India Languages, asked by mushrafkl552020, 2 months ago


ഓണവും പൂവും മറന്ന മലയാള-
നാടിങ്ങു-ഖിന്ന ഞാൻ നോക്കിനിൽപ്പു
(പുതുവർഷം)
ഈ കാർട്ടുൺ നിങ്ങളിൽ ഉണർത്തുന്ന ചിന്തകളും "പുതുവർഷ'ത്തിലെ വരികളുടെ ആശയവും
വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കു.​

Answers

Answered by pparvathy255
30

Answer:

പുതുവർഷം എന്ന കവിതയിൽ കേരളവും അവിടെ ജീവിക്കുന്നവരുടെ ജീവിതശൈലിയും സാഹചര്യങ്ങളും കാലഘട്ടവും ആണ് വിവരിക്കുന്നത്.അതിൽ പറയുന്നത് പണ്ട് ഓണത്തിന് ഒരുപാട് പൂക്കളൊക്കെ ഇറുത്ത് പൂക്കളം നിർമ്മിച്ചിരുന്നു എങ്കിൽ ഇന്ന് പൂനുള്ളാൻ ആയി ചെടി പോലുമില്ല എന്നാണ്.ഇവിടെ ആളുകൾക്ക് വീട് വയ്ക്കാൻ പോലും സ്ഥലമില്ല പിന്നെ എങ്ങനെ പൂച്ചെടി നടുവാൻ ആണ് .ഓണത്തെയും പൂവിനേയും പൂർണ്ണമായും മറന്ന് ഈ മലയാളനാടിനെ വിഷമത്തോടെ അല്ലാതെ എങ്ങനെയാണ് നോക്കുക.മുകളിൽ തന്നിരിക്കുന്ന കാർട്ടൂൺ കേരളത്തിൻറെ തകരുന്ന പാരമ്പര്യത്തിലെ ഭാവിതലമുറയുടെ അവസ്ഥയാണ്.ഒരു പൂ പോലുമില്ലാത്ത അവസ്ഥയായിരിക്കും. അപ്പോൾ ഒരു പൂവിനെ കണ്ടെത്തിയ കുട്ടിയുടെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.അങ്ങനെ ഒരു അവസ്ഥയിലേക്ക് കേരളത്തെ തള്ളിവിടുന്നത് നമ്മൾ തന്നെയായിരിക്കും.

Similar questions