India Languages, asked by triptichoubey7347, 5 hours ago

വർണ്ണത്തിളപ്പിന്റെ ലോകം മനുഷ്യബന്ധങ്ങളെ പെട്ടെന്ന് മാറ്റിമറിക്കുന്നുവോ? കുടുംബബന്ധങ്ങൾ ഊഷ്മളമാകേണ്ടതിന്റെ പ്രധാനൃത്തെക്കുറിച്ച് ഒരു പ്രസംഗം തയ്യാറാക്കുക

Answers

Answered by snehaantony2007
75

Answer:

പ്രിയപ്പെട്ടവരെ,

വർണ്ണതിളപ്പിനിന്റെ ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. ആ വർണ്ണ തിളക്കത്തിൽ യഥാർത്ഥമായ പലതും നാം കാണാതെ പോകുന്നു. മക്കളെ വളർത്തി വലുതാക്കാൻ വേണ്ടി അധ്വാനിച്ച് മക്കൾക്ക് വേണ്ടി മാത്രം ജീവിച്ച മാതാപിതാക്കളായ യഥാർത്ഥ ലോകത്തിലെ ജീവിക്കുന്ന കഥാപാത്രങ്ങളാണ്. വർണ്ണത്തിൽ അതിന്റെ ലോകത്ത് നാം അതൊക്കെ മറക്കുന്നതിന് തെളിവാണ്.നമ്മുടെ നാട്ടിൽ പെരുകുന്ന വൃദ്ധസദനങ്ങൾ. പ്രായമായ മാതാപിതാക്കളെ പെരുവഴിയിലേക്ക് ഉപേക്ഷിക്കുവാനും അവരെ ഉപദ്രവിക്കുകയും മടികാണിക്കാത്ത വരെ കുറിച്ചുള്ള വാർത്തകൾ പത്രത്താളുകളിൽ ഇന്ന് പതിവ് ഇടംപിടിക്കുന്നു.ബന്ധങ്ങളുടെ ഊഷ്മളതയും ഇഴയടുപ്പവും നഷ്ടമാകുന്നത് ആണ് ഇന്ന് ഇതിനൊക്കെ കാരണം എന്നത് സംശയിക്കേണ്ടതില്ല. ഇടയ അടുപ്പമുള്ള ബന്ധങ്ങളാണ് ആരോഗ്യമുള്ള തലമുറയ്ക്ക് രൂപമെടുക്കുന്നത് പരസ്പരം സഹായിക്കുന്നതിനും സഹായിക്കുന്നതിനുള്ള മനോഭാവം രൂപം കൊള്ളേണ്ടത് കുടുംബങ്ങളിലാണ് എന്ന കാര്യം നാം മറന്നുകൂടാ. സ്വാർത്ഥതയുടെ കടന്നുകയറ്റം കുടുംബബന്ധങ്ങളെ അതിവേഗം ചിലവാക്കി കൊണ്ടിരിക്കുന്നു. മദ്യപാനവും മറ്റു ദുശ്ശീലങ്ങളും ബന്ധങ്ങളിൽ വിള്ളലുകൾ സൃഷ്ടിക്കുന്നുവെന്ന് യഥാർത്ഥ്യവും കാണാതെ കുടുംബ ബന്ധങ്ങൾ ദൃഢമായ ആയാൽ അതിന്റെ വെളിച്ചം സമൂഹത്തിലേക്ക് വ്യാപിക്കും എന്നതിൽ സംശയമില്ല നിസ്വാർത്ഥമായ സ്നേഹത്തെയും ത്യാഗത്തെയും സഹകരണത്തിനും പാഠങ്ങൾ സമൂഹത്തിന് പകർന്നു കൊണ്ട് ബന്ധങ്ങളെ ഊഷ്മളമാക്കാൻ നമുക്ക് ആത്മാർത്ഥമായി പരിശ്രമിക്കാം. നാളെ നമ്മുടെ മാതാപിതാക്കൾ വേദന അനുഭവിക്കുന്ന എന്ന് പ്രതിജ്ഞ ചെയ്യാം.

നന്ദി, നമസ്കാരം

Answered by ArunSivaPrakash
19

കുടുംബബന്ധങ്ങൾ ഊഷ്മളമാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രസംഗം ചുവടെ നൽകിയിരിക്കുന്നു.

മാന്യ സദസിന് വന്ദനം.

കുടുംബബന്ധങ്ങൾ ഊഷ്മളമാകേണ്ടതിന്റെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ചാണ് ഞാൻ ഇന്നിവിടെ സംസാരിക്കുന്നത്.

കൂട്ടുകുടുംബങ്ങൾ അന്യം നിന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. അംഗസംഖ്യ കുറവായിട്ടുു കൂടി, അണുകുടുംബങ്ങളിൽ പരസ്പര സ്നേഹവും ഊഷ്മളതയും കുറഞ്ഞു വരുന്നതാണ് നാം കാണുന്നത്. എന്തു കൊണ്ട് എന്ന ചോദ്യവും, അതിന്റെ ഉത്തരവും, ഈ കാലഘട്ടത്തിൽ വളരെയേറെ പ്രസക്തമാണ്.

തിരക്കു പിടിച്ച, അനുദിനം മാറിമറിയുന്ന, ആധുനിക സാങ്കേതികവിദ്യയെ അത്ര കണ്ട് ആശ്രയിക്കുന്ന, വർണ്ണത്തിളപ്പിന്റെ ലോകത്താണ് നാം ജീവിക്കുന്നത്. എല്ലാ തിരക്കുകൾക്കും അവധി നൽകി, കുടുംബത്തിന്റേതു മാത്രമായി അൽപ്പം സമയം ചിലവഴിക്കുന്നതിലൂടെ മാതാപിതാക്കളും, കുട്ടികളും, വീട്ടിലെ മറ്റു മുതിർന്ന വ്യക്തികളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നു. ദൃഢവും പോസിറ്റീവുമായ കുടുംബബന്ധങ്ങൾ കുട്ടികൾക്ക് സുരക്ഷിതത്വവും സ്നേഹവും പ്രദാനം ചെയ്യുന്നു.

കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹം, കുട്ടികളെ മികച്ച വ്യക്തിത്വത്തിനുടമകളായി  വളരാൻ സഹായിക്കുന്നു. മാതാപിതാക്കളോട് എന്തും പങ്കുവയ്ക്കാനും, തുറന്നു പറയാനും അവർക്ക് കഴിയുന്നു എന്നത് കുട്ടികൾക്കു നേരേ ഉണ്ടാകാവുന്ന ചൂഷണങ്ങളെ തടയാൻ സഹായിക്കുന്നു. കുട്ടിയുടെ ക്ഷേമത്തിനും വികാസത്തിനും സ്നേഹം നിറഞ്ഞ കുടുംബാന്തീക്ഷം പ്രധാനമാണ്.

സ്നേഹം, സഹജീവികളോുള്ള കരുണ, കരുതൽ, ക്ഷമ, അനുകമ്പ, മനുഷ്യത്വം എന്നീ ഗുണങ്ങൾ കുടുംബാംഗങ്ങളിൽ ഉണ്ടാകുന്നതിന് കുടുംബബന്ധങ്ങൾ ഊഷ്മളമാകേണ്ടതുണ്ട്. ഒന്നിച്ചുള്ള സമയം ചിലവഴിക്കൽ, തുറന്ന ആശയവിനിമയം, പരസ്പരം അഭിനന്ദിക്കൽ, ആത്മാർത്ഥ, പരസ്പര ബഹുമാനം, സഹകരണം, പിന്തുണ, മറ്റ് കുടുംബാംഗങ്ങളോടുള്ള സ്നേഹവും കരുതലും എന്നിവ ഊഷ്മളമായ ഒരു കുടുംബ ബന്ധം കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.

ഊഷ്മളമായ കുടുംബ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുന്നതു വഴി, നന്മ നിറഞ്ഞ ഒരു ലോകത്തെ വാർത്തെടുക്കാൻ നമുക്ക് സാധിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട്, പ്രത്യാശിച്ചു കൊണ്ട് ഞാൻ എന്റെ വാക്കുകൾ ഇവിടെ ഉപസംഹരിക്കുന്നു.

നന്ദി, നമസ്ക്കാരം.

#SPJ2

Similar questions