുക്കിൽ എൻ്റെ പേരെഴുതി ബാക്കിയുള്ളത് പകർത്തി അവൻ കാണിച്ചു കൊടുത്തു.