World Languages, asked by navleen6411, 1 month ago

ഭൂമി ------- കാണെക്കാണെ വയസ്സാവുന്നൂ മക്കൾക്കെല്ലാം; എന്നാലമ്മേ, വീണക്കമ്പികൾ മീട്ടുകയല്ലീ നവതാരുണ്യം നിൻ തിരുവുടലിൽ? ഇന്നലെയിവിടെക്കുഞ്ഞിക്കാലടി - യടയാളത്താൽ പൂക്കളമെഴുതി;- യിന്നവർ വാഴ്വിൻ വൻചുമടേറ്റി- നടന്നീടുന്നു പാഴ്ചുവടൂന്നി! ഓരോവട്ടവുമോണക്കളിയുടെ താളമയഞ്ഞീടുന്നു ഞങ്ങളിൽ; ഓണനിലാവിൻ പുടവയുടുത്താ- ലമ്മയ്ക്കിന്നും പുതുലാവണ്യം! സർഗ്ഗലയങ്ങളിലൊരുപോൽ പുളകം കൊൾവൂ നീ പുതുനാമ്പുകളുണരു;- ന്നൊപ്പമതിന്റെ ഞരമ്പുകളിൽ പുഴു- പോലെയരിച്ചുനടപ്പൂ ജീർണ്ണത! പൂവിന്നൊരു പകൽ; പൂർണ്ണേന്ദുവിനൊരു രാ; വൊരുഷസ്സിനു തിരുനെറ്റിയിലെ - പ്പൂവിരിയുംവരെ; യൊരു പുരുഷായു- സ്സൊരുപിടി നീർപോളകൾ പൊലിയും വരെ! പൂവുമുഷസ്സും ഞാനും നിമിഷ- ത്തിരകളിലൊഴുകിപ്പോകേ, മറ്റൊരു പൂവും മറ്റൊരുഷസ്സും മറ്റൊരു ഞാനും കനകക്കണ്ണികൾ കോർക്കേ, നശ്വരനാദകണങ്ങൾ ഞങ്ങ- ളനശ്വരതേ! നിൻ സംഗീതത്തിൻ നിശ്ചിതമാം സ്വരവിന്യാസത്തിനു പൂർണ്ണത ചേർത്തമൃതം നുകരുന്നൂ! ---------------------------------------- ഒരുതുള്ളി വെളിച്ചം - ഓ.എൻ.വി. കുറുപ്പ്. ----------------------------------------

Answers

Answered by varadrockS711
0

Answer:

Please write in english

Similar questions