അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ എത്ര കാണ്ഡം ഉണ്ട്
Answers
Explanation:
ശ്രീരാമചരിതത്തെ അടിസ്ഥാനമാക്കി ആത്മതത്ത്വ(ജീവേശ്വരബന്ധം)ത്തെക്കുറിച്ചു വിവരിക്കുന്നതിനാൽ അദ്ധ്യാത്മരാമായണം എന്നു പറയുന്നു. ശിവൻ പാർവ്വതിക്കു വിവരിച്ചുകൊടുത്ത രാമായണംകഥ എഴുത്തച്ഛൻ കിളിയെക്കൊണ്ടു പാടിക്കുന്നതുകൊണ്ട് കിളിപ്പാട്ടെന്നു വ്യവഹരിച്ചുപോരുന്നു. ഇഷ്ടദേവതയായ രാമന്റെ നാമം ആലപിച്ചുകൊണ്ടാണ് ഗ്രന്ഥാരംഭം. മംഗളകരമായ ശ്രീശബ്ദംകൊണ്ടുളള പ്രാരംഭം, ഗ്രന്ഥത്തിന്റെ നിർവിഘ്നപരിസമാപ്തിയെ സൂചിപ്പിക്കുന്നു.
അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) ആറു പ്രധാനഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ശ്രീരാമന്റെ ജനനവും ബാല്യവും ബാലകാണ്ഡത്തിലും, രാമന്റെ വനവാസത്തിലേയ്ക്കു നയിക്കുന്ന സംഭവവികാസങ്ങൾ അയോദ്ധ്യാകാണ്ഡത്തിലും, ആരണ്യകത്തിലെ ജീവിതവും സീതാപഹരണവും ആരണ്യകാണ്ഡത്തിലും, സുഗ്രീവാദികളുമായുള്ള സൌഹൃദവും ബാലീനിഗ്രഹവും കിഷ്കിന്ധാകാണ്ഡത്തിലും, ഹനുമാന്റെ ലങ്കാപ്രവേശവും ലങ്കാദഹനവും സുന്ദരകാണ്ഡത്തിലും, രാമൻ രാവണനെ ജയിക്കുന്നതു് യുദ്ധകാണ്ഡത്തിലുമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു.
എഴുത്തച്ഛന്റെ രാമായണത്തെപ്പറ്റി മഹാകവി വള്ളത്തോളിന്റെ അഭിപ്രായം:-
കാവ്യം സുഗേയം കഥ രാഘവീയം
കർത്താവു തുഞ്ചത്തുളവായ ദിവ്യൻ
ചൊല്ലുന്നതോ ഭക്തിമയസ്വരത്തി-
ലാനന്ദലബ്ധിക്കിനിയെന്തുവേണം എന്നാണ്।
Answer:
The City of Baguio is located high up in the mountains in the province of Benguet, Luzon. Air at higher elevations is cooler because the pressure is low. That's why Baguio is really cold.