Hindi, asked by sosama, 2 months ago

വിദ്യാഭ്യാസത്തിൽ മാതൃഭാഷയുടെ സ്ഥാനം ഉപന്യസിക്കുക​

Answers

Answered by josnaelsajoseph
1

Answer:

മാതൃഭാഷയിൽ വിദ്യാഭ്യാസം

എന്താണ് ഭാഷ ?

ജീവികൾക്ക്‌ തമ്മിൽ ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങൾക്കാണ്‌ ഭാഷ എന്നുപറയുന്നത്‌. അഥവാ ആശയ വിനിമയത്തിനുള്ള സൂചകങ്ങളുടെ ഒരു കൂട്ടത്തിനെ ഭാഷ എന്നു പറയുന്നു. ഹോർമോണുകളും, ശബ്ദങ്ങളും, വിദ്യുത്‌ തരംഗങ്ങളും, ആംഗ്യങ്ങളും, എല്ലാം പലയിനങ്ങളിലുള്ള ജീവികൾ താന്താങ്ങളുടെ ഭാഷയായി ഉപയോഗിക്കുന്നു. കമ്പ്യൂട്ടർ മുതലായ വൈദ്യുതോപകരണങ്ങളിൽ പ്രത്യേക പ്രവർത്തനങ്ങൾ ചെയ്യാനുപയോഗിക്കുന്ന വാക്കുകളുടെ കൂട്ടത്തിനും ഭാഷ എന്നു തന്നെ ആണ്‌ പറയുന്നത്‌.പ്രോഗ്രാമിംഗ്‌ ഭാഷ, സൂചക ഭാഷ മുതലായവ ഉദാഹരണങ്ങൾ. പൊതുവായി പറഞ്ഞാൽ ഭാഷ എന്നത്:-'ആശയവിനിമയത്തിനുള്ള ശബ്ദാത്മകമായ ഉപാധി'യെന്ന് വിവക്ഷിക്കാം.ഭാഷ മനുഷ്യരെ മറ്റുജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തരാക്കിത്തീർക്കുന്ന ഒരു സവിശേഷപ്രതിഭാസമാണ്. മനസ്സ്,ചിന്ത,ഭാവന,പങ്കുവെയ്ക്കൽ, സംസ്കാരം,ലോകബോധം, ആശയവിനിമയം എന്നിങ്ങനെ ജീവിതം പൂർണ്ണമായിത്തന്നെ ഭാഷയുടെ ആവിഷ്കാരമണ്ഡലത്തിൻ കീഴിലാണ് സാർത്ഥകമായിത്തീരുന്നത്.മനുഷ്യരെ തമ്മിൽ പ്രാഥമികമായി വേർതിരിക്കുന്ന ആന്തരിക സവിശേഷയാണ് ഭാഷ എന്നതും ശ്രദ്ധേയമാണ്.

എന്താണ് മാതൃഭാഷ ?

തന്റെ ചുറ്റുപാടുമുള്ള പൊതു സമൂഹം സംസാരിക്കുന്ന ഭാഷയാണ് മാതൃഭാഷയായി വരുന്നത്.മലയാളിയുടെ മാതൃഭാഷ മലയാളമാണ്.മാതൃഭാഷ എന്നത് ഒരു വ്യക്തിയുടെ, അവനുൾപ്പെടുന്ന പാരമ്പര്യ സമൂഹത്തിന്റെ സാധാരണ സംസാരശൈലിയും, ലിപി ഉണ്ടെങ്കിൽ അതു ഉൾപെടുന്ന അച്ചടിശൈലിയും അടങ്ങുന്ന ഭാഷയാണ്. ഏതാണ്ട് ഇതേ ഭാഷാപ്രയോഗം തന്നെയാണ്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ-മധ്യപാദങ്ങളിൽ അയർലന്റ് റിപ്പബ്ലിക്കിൽ ഉണ്ടായത്; ഐറിഷ് ജനതയുടെ മുഴുവനും മാതൃഭാഷയായി "ഐറിഷ് ഭാഷ" ഉപയോഗിക്കപ്പെട്ടു. ചില ഐറിഷ് പൗരന്മാർ ആദ്യഭാഷ ഇംഗ്ലീഷാണ് പഠിച്ചിരുന്നതെങ്കിലും അവരുടെ മാതൃഭാഷ "ഐറിഷ്" ആയി കണക്കാക്കപ്പെട്ടു. അപ്രകാരം തന്നെ സിങ്കപ്പൂരിൽ മാതൃഭാഷ എന്നത് ഒരു വ്യക്തിയുടെ പാരമ്പര്യഭാഷയായാണ് കണക്കാക്കുന്നത്, ആ വ്യക്തി പാരമ്പര്യഭാഷയിൽ ജ്ഞാനമുള്ളയാളണോ, അല്ലയോ എന്നത് മാതൃഭാഷാമാനദണ്ഡമല്ല. പക്ഷേ, അവിടെ ആദ്യഭാഷ ആംഗലമാണ്, കാരണം സ്വാതന്ത്ര്യാനന്തരം സിങ്കപ്പൂരിലെ സർക്കാർ സ്കൂളുകളിലും മറ്റും പ്രധാന അദ്ധ്യയനഭാഷയും മറ്റെല്ലായിടത്തും പ്രധാന ഉപയോഗഭാഷയും ആംഗലമാണ്. കേരളത്തിൽ ജനിക്കുന്ന കുട്ടിയുടെ മാതൃഭാഷ മലയാളം തന്നെയാണ് കാരണം 96 .4 % ആളുകളും ഇവിടെ മലയാള ഭാഷ ഉപയോഗിക്കുന്നു .കൂടാതെ കേരളത്തിലെ ഭരണഭാഷയും മലയാളം തന്നെ .സർക്കാർ ജോലി ലഭിക്കുന്നതിനും മലയാള ഭാഷ പഠിച്ചിരിക്കണമെന്ന് നിയമവും ഉണ്ട് .72 സര്‍ക്കാര്‍ വകുപ്പുകളിലും, 31 സ്വയംഭരണ സ്ഥാപനങ്ങളിലും, 44 പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലും മലയാള ഭാഷ ഭരണഭാഷയായി പ്രഖ്യാപിച്ചിട്ടുണ്ട്.

Malayalam is our mother tongue

Answered by sakash20207
3

ഒരു വ്യക്തിയെ അവർ തിരഞ്ഞെടുക്കുന്നതും സംസാരിക്കുന്ന ഭാഷയും ഉപയോഗിച്ച് നിർവചിക്കാം. ഒരു വ്യക്തി പഠിച്ച ആദ്യത്തെ ഭാഷ അവരുടെ മാതൃഭാഷയാണെന്ന് പറയപ്പെടുന്നു. ഒരു കുടുംബത്തിൽ മാതൃഭാഷ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു, കാരണം അത് അടിസ്ഥാന കുടുംബ മൂല്യങ്ങളിലൊന്നാണ്.

മാതാപിതാക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ മാതൃഭാഷ പലപ്പോഴും ഒരു കുട്ടിയിലേക്ക് കൈമാറുന്നു. ഒരു ഭാഷ പഠിക്കുന്നത് ഒരു ശിശുവിന് ലോകം പര്യവേക്ഷണം ചെയ്യാനും സ്വയം പ്രകടിപ്പിക്കാനും നിരവധി പുതിയ സാധ്യതകൾ തുറക്കുന്നു.

ഒന്നിൽ കൂടുതൽ ഭാഷ അറിയുന്നതിലൂടെ നിരവധി നേട്ടങ്ങളുണ്ട്, പ്രത്യേകിച്ചും ഒരാളുടെ ജന്മനാടിന് പുറത്ത് ജോലി ചെയ്യുമ്പോൾ. എന്നിരുന്നാലും, ഒരു വിദേശ നഗരത്തിലെ മാതൃഭാഷയിൽ അഭിസംബോധന ചെയ്യുന്നത് നൊസ്റ്റാൾജിയ കാരണം സംഭാഷണത്തെ ഒരാളുടെ ഹൃദയത്തിൽ എത്തിക്കാൻ സഹായിക്കുന്നു.

മനശാസ്ത്രജ്ഞർ നടത്തിയ നിരവധി ഗവേഷണങ്ങൾ കാണിക്കുന്നത് ആളുകൾ അറിയപ്പെടുന്ന മറ്റ് ഭാഷകളുടെ വാക്കുകൾ കാണിക്കുമ്പോൾ താരതമ്യപ്പെടുത്തുമ്പോൾ അവരുടെ മാതൃഭാഷയിലെ വാക്കുകൾ കാണിക്കുമ്പോൾ വ്യത്യസ്തമായി പ്രതികരിക്കും എന്നാണ്. അതിനാൽ, മാതൃഭാഷയുടെ പ്രാധാന്യം നിഷേധിക്കാനാവില്ലെന്ന് പറഞ്ഞ് നമുക്ക് നിഗമനം ചെയ്യാം.

Similar questions